കാനം" -എന്റെ ഗ്രാമം
കോട്ടയം ജില്ലയിലെ ഒരു ചെറു കരയാണ്
കാനം.
പഴയ കാലത്ത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം.
പറപ്പള്ളി
പയ്യമ്പള്ളി
ചെറുകാപ്പള്ളി
തുടങ്ങിയ പുരയിടങ്ങള്‍ ഇവിടെയുണ്ട്
പന്നഗംതോട് എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ
ശുദ്ധജലതോട് കാനത്തില്‍ നിന്നാണു രൂപം കൊള്ളുന്നത്.
മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാ ചേരി
എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.
"ഇളപ്പുങ്കല്‍ " (near the Porter's rest)
"ഡാണാപ്പടി" ( near the ancient open prison)
എന്നീ വീട്ടു പേരുകള്‍ ഈ പുരാവൃതത്തിന്റെ തിരുശേഷിപ്പുകളാണ്.
വിത്തു തേങ്ങകള്‍ക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം
.
" കാനം കങ്ങഴ വാഴൂരേ,
ഞാനും ഞങ്ങളുടെ പെങ്ങന്മാരും"
എന്നു കുട്ടികള്‍ പാടിക്കൊണ്ടു നടന്നിരുന്നു.
വാഴൂര്‍ വില്ലേജിലെ കങ്ങഴ മുറിയിലെ കരയാണു
ലോക പ്രശസ്തി ആര്‍ജ്ജിച്ച കാനം.
1950-60 കളില്‍ മലയാള മനോര ആസ്ചപ്പതിപ്പില്‍
വന്നിരുന്ന കാനം ഇ.ജെ.ഫിലിപ്പിന്റെ
"പമ്പാനദി പാഞ്ഞൊഴുകുന്നു"
"ഭാര്യ"
"കാട്ടുമങ്ക"
തുടങ്ങിയ നീണ്ട കഥകള്‍ വഴി
"കാനം" എന്ന സ്ഥലപ്പേര് മലയാളിമനസ്സില്‍ ലബ്ദപ്രതിഷ്ഠ നേടി.
"കാനം എന്നൊരു സുന്ദര ദേശം
ഈ.ജെയെ പെറ്റൊരു സുന്ദര ദേശം
കുട്ടികൃഷ്ണന് തൂലിക തുമ്പില്‍
മുരളിയോതിയ സുന്ദര ദേശം"
"കാനംകുട്ടികൃഷ്ണന്‍"എന്ന തൂലികനാമത്തില്‍
"മുരളി" എന്ന കവിതാ സമാഹരം
പ്രസിദ്ധീകരിച്ച ടി.കെ.കൃഷ്ണന് നായരായിരുന്നു
കാനത്തിലെ ആദ്യ സാഹിത്യകാരന്.
ധാരാളം വിടേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന,
Malabar Escape
എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന,
"പായിക്കാട്" (Payikkad)
എന്ന പ്രാചീന കേരളീയ ഭവനം കാനത്തിലണ്.
അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പോയി
യാത്രാവിവരണം(
Adventures in Antartica പെന്ഗ്വിന് ബുക്സ്)
എഴുതിയ
സുരവി
ഋഷി
(കാനം കാരനായ പറപ്പള്ളിത്താഴെ രവി തോമസ്
സുസ്മിത ഗാംഗുലി
എന്നിവരുടെ മക്കള്‍)
എന്ന കൊച്ചു കുട്ടികള്‍ "കാനത്തിന്റെ കൊച്ചു മക്കള്‍" ആണ്.
2 അഭിപ്രായങ്ങൾ:
മോഹന്‍ ഡി കങ്ങഴ എന്ന അപസര്പ്പകകാഥികനെ വിട്ടുപോയോ?
കാനത്തെ മറന്നാലും കാനം ഈ ജെയെ
മറക്കില്ല. പൈങ്കിളി എന്നൊക്കെ പറഞ്ഞാലും,
വായന ശീലമാക്കിയെടുത്തതില് അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് വലിയ പങ്കുണ്ട്.
കൃഷ്ണന് പറപ്പള്ളി എന്ന കവി പറപ്പള്ളിക്കാരനാണോ?
കാനം ഗ്രാമത്തെപ്പറ്റിയുള്ള ഈ കുറിപ്പ് വളരെ നന്നായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ