2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

മേനോനും മണ്ണും മക്കളും പിന്നെ കളിപ്പാട്ടവും

മേനോനും മണ്ണും മക്കളും പിന്നെ കളിപ്പാട്ടവും

73 കാരനായ കൊല്ലത്തെ ആര്‍.എസ്സ്.പിള്ള
ഏപ്രില്‍ 9 ലക്കം ഇന്ത്യന്‍ എക്സ്പ്രസ്സില്‍
വി.കെ.കൃഷ്ണമേനോന്‍ എന്ന മലയാളി രാഷ്ട്രതന്ത്രജ്ഞനെ
ഓര്‍ക്കുന്നു.വി.ഐ.തോമസ്സിന്‍റെ ലേഖനം
ട്രിപ്പിള്‍ വിജയം പ്രതീക്ഷിച്ച് മേനോന്‍ 1967 ല്‍ ഉത്തരബോംബെയില്‍
തോറ്റതും ബാലതാക്കറേയുടെ ശിവസേനയുടെ "മണ്ണിന്‍ മക്കള്‍" വാദവും
പില്‍ക്കാലത്തു സീറ്റു നിഷേധവും തിരുവനന്തപുരം മല്‍സരവും
വിജയും മറ്റും പിള്ള സമരിക്കുന്നു.

.മദ്രാസികളേയും മലയാളത്താന്മാരേയും
ശിവ സേന ഓടിച്ചതിനു നാം അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ?
ചരിത്രം പരതിയാല്‍ "മണ്ണിന്‍റെ മക്കള്‍ വാദം" ഉയര്‍ത്തിയതും മലയാളികളായിരുന്നു.
രാജാകേസവദാസനേയും മറ്റും അര്‍ഹിക്കുന്നതില്‍ കൂടുതല്‍
പൊക്കി "മലയാളിമെമ്മോറിയല്‍" വാദം കൊണ്ടു വന്ന സി.വിയും അണികളുമല്ലേ
ആദ്യമായി മണ്ണിന്‍
റെ മക്കള്‍ വാദം ഉയര്‍ത്തിയത്? പരദേശികളായിരുന്നു
നമ്മുടെ നല്ല ഭരണാധികാരികള്‍.
സി.പി ഏറ്റവും നല്ല ഉദാഹരണം.
സ്വാതന്ത്ര്യം
കിട്ടിയ ശേഷവും അതു തന്നെ ഗതി.
പി.എസ്സ്.റാവുവിനു കൊട്ടയം,കൊല്ലം
ത്രിശ്ശൂര്‍ കളക്ടേറ്റുകള്‍ നിര്‍മ്മിക്കാന്‍ ഏതാനും മാസം മതിയായിരുന്നു.

ഗവര്‍ണര്‍ ഭരണകാലത്തു ത്രിശ്ശൂരില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍
ഗവര്‍ണര്‍വെങ്കിട ചെല്ലത്തിനു(ശ്രദ്ധിക്കുക വെങ്കിറടാചലമല്ല.വെങ്കിട ചെല്ലം)
ഏതാനും മിനിട്ടുകള്‍ മതിയായിരുന്നു.
അത്തരം പരദേശികളെ മുഴുവന്‍ പായിച്ചശേഷം,മൂക്കു മുറിച്ച ശേഷം
മണ്ണിന്‍റെ മക്കളെ അവരോധിച്ച നാം മലയാളികള്‍ എന്തിനു
ശിവശേനയേയും ബാല്‍താക്കറേയും മകനേയും കുറ്റം പറയണം?

രാജ്യരക്ഷാ വകുപ്പിനെക്കൊണ്ടു യന്ത്രനിര്‍മ്മിതമായ കളിപ്പാട്ടങ്ങളും
സ്ത്രീകള്‍ക്കു പാചകം എളുപ്പമാക്കാനുള്ള ഉപകരണങ്ങളും വന്‍തോതില്‍
ഉല്‍പ്പാദിപ്പിക്കാന്‍ കൃഷ്ണമേനൊന്‍ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി
മധുര മനോഹര മനൊജ്ഞ ചൈന(ഓ.എന്‍.വി യോടുസ് ക്ഷമാപണം)
നമ്മെ ആക്രമിക്കുന്നത്.(റ്റി.ജെ എസ്സ്.ജോര്‍ജിന്റെ ആത്മകഥ കാണുക)
വലതു സമ്മ്രര്‍ദ്ദത്താല്‍ നെഹ്രുവിന്‍റെ പ്രിയ തോഴന്‍
രാജി വച്ചു. മേനോന്‍ തുടര്‍ന്നിരുന്നുവെങ്കില്‍
മധുര മനോഹര ചൈനയെ
നാം എന്നേ കടത്തി വെട്ടിയേനെ.

അഭിപ്രായങ്ങളൊന്നുമില്ല: