എങ്കിലും എന്‍റെ വോട്ട് കെ.കെ നായര്‍ക്ക്
കെ.കെ നായര്‍ കഴിഞ്ഞതവണ പത്തനംതിട്ട അസ്സംബ്ലി തെരഞ്ഞെടുപ്പില്‍
കെ.കെ നായര്‍ എന്ന മല്ലന്‍ഗോലിയാത്ത് ശിവദാസന്‍ നായര്‍
എന്ന ദാവീദിനോടു തോറ്റു തുന്നം പാടി.
ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിലും തോല്‍ക്കും.
എങ്കിലും എന്‍റെ വോട്ട് കെ.കെ നായര്‍ സാറിന്.
എന്നെ ഏറെ ദ്രോഹിച്ച ജനപ്രതിനിധി.
ഏറെ സമയം കളയിച്ചു.
ധന്നഷ്ടം,മാനഹാനി എന്നിവ വരുത്തി
.വല്ലാതിട്ടു കറക്കി.
"കെ.കെ നായര്‍ കെട്ടിയ കുരുക്കഴിക്കാന്‍
കെ.കെ നായര്‍ക്കു മാത്രമേ പറ്റൂ "എന്നറിയാന്‍
എടുത്തതു രണ്ടര വര്‍ഷം.
എന്നാലും വോട്ട് അദ്ദേഹത്തിനു തന്നെ.
ബഹന്‍ ജിക്കു വേണ്ടിയല്ല.
കെ.കെ നായര്‍ക്കു വേണ്ടി തന്നെ.
ആരും ചോദിച്ചിട്ടില്ല.
പൊന്‍കുന്നത്തുള്ളത് ഒരു പോസ്റ്റര്‍ മാത്രം.
എങ്കിലും വോട്ട് സാറിന്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയും
കോഴഞ്ചേരിയില്‍ ജില്ലാ ആശുപത്രിയും
നേടിയെടുത്ത
ലോകസഭാസ്പീക്കര്‍ അന്തരിച്ച ബാലയോഗിയുമൊത്ത്
4 തെന്നിത്യന്‍ സംസ്ഥാനസഹകരണത്തോടെ
ജില്ലയില്‍ അയ്യപ്പാ മെഡിക്കല്‍ കോളേജിനു
പ്ലാനിട്ട(ബാലയോഗിയുടെ അകാലമരണം അതപഹരിച്ചു)
കെ.കരുണാകരന്‍ നായര്‍ എന്ന സാക്ഷാല്‍ കെ.കെ.നായര്‍
കെ.കരുണാകരനെ രക്ഷപെടുത്തിയ അപരന്‍
മലയാളം വാരിഅകയില്‍ സഹ കോളമിസ്റ്റ് ഓ.വി.വിജയനാല്‍
ജില്ല നേടിയതിനു പരിഹസിക്കപ്പെട്ട കെ.കെ സാര്‍
ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്നതിനു നല്ലുദാഹരണം.
അധികാരം കിട്ടാതെ തന്നെ ജനിച്ച് നാടിനു പരമാവധി നന്മ ചെയ്യാന്‍ കഴിഞ്ഞ
അഴിമതരഹിത ജനപ്രതിനിധി.
മന്ത്രിസ്ഥാനം വേണ്ട ജില്ല മതി എന്നു പറഞ്ഞ നാട്,ജില്ലാ സ്നേഹി
കേരളത്തിലെ ആദ്യ പ്രീപ്ലാന്‍ഡ് ജില്ലാ ആസ്ഥാനം സൃഷ്ടിച്ച ദീര്‍ഘദര്‍ശി.
കാര്യങ്ങള്‍ എങ്ങിനെ നടപ്പിലാക്കാം എന്നറിയാവുന്ന ജനപ്രതിനിധി.
പത്തനംതിട്ടക്കാര്‍ അദ്ദേഹത്തോടു നന്ദി കേടു കാട്ടി.
കഴിഞ്ഞ തവണ.
ഇത്തവണയും കാട്ടും.
എങ്കിലും ഞാന്‍ അദ്ദേഹത്തിനു നല്‍കും വോട്ട്.
തീര്‍ച്ചയായും പത്തനംതിട്ട നഗരിയുടെ പടിവാതലില്‍
ടി.ബി.ജങ്ക്ഷനില്‍ കെ.കെ സാറിന്‍റെ ഒരു പ്രതിമ വയ്ക്കേതാണ്.
അദ്ദേഹത്തിന്റെ കാലശേഷം എങ്കിലും
പക്ഷേ അവരതു ചെയ്യുമോ?
ഞാന്‍ മരിച്ചു കഴിയുമ്പോള്‍ തിരുവിതാംകൂര്‍കാര്‍ എന്‍റെ വിലയറിയും
എന്നു സി.പി പണ്ടു പറഞ്ഞതു യാഥാര്‍ത്യം എന്നു നാമിന്നു പറയുന്നു.
ഞാന്‍ മരിച്കു കഴിയുമ്പോള്‍ നിങ്ങള്‍ എന്റെ വിലയറിയും
എന്നു കെ.കെ നായര്‍ പറഞ്ഞോ,പറയുമോ എന്നൊന്നും
എനിക്കറിയില്ല.
എന്നെ ദ്രോഹിച്ച കഥ മറ്റൊരു ബ്ലോഗില്‍
1 അഭിപ്രായം:
കെ.കെ.നായരോട് ഇത്രക്ക് സ്നേഹം തോന്നാന്‍ കാരണമെന്തന്നറിയാന്‍ കാത്തിരിക്കുന്നു.
ആ സ്നേഹം നന്നായി പോസ്റ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ