എന്നാല്‍ varamozhi editor എന്ന വാക്കുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മുകളില്‍ത്തന്നെ കിട്ടുക varamozhi.sourceforge.net/ എന്ന ലിങ്കായിരിക്കും. അത് ക്ലിക്ക് ചെയ്താല്‍ ചെന്നെത്തുക https://sites.google.com/site/cibu/ എന്ന പേജിലേയ്ക്കും. അവിടെനിന്ന്
http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.02.exe ലേയ്ക്കും. ഇത് വരമൊഴിയും കീമാനും അഞ്ചലി ഓള്‍ഡ് ലിപിയും എല്ലാം ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉത്തമം.
സിബുവിന്റെ സൈറ്റില്‍ AnjaloOldLipi ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഉള്ള ലിങ്ക് ചുവടെ
http://downloads.sourceforge.net/varamozhi/AnjaliFontInstaller1.03.02.exe (ഇത് എക്സ്‌പ്ലോററില്‍ നേരിട്ട് ഡൌണ്‍ലോഡാകും. പോപ്പ്‌അപ്പ് അനുവദിക്കണം എന്നുമാത്രം. ഫയര്‍ഫോക്സാണെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്യണം)
ക്ലിക്കിയാല്‍ ഡൌണ്‍ലോഡാകുന്ന വരമൊഴി എഡിറ്ററിനൊപ്പം കീമാനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. എന്നാല്‍ കീമാന്‍ 1.1.0, 1.1.1 എന്നിവയ്ക്ക് പകരം 1.0.3 ആണ് ഡൌണ്‍ലോഡാകുന്നത്. എന്നിട്ട് വായന പ്രശ്നം പരിഹരിക്കുവാന്‍ ഫസര്‍ഫോക്സ് സെറ്റിംങ്ങ് അഞ്ജലിഓള്‍ഡ്ലിപിയും UTF 8 ആയി സെറ്റ് ചെയ്തശേഷം എസ്.എം.സിക്കാര്‍ ആണവച്ചില്ല് വായനയുടെ താല്കാലിക പരിഹാരമായ fix ml 04 ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും കൂട്ടക്ഷരങ്ങള്‍ വേര്‍പെട്ട് നില്‍ക്കുന്നതായിക്കാണാം.
AnjaliOldLipi exe ഫയല്‍ ആയതുകാരണം ചിലപ്പോള്‍ ആണവച്ചില്ലാല്ലാത്തവ വായിക്കുവാന്‍ പ്രശ്നം നേരിട്ടെന്ന് വരാം. ആ ഫോണ്ടിനൊപ്പം മീരഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഫയര്‍ഫോക്സില്‍ താല്കാലിക പരിഹാരമായ fix ml 04 ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഫോണ്ട് സെറ്റിംഗ്സ് മീരയായി തെരഞ്ഞെടുക്കുകയും ചെയ്യുക. മീര ഫോണ്ടാണ് മാതൃഭൂമി ദിനപത്രം ഉപയോഗിക്കുന്നത്. കൂടുതല്‍ ഫോണ്ടുകള്‍ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ പേജ് സന്ദര്‍ശിക്കുക. തെരഞ്ഞടുത്ത് സെറ്റ് ചെയ്യുന്ന ഫോണ്ടിലായിരിക്കും നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയുക. SMC ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ചില ലിങ്കുകള്‍ ലഭ്യമാക്കുന്നു അതിവിടെ ലഭ്യമാണ്. അതില്‍ ttf രൂപത്തില്‍ AnjaliOldLipi ലഭ്യമാണ്.
9 അഭിപ്രായങ്ങൾ:
ഈ പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം ഇതായിരുന്നു.
കോട്ടയം സിഎംഎസ് കോളേജിലെ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ച എനിക്ക് കാണാന്‍ കഴിഞ്ഞത് മലയാളം ഫോണ്ടില്ലാത്ത മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അഞ്ചലി ഓള്‍ഡ്ലിപി ഡൌണ്‍ലോഡ് ചെയ്യുവാന്‍ കഴിയാത്ത ഒരവസ്ഥയായിരുന്നു. ആദ്യാക്ഷരി, കേരളഫാര്‍മര്‍, ഇ മലയാളം വായിക്കാന്‍ എന്നിവയിലൂടെ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാതെപോവുകമാത്രമല്ല നാണംകെടുകയും ചെയ്തു. ഒരു സിസ്റ്റത്തില്‍ varamozhi editor ഗൂഗിള്‍ സെര്‍ച്ച് നടത്തി കിട്ടിയ Varamozhi Project ഡൌണ്‍ലോഡ് ചെയ്താണ് ഒരു പരിധിവരെയെങ്കിലും പരിഹരിക്കാനായത്. എന്നാല്‍ അത് കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞത് വെറും മൂന്നുപേര്‍ക്കുമാത്രവും. നൂറ്റന്‍പതോളം പേര്‍ പങ്കെടുത്ത ബ്ലോഗ് ശില്പശാലയില്‍ തിളങ്ങിയത് അപ്പുവിന്റെ ആദ്യാക്ഷരിയും മലയാളം കമ്പ്യൂട്ടിങ്ങിലൂടെ എന്ന സൈറ്റും ആയിരുന്നു. എംജിയൂണിവേഴ്സിറ്റി സംഘടിപ്പിച്ച പ്രസ്തുത ശില്പശാല എന്തുകൊണ്ടും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതുതന്നെയായിരുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഡയറക്ടര്‍ കുര്യന്‍ കെ തോമസ്നോട് എന്നെ ക്ഷണിച്ചതിനും പങ്കെടുക്കുവാന്‍ അവസരം തന്നതിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
ചന്ദ്രേട്ടാ, എഴുതിയകാര്യങ്ങള്‍ എന്താണെന്ന് എനിക്ക് തീരെ മനസ്സിലായില്ല. സിബു തന്ന അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളറിലേക്കുള്ള ലിങ്കാണ് ഞാന്‍ ആദ്യാക്ഷരിയില്‍ കൊടുത്തിട്ടുള്ളത്. അതില്‍ ക്ലിക്ക് ചെയ്ത് (സേവ് അല്ല റണ്‍) അഞ്ജലിഫോണ്ട് ഇസ്റ്റാളര്‍ റണ്‍ ചെയ്താല്‍ എല്ലാം കൃത്യമായി നടക്കുന്നുണ്ടല്ലോ. ഇതെഴുതുന്നതിനു മുമ്പും ഞാന്‍ പരീക്ഷിച്ചു. എന്തായയിരുന്നു ഇന്നലെ പ്രശ്നം? ഒന്നു വിശദമായി പറയൂ.
ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് വിന്റോസ് -- ഫൊണ്ട്സ് ഡയറക്റ്ററിയില്‍ പേസ്റ്റ് ചെയ്യുന്നത് പണ്ടത്തെ രീതിയല്ലേ. അതു ഞാന്‍ ആദ്യാക്ഷരിയില്‍ പറഞ്ഞിട്ടും ഇല്ല.
ഞാന്‍ ഗ്നു-ലിനക്സ് ഉപയോഗിക്കുന്നതുകാരണം എംഎസിന്റെ പുതിയ മാറ്റങ്ങള്‍ അറിയില്ല. പല സിസ്റ്റങ്ങളിലും പഴയ രീതിയില്‍ സി വിന്റോസ് ഫോണ്ട്സില്‍ പേസ്റ്റ് ചെയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആദര്‍ശിനും കഴിഞി്ഞില്ല എന്നാണെന്റെ അറിവ്. പല ബ്ലോഗുകളിലും ഇപ്പോഴും ttf ഫോണ്ട് ഡൌണ്‍ലോഡാണ് കൊടുത്തിട്ടുള്ളത്. അതിനാല്‍ അപ്പുവും സിബുവിന്റെ വരമൊഴിയും കീമാനും മറ്റും ഒരുമിച്ച് ഡൌണ്‍ലോഡാകുന്ന രീതിയിലേയ്ക്ക് മാറ്റുന്നത് നല്ലതായിരിക്കും. ശില്പശാലയെപ്പറ്റി ആദര്‍ശ് പോസ്റ്റിടുമായിരിക്കും.
ചന്ദ്രേട്ടാ, ആദ്യാക്ഷരിയില്‍ വരാമൊഴിയും കീമാനും ഒന്നിച്ച് ഡൌണ്‍ലോഡ് ആവുന്ന ലിങ്ക് ആണല്ലോ നിലവിലുള്ളത്.
ചന്ദ്രേട്ടാ നല്ല വിവരണം
ഞാൻ വരമൊഴിയും കീമാനും ഒരുമിച്ച് ഡൌൺലോഡ് ചെയ്താണ് ഉപയോഗിക്കുന്നത്. ‘ന്റെ‘ എന്ന് ബ്ലോഗിൽ കീമാൻ ഉപയോഗിച്ച് എഴുതുമ്പോൾ പ്രശ്നമില്ലെങ്കിലും എം.എസ്സ്.വേഡിൽ കീ മാൻ ഉപയോഗിച്ച് എഴുതുമ്പോൾ പുള്ളി ‘ൻ‘ ഉം ‘റ‘ ക്കും ഇടയിലാണ് കാണുന്നത്. ‘ൻ’ നു മുമ്പിലല്ല
പരിമിതമായ അറിവിൽ ഇത്രയൊക്കെ സാധിച്ചല്ലോ എന്നതാണ് സമാധാനം
കീമാൻ ഉപയോഗിച്ച് എം എസ് വേഡിൽ റ്റൈപ്പ് ചെയ്തതിനു ശേഷം ,ഫയർ ഫോക്സിൽ കൂടി ബ്ലോഗ് തുറന്ന് കോപ്പി&പേസ്റ്റ് ചെയ്തിട്ട് പബ്ലിഷ് ചെയ്യാൻ സാധിക്കുന്നില്ല ,Your HTML cannot be accepted: എന്ന ERROR മെസേജ് ആണ് വരുന്നത്
പക്ഷേ ഐ.ഇ.എക്സ്പ്ലോററിൽ പ്രശ്നമില്ല താനും. വല്ല പരിഹാരവും ഉണ്ടോ?
സി.എം.എസ് കോളേജില്‍ വച്ച് അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഡൌണ്‍ ലോഡ് ചെയ്യ്യുവാനൂണ്ടായ പ്രശ്നം, എനിക്കു മനസ്സിലാവുന്നറ്റഹ് അവിടെ ഇന്റര്‍നെറ്റ് എക്സ്പ്ലോര്‍ ഉപയോഗിച്ചതിനാല്‍ പോപ് അപ് ബ്ലോക്കര്‍ എനേബിള്‍ഡ് ആയിരുന്നു എന്നും,അതിനാല്‍ അഞ്ജലിഫോണ്ട് ഇന്‍സ്റ്റാളര്‍ ഡൌണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍, ആ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആ സിസ്റ്റങ്ങളിലെ പോപ് അപ് ബ്ലോക്കര്‍ അനുവദിച്ചില്ല എന്നുമാണ്. ഇപ്രകാരം ഡൌണ്‍ലോഡുകള്‍ ബ്ലോക്കുചെയ്യുമ്പോള്‍, ഇന്റനെറ്റ് എക്സ്പ്ലോറര്‍ ഒരു മെസേജ് ലൈന്‍ കാണിക്കും. അതില്‍ ക്ലിക്ക് ചെയ്ത് ‘ഡൌണ്‍ലോഡ് ഫയല്‍’ എന്ന് അനുവദിച്ചാലേ ബാക്കികാര്യങ്ങള്‍ കമ്പ്യൂട്ടര്‍ ചെയ്യുകയുള്ളൂ. ഇതേപ്പറ്റി ആദ്യാക്ഷരിയുടെ ആദ്യ അദ്ധ്യായത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈ ബ്ലോക്ക് മെസേജ് ക്ലിയര്‍ ചെയ്യാഞ്ഞതിനാലാണ് അവിടെ ആദ്യാക്ഷരിയില്‍നിന്നും, കേരളഫാര്‍മര്‍, ഇ മലയാളം എന്നിവയില്‍നീന്നൊന്നും ആ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കാതെ പോയത്. അതല്ലാതെ ആ ലിങ്കുകള്‍ക്ക് മറ്റൊരു സാങ്കേതിക തകരാറും ഇല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ