2009, ഏപ്രിൽ 23, വ്യാഴാഴ്‌ച

പെണ്‍രോഗങ്ങള്‍-5

ഗര്‍ഭാശയ മുഴകള്‍
ഗര്‍ഭാശയ പേശികളില്‍ നിന്നുണ്ടാകുന്ന മുഴകള്‍ കാരണം ഗര്‍ഭപാത്രം
വലുതാകുന്ന സ്ഥിതിവിശേഷം നിരവധി മദ്ധ്യവയസ്കകളില്‍
കാണപ്പെടുന്നു.ചെരുതായിത്തുടങ്ങി അവ ക്രമേണ വലുതായിത്തീരും.
ഒന്നോ രണ്ടോ നിരവധി എണ്ണമോ കാണും.പേരയ്ക്കാ,ഓറഞ്ച്,
പൊതിച്ച തേങ്ങ,ഗര്‍ഭസ്ഥ ശിശവിന്‍റെ തല എന്നിവയുടെ വലിപ്പം
വരെ കാണറുണ്ട്.

മൂന്നു തരം മുഴകള്‍.

ഗര്‍ഭാശയ ഭിത്തിയില്‍ നിന്നും ഗര്‍ഭപാത്രത്ത്
നുള്ളിലേയ്ക്കു തള്ളി നില്‍ക്കുന്ന സബ് മ്യൂക്കസ് ഇനം,
ഗര്‍ഭാശയ പേശികള്‍ക്കുള്ളില്‍ നിലകൊള്ളുന്ന ഇന്‍ട്രാ മ്യൂറല്‍
ഗര്‍ഭാശയത്തിനു പുറത്തേയ്ക്കു,ഉദരത്തിനുള്ളിലേയ്ക്കു, വളരുന്ന സബ് സീറസ്
എന്നിങ്ങനെ.ഇവയുടെ സങ്കര ഇനങ്ങളും കാണപ്പെടാം.

മുഴയുടെ സ്ഥാനം അനുസരിച്ചു രോഗലക്ഷണം വ്യതസ്ഥം ആയിരിക്കും.
സബ് മ്യൂക്കസ് തരത്തില്‍ ക്രമം തെറ്റിയ ആര്‍ത്തവം,ആര്‍ത്തവ
സമയത്തെ വേദന എന്നിവ കാണും.ഇന്‍ട്രാമൂറല്‍ ഇനത്തില്‍
ആര്‍ത്തവകാലത്തെ വേദനയാണു പ്രധാനം.അടിവയറ്റില്‍
തടിപ്പും തോന്നാം.സബ്സീറസ് ഇനത്തില്‍ ആര്‍ത്തവ പ്രശങ്ങള്‍
ഒന്നും ഉണ്ടാകാത്തതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോകും.മുഴ വളര്‍ന്നു
മത്തങ്ങാ വലുപ്പത്തില്‍ ആയാല്‍ പ്പോലും അറിയപ്പെടാതെ പോകാം.
ഡോക്ടറുടെ പരിശോധനയിലോ,സ്കാനിംഗ് പരിശോധനയിലോ
മാത്രമാവും മുഴ കണ്ടു പിടിക്കപ്പെടുക.രോഗിയും ബന്ധുക്കളും
അപ്പോള്‍ അമ്പരന്നു പോകാറുണ്ട്.

മുഴകള്‍ വന്ധ്യതയ്ക്കു കാരണം ആകും.തിരിച്ചും സംഭവിക്കാം.
വന്ധ്യത മുഴ ഉണ്ടാക്കും.പ്രകൃതിസ്ത്രീകള്‍ക്കു ഗര്‍ഭപാത്രം നല്‍കുന്നതു
കുഞ്ഞുങ്ങളെ പേറാനാണ്.പെറാനാണ്.

അതു നടക്കാതെ വന്നാല്‍ ഗര്‍ഭപാത്രം സ്വയം മുഴകള്‍ ഉണ്ടാക്കി
ആശ്വാസം കൊള്ളും.അവിവാഹിതര്‍,പ്രസവം നീട്ടി വയ്ക്കുന്നവര്‍,
സന്യാസിനിക,ള്‍ഒന്നും രണ്ടും മാത്രം പ്രസവിച്ചവര്‍ എന്നിവരില്‍
ഗര്‍ഭാശയ മുഴകള്‍ സാധാരണം.സാധാരണ ഗതിയില്‍ ഇവ കാന്‍സര്‍
ആയി രൂപാന്തരപ്പെടാറില്ല. ഇത്തരം മുഴകള്‍ ഉള്ള സ്ത്രീകള്‍
വല്ലാതെ വിളറി വെളുക്കും.മുഴ വലുതായല്‍ മൂത്രനാളിയില്‍
തടസ്സമുണ്ടാക്കം. ഗര്‍ഭിണിയാകുമ്പോള്‍ സാധരണ രീതിയിലുള്ള
പ്രസവം നടക്കാതെ വരാം.സിസ്സേറിയന്‍ വേണ്ടി വരാം.
ഉദര പരിശോധന,യോനീ പരിശോധന,അള്‍ട്രാസൗണ്ട് പരിശോധന
എന്നിവ വഴി മുഴകളേയും അവയുടെ സ്വഭാവത്തേയും
കണ്ടെത്താം.

ശസ്ത്രക്രിയ ആണു പരിഹാരം.അടുത്ത കാലത്തായി
ചില ഔഷധങ്ങളും ലഭ്യമാണ്.

1 അഭിപ്രായം:

ജയതി പറഞ്ഞു...

സ്ഥിരമായി വായിക്കുന്നുണ്ട്.
വളരെ പ്രയോജനപ്രദം
ശ്രീമതി നായർ