ജനയുഗം സ്മരണ
1970 നു മുമ്പു മലയാളത്തില്‍ ആധിനികവൈദ്യശാസ്ത്രസംബന്ധമായി
എഴുതിയിരുന്ന ഡോക്ടറന്മാര്‍ വിരളമായിരുന്നു.തിരുവനന്തപുരത്തെ
ജി.ജി ഹോസ്പിറ്റല്‍ സ്ഥാപകനും ഗൈനക്കോളജിസ്റ്റുമായ
ഡോ.ജി.വേലായുധന്‍ കേരള കൗമുദിയിലും മനോരോഗ ചികില്‍സകന്‍
ഡോ.ടി.ഓ.ഏബ്രഹാം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും ആയുര്‍വേദം
പഠിച്ചശേഷം ആധുനിക വൈദ്യവും പഠിച്ച് ഡോ. സി.കെ .രാമചന്ദ്രന്‍
മാതൃഭൂമി ദിനപ്പത്രത്തിലും എഴുതിയ ചില ലേഖനങ്ങള്‍ മാത്രമേ
അതിനു മുമ്പു മലയാളത്തില്‍ വന്നിരുന്നുള്ളു.
ജനയുഗം വാരികയില്‍
ഡോ.ബാലകൃഷ്ണന്‍ തമ്പി
(സ്പീക്കര്‍ ശങ്കര നാരായണന്‍ തമ്പിയുടെ സഹോദരന്‍),
ഡോ.ഹരിദാസ് വെര്‍ക്കോട്
(പില്‍ക്കാലത്ത് ഈ ഡോക്ടറെക്കുറിച്ചുകേട്ടിട്ടില്ല)
കൊല്ലത്തെ വാഹനാപകടത്തില്‍ അന്തരിച്ച, ഡോ. ടി.കെ സതീഷ് ചന്ദ്രന്‍
എന്നിവര്‍ ജനയുഗം വാരികയില്‍
രോഗികളുടെ പ്രശ്നങ്ങള്‍ക്കു മറുപടിയും എഴുതിയിരുന്നു.
എന്‍.വി,കൃഷ്ണവാരിയര്‍,
എസ്.ഗുപ്തന്‍ നായര്‍ എന്നിവരുടെ പത്രാധിപത്യത്തില്‍ വിജ്ഞാന കൈരളി എന്നൊരു മാസിക കേരള ഭാഷാ
ഇന്‍സ്റ്റ്യിട്യൂട്ട് വകയായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
ഹോമിയോ ഡോക്ടറന്മാര്‍ വിജ്ഞാനകൈരളിയുടെ ഒരു സ്പെഷ്യൈല്‍
പതിപ്പു പുറത്തിറക്കിയപ്പോള്‍,രസകരമെന്നു പറയട്ടെ ആദ്യ ലേഖനം
"ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന പ്രവണതകള്‍"
എന്ന ഈയുള്ളവന്‍റേതായിരുന്നു. ലേഖനം ഇഷ്ടപ്പെട്ട കൃഷ്ണവാര്യര്‍
പ്രോല്‍സാഹിപ്പിച്ചു.ഒപ്പം ഗുപ്തന്‍ നായര്‍ സാറും.
തുടര്‍ന്നു 12 ലക്കങ്ങളില്‍
തുടര്‍ച്ചയായി വൈദ്യ ശാസ്ത്രലേഖനങ്ങള്‍.
ആസ്ത്മാ,ആസ്പിരിന്‍,വാസക്ടമി
അലെര്‍ജി എന്നിങ്ങനെ.
അക്കാഡമിക് തലത്തിലുള്ള വിജ്ഞാനകൈരളിക്കു
സാധാരണക്കാരായ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല
എന്നു മന്‍സ്സിലായി.ശാസ്ത്രസാഹിത്യ പരിഷ്ത് പ്രവര്‍ത്തനങ്ങളില്‍
താല്‍പര്യം തോന്നിയ കാലം.
തുടര്‍ന്നു സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന
ഭാഷയിലും ശൈലിയിലും ആരോഗ്യസംബന്ധമായി എഴുതിത്തുടങ്ങി.
അങ്ങിനെയാണുഅക്കാലത്ത് ഏറ്റവും പ്രചാരം ഉണ്ടായിരുന്ന ജനയുഗം വാരികയിലേക്കു
കുടിയേറിയത്.കാമ്പിശ്ശേരി ഒറ്റുപാടു പ്രോല്‍സാഹിപ്പിച്ചു.
ഓരോ ലേഖനം കിട്ടുമ്പോഴും മറുപടിക്കത്തയച്ചു.
കാമ്പിശ്ശേരി മരിച്ചു കഴിഞ്ഞും തെങ്ങമം,മലയാറ്റൂര്‍,കണിയാപുരം
എന്നിവരുടെ
കാലത്തും ജനയുഗത്തില്‍ തുടര്‍ച്ചയായി എഴുതി.
ഒപ്പം എസ്.കെ നായരുടെ
മലയാള നാടു പ്രസിദ്ധീകരണങ്ങളിലും.
തുടര്‍ന്നു മലയാളത്തിലെ ചെറുതും വലുതും ഇടത്തരവും
ആയ നിരവധി പ്രസിദ്ധീകരണങ്ങളില്‍ രണ്ടര ദശാബ്ദക്കാലം
തുടര്‍ച്ചായി എഴുതി.
അവയില്‍ ചിലത് പുസ്തകരൂപം പ്രാപിച്ചു.
ഏഴു പുസ്തകങ്ങള്‍.
സമാഹരിക്കപ്പെടാത്ത നിരവധി ലേഖങ്ങള്‍ ഇനിയും
1 അഭിപ്രായം:
ഈ സ്മരണ ഒരു 46-കാരനായ എനിക്ക് ഇപ്പോഴുമുണ്ടെന്ന് ഒരിക്കല്‍ ഞാന്‍ അങ്ങേയ്ക്ക് വ്യക്തിതപാലില്‍ എഴുതിയിരുന്നല്ലോ. ഓര്‍ക്കുന്നോ... ഡോക്ടര്‍?
അന്ന് ഡോക്ടറുടെ മറുപടികള്‍ക്കായി സ്ത്രീ-പുരുഷഭേദമെന്യേ ആള്‍ക്കാര്‍ കാത്ത്തിരുന്ന കാലാമായിരുന്നു. ജനയുഗത്തിന്റെ പുഷ്കലകാലം.
അന്ന് ഞാന്‍ 1976- മുതല്‍ (8-9 തരത്തില്‍) ബാലയുഗത്തില്‍ എഴുതിത്തുടങ്ങുകയും കാമ്പിശ്ശേരീ മാമനെ നേരില്‍ക്കാണാനായി കൊല്ലത്ത് പോവുകയും ചെയ്തിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ