പെണ്‍ രോഗങ്ങള്‍-4
അരക്കൂട്ടിനുള്ളിലെ അണുബാധകള്‍
ഗൈനക്കോളജിസ്റ്റിനെ കാണാനെത്തുന്ന സ്ത്രീകളില്‍ മോസമല്ലാത്ത ഒരു വിഭാഗത്തിന്
അരക്കൂടിനുള്ളില്‍ അണുബാധയും അതിനാല്‍ പഴുപ്പുകെട്ടലും കാണപ്പെടുന്നു.
പെല്‍വിക്ക് ഇന്‍ഫക്ഷന്‍ അഥവാ പി.ഐ.ഡി എന്നാണ് ഇത്തരം അവസ്ഥയ്ക്കു പേര്‍.
ഗര്‍ഭാശയ ഭിത്തിയായ എന്‍ഡോമെട്രിയത്തില്‍ അണുബാധ ഉണ്ടാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന
എന്‍ഡോമെട്രിയോസ്സിസ്,ഗര്‍ഭാശയപ്രാന്തപ്രദേശങ്ങളിലെ അണുബാധയെ തുടര്‍ന്നുണ്ടാകുന്ന
പാരാമെട്രിയോസ്സിസ്,അണ്ഡവാഹിനിക്കുഴലുകളില്‍ അണുബാധ ഉണ്ടാകുന്ന സാല്‍പിഞ്ചൈറ്റിസ്
(ഇത് സാധാരണ ഇരുവശങ്ങളിലും കാണപ്പെടും)അണ്ഡാശയത്തിലണുബാധ ഉണ്ടാകുന്ന
ഊഫ്രൈറ്റിസ്എന്നിവയൊക്കെ പി.ഐ.ഡിയുടെ അവാന്തരവിഭാഗങ്ങള്‍ ആണ്.
അടിവയറ്റില്‍,അരക്കൂട്ടിനുള്ളില്‍ വേദനയാണ് പി.ഐ.ഡിയുടെ പ്രധാനലക്ഷണം.
അമര്‍ത്തി നോക്കിയാല്‍ അസഹ്യവേദന തോന്നും.ആന്തരിക(പി.വി) പരിശോധനയില്‍
ഗര്‍ഭാശയ കണ്ഠം ചലിപ്പിച്ചാല്‍ വേദന തോന്നും.ഗര്‍ഭാശയപരിസരങ്ങളില്‍ അമര്‍ത്തിയാലും
വേദന തോന്നു.
പി.ഐ.ഡി ഉണ്ടാകുന്നതില്‍ ലൈംഗീക ബന്ധത്തിനു പങ്കുണ്ട്.ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള
ജനനേന്ദ്രിയ പരിശോധനന,ലഘു ശസ്ത്രക്രിയകള്‍,ഗര്‍ഭനിരോധന വലയങ്ങള്‍ ഇവ
പി.ഐ.ഡിയ്ക്കു കാരണമാവും.ഗര്‍ഭനിരോധന ഗുളികകള്‍(ഓറല്‍ കോണ്ട്രാസെപ്റ്റീവ് പില്‍)
ഉറകള്‍ എന്നിവ പി.ഐ.ഡി ബാധ തടയും ഒന്നിലധികം വ്യക്തികളുമായി ലൈംഗീകബന്ധം
പുലര്‍ത്തുന്നവരിലും ലൈംഗീകരോഗബാധിതരിലും പി.ഐ.ഡി കൂടുതലായി കാണപ്പെടുന്നു.
രക്തം വഴിയും പി.ഐ.ഡി പിടിപെടാം. ക്ഷയ രോഗബാധിതരില്‍ അണ്ഡവാഹിനില്ലുഴലില്‍
ടി.ബി പിടിപെടുന്നത് രകതം വഴിയാണ്.അടുത്തുള്ള അവയവങ്ങളില്‍ നിന്നും അണുബാധ
പടരാം,പകരാം.അപ്പന്‍ഡിസൈറ്റിസ് ഉധാഹരണം.കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍
അപ്പന്‍ഡിസൈറ്റിസ് ബാധ ശംശയിച്ചാല്‍ സമയം വൈകാതെ ശസ്ത്രക്രിയ ചെയ്യണം.അല്ലാത്ത
പക്ഷം അണുബാധ അണ്ഡവാഹിനി കുഴലില്‍ കയറിപ്പറ്റി അവള്‍ വന്ധ്യ ആയിത്തീരാം.
അണ്ഡാശയത്തില്‍ അണുബാധ ഉണ്ടായാല്‍ അണ്ഡാശയ പ്രവര്‍ത്തനത്തേയും ബാധിക്കും.അതും
വന്ധ്യതയ്ക്കു കാരണമാവും.
പി.ഐ.ഡിയ്ക്കു ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ ഏറെ നാള്‍ കഴിക്കേണ്ടി വരും.
ചിലര്‍ക്കാകട്ടെ ശസ്ത്രക്രിയയും വേണ്ടി വരും
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
2 അഭിപ്രായങ്ങൾ:
:)
ഇതൊന്നും വായിക്കാന്‍ ആളില്ലെന്നു കരുതണ്ടാ, ഡോക്ടറേ. പലരും വായിക്കുന്നുണ്ടാകണം, പക്ഷേ പ്രതികരിക്കാന്‍ മടി. അല്ലെങ്കില്‍, എന്റെ ‘സര്‍ക്കാര്‍ കര്യം’ ബ്ലോഗ് പോലെ ഇതില്‍ എന്താ പ്രതികരിക്കാന്‍ ഇരിക്കുന്നു? പറഞ്ഞതെല്ലാം സത്യമല്ലേ.
Informative, Doctor. Thank you
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ