അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള മലയാളം ബ്ലോഗെഴുത്തുകാരുടെ ഒരു ചങ്ങാതിക്കൂട്ടം. ഇതോടൊപ്പം യയാതിക്കൂട്ടം എന്ന ഗൂഗിള്‍ സംഘവും പ്രവര്‍ത്തിക്കുന്നു. ഞങ്ങളെല്ലാം ബ്ലോഗിലൂടെ യൌവ്വനം തിരിച്ചുകിട്ടിയ യയാതിമാര്‍ .
പ്രകാശ് കാരേട്ടും ഗുരു വിക്ടര്‍ ഗോര്‍ഡന്‍ കീര്‍ണനും
സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറിയും പാലക്കാടന്‍ നായര്‍ കുടുംബാഗവുമായ പ്രകാശ് ഏഡിന്‍ ബറോയില്‍ പ്രൊഫ. വിക്ടര്‍ ഗോര്‍ഡന്‍ കീര്‍ണനരുടെ പ്രിയ ശിഷ്യനായിരുന്നു. ബ്രിട്ടനിലെ പഠനവും താമസവും മഹാതമാ ഗാന്ധി,നെഹൃ,രാജീവ് ഗാന്ധി എന്നിവര്‍ക്കു ഗുണം ചെയ്തു എന്ന നമുക്കറിയാം.
ബ്രിട്ടനിലെ മാര്‍ക്സിസ്റ്റ് ചരിത്രകാരനും അവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹിസ്റ്റോറിയന്‍ ഗ്രൂപ്പ് അംഗവുമായിരുന്ന കീര്‍ണന്‍, 1913-2009)മെര്‍സി നദ്ദിക്കരയിലെ ആഷ്ടണില്‍ ജനിച്ചു. മാഞ്ചെസ്റ്റര്‍ ഗ്രാമര്‍ സ്കൂളില്‍ പഠനം.കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലും. പിന്നീട് ഇന്ത്യയില്‍ എത്തി ലാഹോറില്‍ സിക്ക് സ്കൂളില്‍ അധ്യാപകന്‍.1946 ല്‍ തിരിച്ചു പോയി. എഡിന്‍ബറോ യൂണി വേര്‍സിറ്റിയില്‍ മോഡേണ്‍ ഹിസ്റ്ററി വിഭാഗം മേധാവിയും ആയി.1977 ല്‍ റിട്ടയര്‍ ചെയ്തു.സ്പാനീഷ് ആഭ്യന്തര യുദ്ധ്ത്തെക്കുറിച്ചുള്ള ചലച്ചിത്രത്തില്‍ അഭിനയിച്ചു.
1934 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന കീര്‍ണന്‍ 1959 ല്‍ രാജി വച്ചു.ഹംഗറിയിലെ സമരം അടിച്ചമര്‍ത്തിയതാണ് കാരണം.എണ്‍പതാം വയസ്സില്‍ അദ്ദേഹം Shakespeare: Poet and Citizen എന്ന പുസ്തകം രചിച്ചു. താമസ്സിയാതെ രണ്ടാം ഭാഗം Eight Tragedies of Shakespeare(1996) 2009 ഫെബ്രുവരിയില്‍ അന്തരിച്ചു.
അദ്ദേഹത്തിന്‍റെ വചനം കാരാട്ട് ശ്രദ്ധിച്ചുവോ? "I waited in hopes the party might improve. It didn't."
വില്യം ബേവറിഡ്ജ് റിപ്പോര്‍ട്ട്
സോഷ്യല്‍ ഇന്‍ഷ്വറന്‍സ് ആന്‍ഡ് അലയഡ് സര്‍വീസ്സസ് എന്ന പേരില്‍ ബ്രിട്ടനിലെ വില്യം ബേവറിഡ്ജ് തയാറാക്കിയ റിപ്പോര്‍ട്ടണ് 14 മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട,14ഭാഷകളിലേക്കു മൊഴി മാറ്റം ചെയ്യപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ചെറു ഗ്രന്ഥം പോലെ വിറ്റഴിക്കപ്പെടില്ലായിരിക്കാം. പക്ഷേ ഏതാനും മാസങ്ങള്‍ കൊണ്ട് ബ്രിട്ടനില്‍ മാത്രം, അവര്‍ക്കായി രചിക്കപ്പെട്ട ഈ റിപ്പോര്‍ട്ടിന്‍റെ 6 ലക്ഷം കോപ്പികള്‍ വില്‍ക്കപ്പെട്ടു.കാലിക പ്രാധാന്യം മാത്രമുള്ള ഈ കൃതി പിന്നെ വിറ്റഴിക്കപ്പെട്ടില്ല.എങ്കിലും അതിന്‍റെ ചരിത്രപരമായ മൂല്യം മാനിഫെസ്റ്റോയെ കടത്തി വെട്ടുന്നു.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നമുക്ക പറഞ്ഞു തരാന്‍ വാലു മുറിക്കാത്ത രണ്ടു പിള്ളമാര്‍-ദേശാഭിമാനി രാമകൃഷ്ണപിള്ളയും പി.കൃഷ്ണപിള്ളയും-വാല്‍ മുറിച്ച് ഒരു പറവൂര്‍ക്കാരന്‍ പിള്ളയും-പില്‍ക്കാലത്ത് കേശവ ദേവ് ആയി മാറിയ ഓടയില്‍ കിടന്നവരെ ഏറ്റെടുത്തുയര്‍ത്തിയ സാക്ഷാല്‍ എതിര്‍പ്പിന്‍റെ സന്തതി- ഉണ്ടായിരുന്നു.1942 ല്‍ പുറത്തിറങ്ങിയ ബേവറിഡ്ജ് റിപ്പോര്‍ട്ട് മലയാളികള്‍ക്കു പറഞ്ഞു തരാന്‍ ആരും ഇല്ലാതെ പോയി.
ബു.ജീ കള്‍ കൊട്ടിഘോഷിച്ചു വലിയ ആളാക്കിയ-വാലു പോലും മരണപര്യന്തം കൂടെ കൊണ്ടു നടന്നിരുന്ന ശങ്കരന്‍ നമ്പൂതിരി പ്പാട്,വോട്ടു കിട്ടാന്‍ വാക്കുകള്‍ മാറിമാറി പറഞ്ഞ ആ തന്ത്ര ശാലി നമുക്കതു കാട്ടിത്തന്നില്ല. (ഓര്‍ക്കുന്നില്ലേ?നാം നമ്മുടേതെന്നും ചൈനാക്കാര്‍ അവരുടേതെന്നും, ശരിയത് വിവാദം. ബ്രിട്ടീഷുകാരുടെ പാദശേവകന്‍ ആയിരുന്നു എസ്.എന്‍.ഡി പി സ്ഥാപകരില്‍ ഒരാളായ ആശാന്-മാറ്റുവിന്‍ ചട്ടങ്ങളേ എന്നാക്രോശിച്ച-കരുണയുടെ സൃഷ്ടാവ്, ഗാന്ധിജിക്കു തുല്യന്‍ മദനി)
എഡിന്‍ബറോയില്‍ പോയി ബ്രിട്ടനിലെ ഇമ്മിണി വല്യ കമ്മ്യൂണിസ്റ്റ് ഗുരുവായിരുന്ന കീര്‍ണറില്‍ നിന്നു മാര്‍ക്സിസം പഠിച്ചു സി.പി.ഐ(എം) അഖിലേന്ത്യാ സെക്രട്ടറിയായി വളര്‍ന്ന പാലക്കാടന്‍ മലയാളി പ്രാകാശ് കാരാട്ടും നമുക്കതു പറഞ്ഞു തന്നില്ല.
വളരെ ചെറുപ്പത്തില്‍ തന്നെ ഡി. ബാബുപോള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. കുട്ടിക്കാലത്ത് ആദ്യം വായിച്ചു തുടങ്ങിയ പത്രം ഇന്നു സ്മരണ മാത്രമായ പൗരദ്ധ്വനി.കെ.എം കോരയുടെ. വായിച്ചതൊന്നും ഓര്‍മ്മയില്‍ ഇല്ല. പിന്നെ കുറെ വര്‍ഷത്തേക്ക് അഞ്ചേരില്‍ ഏ.വി ജോര്‍ജിന്‍റെ കേരളഭൂഷണം.
അക്കാലത്ത് മനോരമ സര്‍ക്കുലേഷനില്ലാ പത്രം. കേരളഭൂഷണം വാര്‍ഷികപ്പതിപ്പുകള്‍ വന്‍ സാഹിത്യോപഹാരങ്ങള്‍ ആയിരുന്നു. ഓണത്തിനിറങ്ങും.രണ്ടു മാസം മുന്‍പേ ദിവസവും പത്രത്തില്‍ ഓരോരോ വിഭവങ്ങളെ കുറിച്ചു പരസ്യം വരും. അന്നു മുതല്‍ കാത്തിരിപ്പാണ്.
വള്ളത്തോള്‍ ,ജി,വെണ്ണിക്കുളം, പി തുടങ്ങിയവരുടെ കവിതകള്‍ കേസരി ബാലകൃഷ്ണപിള്ള,കെ.പി.പദ്മനാഭന്‍ തമ്പി (പെയിന്‍റിംഗുകളുടെ വന്‍ശേഖരം ഉണ്ടായിരുന്ന ഈ ചിത്രകലാനിരൂപകന്‍ പില്‍ക്കാലത്ത് അടുത്ത സുഹൃത്തായി. അന്തരിച്ചു പോയി) തുടങ്ങിയവരുടെ പ്രബന്ധങ്ങള്‍ മാവേലിക്കര പി.കെ. രാജരാജവര്‍മ്മയുടെ പഞ്ചു മേനോന്‍ കുഞ്ചിയമ്മ കഥകള്‍, ചെമ്മനം ചാക്കോ( അദ്ദേഹം നാട്ടു ചെന്നായ്ക്കള്‍ എന്ന പേരില്‍ ഒരു നാടകം എഴുതിയിരുന്നു. പില്‍ക്കാലത്ത് സുഹൃത്തായപ്പോള്‍ ഞാനിക്കാര്യം ഓര്‍മ്മപ്പെടുത്തി.പക്ഷേ അക്കഥ ഇന്നത്തെ ഹാസ്യകവി മറന്നു പോയിരുന്നു) വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഇടവഴിയില്‍ കിട്ട്വാശ്വാന്‍ (പില്‍ക്കാലത്ത് ഓള്‍ ഇന്ത്യാ റേഡിയോയില്‍ വര്‍ഷത്തില്‍ രണ്ടു തവണ വീതം തുടര്‍ച്ചയായി 25 വര്‍ഷം പ്രഭാഷണങ്ങള്‍ നടത്താനും പത്തോളം ചര്‍ച്ചകളില്‍ പങ്കെടുക്കാനും ഒരു റേഡിയോ നാടകം എഴുതാനും കാരണം ഏ.ഐ.ആര്‍ ഉപദേശകസമതി അംഗമായിരുന്ന അന്തരിച്ചു പോയ, ഫലിതഗ്രന്ഥ പരമ്പരകള്‍ എഴുതി ലോക റിക്കാര്‍ഡ് തന്നെ സൃഷ്ടിച്ച വേളൂര്‍ ആയിരുന്നു. മോഹന്‍ ലാല്‍ ആദ്യം അഭിനയിച്ച നാടകം വേളൂരിന്‍റെ കമ്പ്യൂട്ടര്‍ ബോയി ആയിരുന്നു 59-61 കാലഘട്ടത്തില്‍ വേളൂരിന്‍റെ റിട്ടയാര്‍ഡായി എന്ന ഏകാങ്കം അവതരിപ്പിക്കാത്ത ഒരു സ്കൂള്‍ പോലും ഭൂമി മലയാളത്തില്‍ ഇല്ലായിരുന്നു. അദ്ദേഹം കഥ എഴുതി കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എക്കാലത്തും സ്മരിക്കപ്പെടും അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു മലയാളി നല്‍കിയില്ല)
ഡോ.എസ്.കെ .നായര്‍(മദിരാശി സര്‍വ്വകലാശാലയിലെ മലയാളം വകൂപ്പധ്യക്ഷന്‍-അദ്ദേഹം പേരച്ചടിച്ചു കാണാന്‍ നടത്തിയ ശ്രമങ്ങള്‍ വിശദമായി ഒരിക്കല്‍ എഴുതിയിരുന്നു) ജിയുടെ ഓടക്കുഴലിനു ജ്ഞാന്‍പീഠം കിട്ടാതിരിക്കാന്‍ മൂക്കണാഞ്ചി പ്രയോഗം വഴി പരക്കേ പ്രതിക്ഷേധം വിളിച്ചു വരുത്തിയ പുത്തേഴത്തു രാമന്മേനോന്‍(അദ്ദേഹം മാര്‍ജ്ജാര മാഹാത്മ്യം എന്ന പേരില്‍ പൂച്ചയെക്കുറിച്ച് ഒരു തീസ്സിസ് തന്നെ എഴുതി ഒരിക്കല്‍ .ഡി.പദ്മനാഭനുണ്ണി, കെ.ഭാസ്കരന്‍ നായര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍, തകഴി-ദേവ്-കാരൂര്‍-വെട്ടൂര്‍ ലളിതാംബിക-സരസ്വതി അമ്മ ,വിവേകാനന്ദന്‍ തുടങ്ങിയവരുടെ കഥകള്‍ എന്നിങ്ങനെ
ആ കേരള ഭൂഷണം പത്രത്തില്‍, വെറും സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നഡി.ബാബു പോളിന്‍റെ ഒരു പുരോഹിതന്‍റെ മകന്‍റെ ഒരു വിദേശ യാത്രാവിവരണം. ഇന്‍റര്‍ നാഷണല്‍ സ്റ്റുഡന്‍റ്‌സ് യൂണിയന്‍ സമ്മേളനത്തില്‍ പങ്കേടുക്കാനുള്ള യാത്ര.പത്തൊന്‍പതാം വയസ്സില്‍. ഒരുയാത്രയുടെ ഓര്‍മ്മ (1961)എന്ന പേരില്‍ അതു പുസ്തകമായി. അറ്റ്ലാന്‍റി ക്കിന്‍റെമുകളിലൂടെ പറക്കുമ്പോള്‍ അതു കത്തി താഴോട്ടു വീണെങ്കില്‍ എന്നാഗ്രഹിച്ചു എന്നു പറഞ്ഞ് അമ്മയെ പേടിപ്പിച്ച കഥ പറയുന്ന ബാബു. അസൂയ തോന്നി. പേരച്ചടിച്ചു കണ്ടതിലല്ല.
അതിനു മുമ്പു തന്നെ പതിനൊന്നാം വയസ്സില്‍ ജി .വിവേകാനന്ദന്‍ യക്ഷിപ്പറമ്പു വഴി വായനക്കാരെ ഹരം പിടിപ്പിച്ചിരുന്ന കാലം മറ്റൊരു പേജില്‍ എന്‍റെ കഥ അച്ചടിച്ചു വന്നിരുന്നു. മദ്ധ്യവേനല്‍ അവധിക്കു ദക്ഷിണ ഭാരത ഹിന്ദിപ്രചാരസഭയുടെ പരീക്ഷപാസായി ഹിന്ദിയില്‍ പരിജ്ഞാനം നേടിയിരുന്നു. മൂത്ത സഹോദരിയുടെ ഹിന്ദിപുസ്തകത്തിലെ ഒരു കഥ മൊഴിമാറ്റം നടത്തിയതായിരുന്നു.
എന്നാല്‍ പാശ്ചാത്യനാട്ടിലേക്കുള്ള വിമാനയാത്ര, 2008 ല്‍ മാത്രം സാദ്ധ്യമായ എന്നെ അക്കാലം ഡി.ബാബു പോള്‍ വല്ലാതെ അസ്സൂയപ്പെടുത്തി. 1961 ല്‍ പ്രീഡിഗ്രി നല്ല മാര്‍ക്കോടെ പാസായി. അന്ന്‍ നല്ലമാര്‍ക്കുള്ളവര്‍ക്ക് എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്ടും.ടെസ്റ്റില്ല.വെറുതേ അപേക്ഷിച്ചാല്‍ മതി.രണ്ടിനും കിട്ടി.എഞ്ചിനീയറിംഗിന്നു തിരുവനന്തപുരം. അക്കൊല്ലം അവിടെ ഡി.ബാബുപോല്‍ കോളേജ് ചെയര്‍മാനായി മല്‍സരിക്കുന്നു. അഡിമിഷന്‍ കിട്ടിയവര്‍ക്കെല്ലാം അനുമോദന കത്തുകള്‍ അവസാനം വോട്ട് യാചനയും. എഞ്ചിനീയറിംഗിനു പോയില്ല. എങ്കിലും കത്തുകള്‍ വളരെ നാള്‍സൂക്ഷിച്ചു വച്ചു.
ജനയുഗം വാരികയില്‍ കൗമാര-യുവജന്‍പ്രശങ്ങള്‍ക്കു മറുപടി എഴുതുന്ന കാലം.ആയിരക്കണക്കിനു കത്തുകള്‍ ആഴ്ച തോറും.ജനയുഗത്തില്‍ വരുന്ന കത്തു കെട്ടുകള്‍ പോസ്റ്റല്‍ ആയിഅയച്ചാല്‍ നല്ല തുക ചെലവാകും. കോട്ടയത്തു പി.ജി ക്കു പഠിക്കും കാലം കാമ്പിശ്ശേരി കത്തുകളുടെ വന്‍ പാര്‍സല്‍ ക്രൈം ത്രില്ലര്‍ സ്പെഷ്യലിസ്റ്റ് കോട്ടയം പുഷ്പനാഥ് വഴി കൊടുത്തയക്കും.
ആരുടെയെല്ലാം കത്തുകള്‍. ഇന്നു എം പിയും മന്ത്രിയും ഡോക്ടറും കളക്ടറും ആയിരിക്കുന്നവരുടെ മാനസ്സികവും ശാരീരികവുമായ പ്രശ്നങ്ങള്‍. പില്‍ക്കാലത്ത് നേരില്‍ പരിചയപ്പെട്ടപ്പോള്‍ ഒരു മന്ത്രി ഭയപ്പാടോടെ ചോദിച്ചു: അന്നു ഞാനയച്ച കത്ത് ഡോക്ടര്‍ കത്തിച്ചു കളഞ്ഞു കാണുമല്ലോ.ഞാന്‍ പറഞ്ഞു: ബഹു മന്ത്രി, ആ കത്തല്ല; കിട്ടിയ കത്തുകള്‍ മുഴുവന്‍ ഞാന്‍ കത്തിച്ചു കളഞ്ഞു. വാസ്തവം. അക്കൂട്ടത്തില്‍ എന്‍പ്രിയ താരം ഡി.ബാബു പോളിന്‍റെ കത്തും കത്തിച്ചു കളയപ്പെട്ടു. ഓരോ ലേഖനം കിട്ടുമ്പോഴും സ്വന്തം കൈപ്പടയില്‍ കാമ്പിശ്ശേരി മറുപടി അയയ്ക്കും അവയില്‍ പോലും ഒന്നു മാത്രമേ ഇപ്പോള്‍ കൈവശമള്ളു.
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.മിഷന്‍ സ്പേസിന്റെ സഹായത്താല്‍ നിര്‍മ്മിച്ച പ്രസ്തുത 24 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നാലുമണിക്കൂര്‍ സമയമെടുത്താണ് ഞാന്‍ അപ്ലോഡ് ചെയ്തത്. രാവിലെ രണ്ടുമണിമുതല്‍ എട്ടുമണിവരെ സൌജന്യ നെറ്റ് സേവനം ലഭ്യമാക്കുന്ന ഏഷ്യാനെറ്റ് ഡാറ്റാലൈനിന് നന്ദി.
വാഷിങ്‌ടണ്‍: ലോക ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം കുട്ടികളുടെ എണ്ണത്തെ മറികടക്കാനൊരുങ്ങുന്നു.
65 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2040-ഓടെ 130 കോടിയിലെത്തുമെന്നാണ് അമേരിക്കയിലെ ഗവേഷകരുടെ കണക്ക്. ഇത് മൊത്തം ജനസംഖ്യയുടെ 14 ശതമാനം വരും. ചരിത്രത്തിലാദ്യമായി അപ്പോഴേക്കും വയോജനങ്ങളുടെ എണ്ണം അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാവുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 50.6 കോടിയായിരുന്ന സ്ഥാനത്തുനിന്നാണ് 65 വയസ്സു കഴിഞ്ഞവരുടെ എണ്ണം 2040-ഓടെ ഇരട്ടിയിലെത്തുന്നതെന്ന് യു.എസ്. സെന്‍സസ് ബ്യൂറോയിലെ കെവിന്‍ കിന്‍സെല്ലയും വാന്‍ഹീയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനസംഖ്യയില്‍ വയോജനങ്ങളുടെ അനുപാതം വര്‍ധിക്കുന്നതിനെ ആശങ്കയോടെയാണ് സാമൂഹിക ശാസ്‌ത്രജ്ഞര്‍ കാണുന്നത്. യുവാക്കള്‍ കുറയുന്നത് സാമ്പത്തിക വളര്‍ച്ച കുറയാനും വയോജനങ്ങള്‍ കൂടുന്നത് സാമൂഹിക ക്ഷേമ-ആരോഗ്യ മേഖലയിലെ ചെലവുകള്‍ വര്‍ധിക്കാനും വഴിവെക്കുമെന്നതാണ് കാരണം.
ലോകത്തിന്റെ എല്ലാ കോണിലും വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികതന്നെയാണെന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയ്‌ജിങ്ങിലെ റിച്ചാര്‍ഡ് സുസ്‌മന്‍ പറയുന്നു. 80 വയസ്സിനു മേല്‍ പ്രായമുള്ളവരുടെ എണ്ണമാണ് ഏറ്റവും വേഗം വര്‍ധിക്കുന്നത്. വയോവൃദ്ധരുടെ എണ്ണത്തില്‍ 2008-നും 2040-നുമിടയില്‍ 233 ശതമാനം വര്‍ധനയാണുണ്ടാവുക. ഇപ്പോള്‍ ഓരോ മാസവും 8,70,000 പേര്‍ക്ക് 65 വയസ്സ് തികയുന്നുവെന്നാണ് കണക്ക്. പത്തു വര്‍ഷം കഴിയുമ്പോള്‍ ഇത് മാസം 19 ലക്ഷം എന്ന നിലയിലെത്തും.
ജനനനിരക്കും മരണനിരക്കും കുറയുന്നതാണ് കുട്ടികളുടെ എണ്ണം കുറയാനും വയോജനങ്ങളുടെ എണ്ണം കൂടാനും കാരണം. കടപ്പാട് - മാതൃഭൂമി
മറ്റു രംഗങ്ങളില്‍ പേരെടുത്ത നിരവധി ഡോക്ടറന്മാര്‍ക്കു ജന്മം നല്‍കിയ രാജ്യമാണ് ബ്രിട്ടന്‍.ക്രിക്കറ്റിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഡബ്ലിയൂ.ജി.ഗ്രേസ്, കുറ്റാന്വേഷണ നോവലുകളുടെ ഉപജ്ഞാതാവ് ആര്‍തര്‍ കൊനാന്‍ ഡോയല്‍ നോവലിസ്റ്റ് സോമര്‍സെറ്റ് മോം, സിറ്റാഡല്‍ എന്ന നോവലിലൂടെ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തുടങ്ങാന്‍ അന്യൂറിന്‍ ബീവാനു പ്രൊചോദനം നല്‍കിയ ഏ.ജെ.ക്രോണിന്‍, പര്‍വതാരോഹകന്‍ ടി.എച്ച്.സോമര്‍വെല്‍ (നമ്മുടെ നെട്ടൂരിലെ സോമര്‍വെല്‍ തന്നെ) തുടങ്ങി നിരവധി പേര്‍.
അവരില്‍ പലരും ഓര്‍മ്മിക്കാന്‍ മറന്നു പോകുന്ന ഡോക്ടറാറാണ് വില്യം പെനി ബ്രൂക്സ്
മച്ച് വെല്ലോക്കിലെ ഒരു ഡോക്ടറുടെ മകനായി ജനിച്ച വില്ല്യം പെന്നി ബ്രൂക്സ് എന്ന ഡോക്ടറാണ് ആധുനിക ഒളിമ്പിക്സ് മല്‍സരങ്ങളുടെ ഉപജ്ഞാതാവ്.
വില്‍മോര്‍ സ്റ്റ്രീറ്റിലെ പാരീഷിനെതിരെയാണ് ഈ ഡോക്ടറുടെ കുടുംബവീട്.ലണ്ടനിലെ ഗൈ,സെയിന്‍റ് തോമസ് ഹോസ്പിറ്റലുകളില്‍ മെഡിസിന്‍ പഠനം.പിന്നീട് ഉപരി പഠനത്തിനായി ഇറ്റലിയിലെ പാദുവായിലേക്കു സഹോദരനുമൊത്തു യാത്രയായി.1830 അവരുടെ പിതാവ് ടൈഫോയിഡ് ബാധയാല്‍ മരണമടഞ്ഞു. 1831 ല്‍ M.R.C.S and L.S.A. എന്നിവയുമായി വില്ല്യം വെല്ലോക്കിലേക്കു മടങ്ങി. 1841 ല്‍ JP ആയി.40 വര്‍ഷക്കാലം ആ സ്ഥാനം വഹിച്ചു.
കൊച്ചു മോഷണങ്ങള്‍,തട്ടിപ്പുകള്‍,വെള്ളമടിച്ചുള്ള കൂത്താടല്‍ എന്നിവ സ്ഥിരം കൈകാര്യം ചെയ്യേണ്ടി വന്ന ഡോക്ടര്‍ വില്ല്യം തൊഴിലാളികള്‍ക്കു പറ്റിയ വ്യായമത്തെക്കുറിച്ചാലോചിക്കാന്‍ തുടങ്ങി.
1841 ല്‍ അദ്ദേഹം Agricultural Reading Society സ്ഥാപിച്ചു. പുസ്തകം കടം കൊടുക്കാനുള്ള സ്ഥാപനം. Duke of Wellington ,Abraham Darby എന്നിവരുടെ സഹായം ഇക്കാര്യത്തില്‍ അദ്ദേഹം തേടി.പിന്നീട് Art, Philharmon ,Botany തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ തുടങ്ങി.1850ല്‍ Wenlock Olympian Class തുടങ്ങി.1850 ല്‍ ആദ്യം തുടങ്ങ്ങ്ങിയത് അതലറ്റിക്സും പ്രാദേശിക കളികളും.ഫുഡ്ബോള്‍,ക്രിക്കറ്റ് എന്നിവയും. തമാശയ്ക്കായി wheelbarrow race, old woman's race for a pound of tea എന്നിവയും ഉള്‍പ്പെടുത്തപ്പെട്ടു. 1887 ല്‍ വിക്റ്റോറിയാ ജൂബിലി സമയം ഒരു സമ്മാനം നല്‍കാന്‍ ഗ്രീസ്സിനോട് ബ്രൂക് അഭ്യര്‍ഥിച്ചു.ഷ്രൂസ്ബരിയില്‍ നടത്തപ്പെട്ട നാഷണല്‍ ഒളിമ്പിക്സ് ഗയിമിന് ജോര്‍ജ് ഒന്നാമന്‍ ഒരു വെള്ളിക്കപ്പ് നല്‍കി.തുടര്‍ന്നു ഡോ.ബ്രൂക്ക് ഗ്രീസിന്റെ ലണ്ടന്‍ പ്രതിപുരുഷന്‍ J. Gennadius മായി ബന്ധപ്പെട്ടു.
ആതന്‍സില്‍ ഒലിമ്പിക്സ് നടത്താന്‍ ആലോചനയായി. എന്നാല്‍ ഗ്രീക്ക് സര്‍കാര്‍ സമ്മതം മൂളിയില്ല.
1889 ല്‍ Baron Pierre de Coubertin (organiser of an International Congress on Physical Education) ഇംഗ്ലീഷ് പത്രങ്ങളിലെ ലേഖനങ്ങളിലൂടെ ബ്രൂക്കിന്‍റെ സഹായം തേടി.
81 കാരനായിത്ത്തീര്‍ന്ന ബ്രൂക്ക്സിനു സന്തോഷമായി.അദ്ദേഹം 27 കാരനായ ബാരനെവെന്ലോക്കിലേക്കു ക്ഷണിച്ചു. തുടര്‍ന്ന്‍ ആതന്‍സില്‍ ഒളിമ്പിക്സ് പുനരാരംഭിക്കാന്‍ തീരുമാനമായി. 1894 ല്‍ നടത്തപ്പെട്ട ആലോചനായോഗത്തില്‍ ക്ഷണിതാവായിരുന്നുവെങ്കിലും പ്രായാധിക്കത്താല്‍ ബ്രൂക്സിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 1896 ല്‍ ഒളിമ്പിക്സ് പുനരാരംഭിക്കുന്നതിന് ഏതാനും മാസം മുന്‍പ് ഡോ.ബ്രൂക്സ് നിര്യാതനായി. ഡോ.വില്ല്യം പെനി ബ്രൂക്സ് നല്‍കിയ സംഭാവന വളരെ വര്‍ഷം ശ്രദ്ധിക്കപ്പെടാതെ പോയി.ഏതാനും വര്‍ഷം മുന്‍പ് അത് ശ്രദ്ധയില്‍ വന്നു.
William Penny Brookes Bicentenary Celebrations
A Week of Celebration in Much Wenlock to mark the Bicentenary of the birth of Dr William Penny Brookes, founding father of the modern Olympic Games, 1809 – 2009.
മാര്‍ത്താണ്ഡവര്‍മ്മ,ധര്‍മ്മരാജാ തുടങ്ങിയവ രചിച്ച സി.വി രാമന്‍പിള്ളയാണല്ലോ മലയാളത്തില്‍ ചരിത്രാഖ്യായികള്‍ക്കു തുടക്കം കുറിച്ചത്. സ്ക്കോട്ട്ലണ്ടു കാരനായ സര്‍ വാള്‍ട്ടര്‍ സ്കോട്ട് ആണു ലോകത്തില്‍ ചരിത്രാഖ്യായിഖകളുടെ സൃഷ്ടാവ്. അദ്ദേഹത്തിന്റെ ഐവാന്‍ഹോ എന്ന കൃതിയില്‍ നിന്നും പ്രചോദനം കിട്ടിയാണ് സി.വി മാര്‍ത്താണ്ഡ വര്‍മ്മ രചിച്ചത്. നായന്മാര്‍ക്കു വേണ്ടി നായര്‍ മഹാകാവ്യം രചിച്ച നായര്‍ പ്രമാണി എന്ന പഴി കേള്‍ക്കേണ്ടി വന്നു സി.വി ക്ക്. എന്നാല്‍ സകലമാന സ്കോട്ടീഷ്‌കാര്‍ക്കും വേണ്ടി, സ്കോട്ടീഷ് ജനതയുടേ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച് അതില്‍ വിജയം വരിച്ച,സ്കോട്ട്ലണ്ടിന്റെ സ്വന്തം നോവലിസ്റ്റ് ആയിരുന്നു വാള്‍ട്ടര്‍ സ്കോട്ട്.
ബ്രേവ് ഹാര്‍ട്ട് എന്നു വിശേഷിപ്പിക്കപ്പെട്ട ( ഈ പേരില്‍ പ്രസിദ്ധമായ ചലച്ച്ത്രം ഉണ്ട്) വില്ല്യം വാലേസ്സിനോ, എട്ടുകാലിയുടെ വല നെയ്യല്‍ കഥയിലൂടെ ലോകപ്രശസ്തി നേടിയ റോബര്‍ട്ട് ബ്രൂസ്സിനോ ( അദ്ദേഹത്തിന്റെ പ്രതിമ എഡിന്‍ബറോ കാസ്സിലില്‍ കാണാം), വാള്‍ട്ടര്‍ സ്കോട്ടിനോ അവര്‍ സ്വപ്നം കണ്ട സ്വതന്ത്ര സ്കോട്ട് ലന്‍ഡ് കാണനുള്ള ഭാഗ്യം കിട്ടിയില്ല. എന്നാല്‍ അവരുടെ സ്വപ്നം അടുത്തകാലത്തു പൂവനിഞ്ഞു.അവര്‍ക്കു സ്വന്തം പാര്‍ലമെന്റുണ്ടായി.അതിനു കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് വാള്‍ട്ടര്‍ സ്കോട്ട് തന്റെ ചരിത്ര നോവലുകളിലൂടെ സ്കോട്ടീഷ് ജനതയില്‍ കുത്തി വച്ച രാജ്യഭക്തിയാണെന്നു കാണാം. സി.വി ക്കു പ്രചോദനം നല്‍കിയ ഐവാന്‍ഹോ ഉള്‍പ്പടെ 27 ചരിത്ര നോവലുകളാണ്(വേവര്‍ലി) സ്കോട്ട് എഴുതിയത്.അമേരിക്കന്‍ സിവില്‍ യുദ്ധത്തിനും കാരണമായതു സ്കോട്ടിന്റെ കൃതികളാണെന്നു മാര്‍ക് ട്വയിന്‍ രേഖപ്പെടുത്തി.
സി .വിക്കു പുറമേ ജൈംസ് ഫെനിമോര്‍ കൂപ്പര്‍, അലക്സാണ്ഡര്‍ ഡ്യൂമാസ് , അലക്സാണ്ഡര്‍ പുഷ്കിന്‍ എന്നിവരും സ്കോട്ടില്‍ നിന്നും പ്രചോദനം നേടി ചരിത്രാഖ്യായികള്‍ രചിച്ചു. നമ്മുടെ രാമന്‍പിള്ളയ്ക്കു തിരുവനന്തപുരത്തു സ്മാരകമില്ല. സ്കോട്ടീഷ് രാമന്‍പിള്ളയ്ക്കാകട്ടെ വേവര്‍ലി പാലവും പാലത്തിനു സമീപം സ്കോട്ട് മോണുമെന്റും.
ബേമിംഗാം മദ്ധ്യ ഇംഗ്ലണ്ടിലെ പ്രധാന നഗരം.രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബിംഗിനാല്‍ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ വ്യവസായ നഗരി.
തോക്കുനിര്‍മ്മാണത്തിനും സ്വര്‍ണ്ണാഭരണ നിര്‍മ്മാണത്തിനും പേരു കേട്ട നഗരിയായിരുന്നു ബ്രം എന്ന ചുരക്കപ്പേരില്‍ അറിയുന്ന ഈ നഗരി. ടൂറിസ്റ്റാകര്‍ഷണകേന്ദ്രങ്ങള്‍ ആയ സ്റ്റ്രാറ്റ്സ് ഫോര്‍ഡ്(ഷേക്സ്പീയര്‍ ജന്മഭൂമി),വാറിക് കാസില്‍ എന്നിവയുടെ സാമീപ്യത്താല്‍ പ്രശസ്തമായ നഗരി. തലസ്ഥാനനഗരിയായ ലണ്ടന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ബേമിംഗാമിനാണ്.ഒരുകാലത്ത് ഫാക്ടറികളുംകനാലുകളും നിറഞ്ഞിരുന്ന ഈ ഭൂവിഭാഗത്തിന്‍റെ മുഖഛായ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ വന്നതോടെ പാടെമ്മാറിക്കഴിഞ്ഞു.
ലോകത്തിന്‍റെ വര്‍ക്ക് ഹോര്‍സ് എന്ന പദവി നഷ്ടപ്പെട്ടെങ്കിലും ബുള്‍റിംഗ് എന്ന ഷോപ്പിംഗ് സെന്‍ററും അതിലെ സെല്‍ഫ്രിഡ്ജ് വിഭാഗവും ലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിയ്ക്കുന്നു. നിരവധി കണ്ടുപിടുത്തങ്ങളുടെ ഈറ്റില്ലമാണ് ബേമിംഗാം.സ്റ്റീം എഞ്ചിന്‍ കണ്ടുപിടിച്ച ജയിംസ് വാട്(1736-1819),മാത്യൂ ബൗള്‍ട്ടണ്‍(1728-1809) കെമിസ്റ്റ് ജോസഫ് പ്രീസ്റ്റ്ലി(1733-1804) എന്നിവരൊക്കെ ഇവിടെ ജീവിച്ചു മണ്ണടിഞ്ഞവര്‍.നിര്‍മ്മാണ വൈദഗ്ധ്യത്തിന് അവാര്‍ഡ് നേടിയ ബ്രിന്‍ഡ്ലി പ്ലേസ്,ദ മെയില്‍ ബോക്സ്,മില്ല്യനിയം പോയിന്‍റ്,ബുള്‍ റിംഗ് എന്നിവ എടുത്തു പറയേണ്ടവയാണ്. റിംഗ് റോഡുകളുടേയും റൗണ്ട് എബൌട്ടു കളുടേയും അണ്ടര്‍ പാസ്സുകളുടേയും ബാഹുല്യം കാര്‍ യാത്രക്കാരെവല്ലാതെ കുഴയ്ക്കും.
കൗണ്‍സില്‍ ഹൗസ് എന്ന വന്‍ കെട്ടിടസമുച്ചയം നഗരമദ്ധ്യത്തില്‍.പടിഞ്ഞാറ് സെന്‍റിനറി ചത്വരം,ഇന്‍റര്‍ നാഷണല്‍ കണ്വന്‍ഷന്‍ സെന്‍റര്‍,സിംഫണി ഹാള്‍,സെയിന്‍റ് ബേസിന്‍,ബ്രിന്‍ഡില്‍ പ്ലേസ് എന്നിവ. കൗണ്‍ശില്‍ ഹൗസിന്‍ റെ തെക്കുകിഴക്കായി ഷോപ്പിംഗ് സെന്‍ററുകള്‍, ബുള്‍റിംഗ് എന്നിവ.
കറുത്തനാടിന്‍ വീരഗാഥകള്‍
ലണ്ടന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിലെ പ്രധാന നഗരിയാണ് ബേമിങ്ങാം.ഒരു കാലത്ത് കറുത്തനാട്(ബ്ലാക്ക് കണ്ട്രി) എന്നറിയപ്പെട്റ്റിരുന്ന പ്രദേശം.വ്യാവസായങ്ങളും ഫാക്ടറികളും നിറഞ്ഞ പ്രദേശം.പുകക്കുഴലുകള്‍ വിസ്സര്‍ജ്ജിച്ചിരുന്ന കറുത്ത പുകയാല്‍ ആകാശവും ഒപ്പം ഭൂമിയും കറത്തിരുണ്ടു കാണപ്പെട്ടിരുന്ന കറുത്ത നാട്. ലോകമെമ്പാടുനിന്നും കുടിയേറിയവരുള്‍പ്പടെ 10 ലക്ഷം ആള്‍ക്കാര്‍ ബേമിംഗാമില്‍ താമസ്സിക്കുന്നു. (2006 ലെ കണക്ക്).ഒട്ടെല്ലാ മതവിഭാഗങ്ങളും സംസ്കാരങ്ങളും ഇവിടെ സമ്മേളിക്കുന്നു. 3000 വര്‍ഷം മുമ്പ് മണ്ണു ചുട്ടിരുന്നവരുടെ താവളം ആയിരുന്നു ഈ സ്ഥലം.ഏ.ഡി 43 ല്‍ റോമന്‍ ആക്രമണം നടന്നപ്പോള്‍ എഡ്ഗ്ബാസ്റ്റണു സമീപമുള്ള മെച്ലിയിലേക്കവര്‍ റോഡ് വെട്ടി. ഏ.ഡി 700 കാലത്ത് ജര്‍മ്മനിയില്‍ നിന്നും ആങ്ലോസാക്സണ്‍സ് ഇവിടെ കുടിയേറി.ബ്രം, ഇംഗാസ്, ഹാം എന്നീ മൂന്നു പദങ്ങള്‍ ചേര്‍ന്നാണ് ബേമിംഗാം എന്ന പേര്‍ ഉണ്ടായത്.ബ്രം അഥവാ ബിയോര്‍മാ ഒരാളുടെ പേര്‍. അയാളുടെ പിന്‍ഗാമികള്‍ (ഇംഗാസ്) വീട്(ഹാം) ആക്കിയ പ്രദേസം ബേമിംഗാം. ബ്രം കുടിയേറിയത് എന്നെന്നറിഞ്ഞു കൂടാ.
1086 ല്‍ വിജിഗീഷുവായ വില്യമിനു വേണ്ടി തയ്യാറാക്കപ്പെട്ട ഡോംസ്ഡേ ബുക്കില്‍ 100 പാവപ്പെട്ട കൃഷിക്കാരുടെ പ്രദേശം ആയി ഈ സ്ഥലം വിവരിക്കപ്പെടുന്നു.സ്ഥലപ്പേര്‍ പലതരത്തില്‍ വിവിധ കാലങ്ങളില്‍ എഴുതപ്പെട്ടു.ബ്രോമിച്ചം എന്നുച്ചരിച്ചിരുന്നതില്‍ നിന്നും ഈ സ്ഥലവാസികളെ ബ്രമ്മീസ് എന്നു വിളിച്ചു പോന്നു.
1116 ല്‍ അന്നത്തെ ലോര്‍ഡ് മാനര്‍ പീറ്റര്‍ ദ ബേമിംഗാം രാജാവില്‍ നിന്നനുമതി വാങ്ങി ഇവിടെ ഒരു ചന്ത തുടങ്ങി. ആ സ്ഥനത്താണ് ഇന്നത്തെ സ്മിത്ഫീല്‍ഡ് മാര്‍ക്കറ്റ്. ഇവിടെത്താന്‍ റിയാ നദി കുറുകെ കടക്കേണ്ടിയിരുന്നു. കടവില്‍ കച്ചവടക്കാര്‍ ഒത്തു കൂടി.വെയില്‍സില്‍ നിന്നും ഇവിടെ കച്ചവടക്കാര്‍ എത്തി.അവര്‍ കന്നുകാലികളെ വില്‍പ്പനയ്ക്കായി കൊണ്ടു വന്നു.കാലക്രമേണ വെല്‍ഷ്കാര്‍ ഇവിടത്തെ പ്രധാന ന്യൂനപക്ഷമായി.കാലകളെ കച്ചവടം നടത്തിയ സ്ഥലം ബുള്‍ സ്റ്റ്രീറ്റ് ആയി. ഇപ്പോഴത്തെ ബുള്‍റിംഗും അവിടെ നിലകൊള്ളുന്ന കാളക്കൂറ്റന്‍ പ്രതിമയും പഴയകാല കാളക്കച്ചവടത്തിന്‍റെ സ്മരണ പുതുക്കുന്നു.
കാളക്കച്ചവടം പിന്നീട് തോല്‍ വ്യവസായത്തിനു പ്രേരണയായി. മെറ്റല്‍ ജോലികള്‍ക്കു വെണ്ട ഇരുമ്പും കല്‍ക്കരിയും വലിച്ചു കൊണ്ടുവരുന്ന വണ്ടികള്‍ക്കു ധാരാളം കാളകള്‍ വേണ്ടിയിരുന്നു. കളിമണ്‍ വ്യവസായം,തുണിവ്യവസായം എന്നിവയ്ക്കാവശ്യമായ മണ്ണും വെള്ളവും ഇവിടെ സുലഭമായിരുന്നു.1300 ല്‍ വാറിക്കിലെ മൂന്നാമത്തെ ടൗണ്‍ ആയി വളര്‍ന്നു.പതിനാലാം നൂറ്റാണ്ടില്‍ കാലവസ്ഥ മോശമായതോടെ കൃഷി നശിച്ചു.1348-1350 കാലത്ത് കറുത്തനാട്ടില്‍ കറുത്ത മരണം(പ്ലേഗ്) പത്തി വിരിച്ചാടി. പഴയകാലത്തെ സെയിന്‍റ് മാര്‍ട്ടിന്‍സ് പള്ളി മാത്രം ഇന്നും നില നിലനില്‍ക്കുന്നു.അലകും പിടിയും മാറിയ നിലയില്‍.
ഏ.ഡി 1500 ല്‍ വെറും 1500 ആയിരുന്നു ബേമിംഗാമിലെ ജനസംഖ്യ.1700 ല്‍ അത് 8000 ആയി.റേ നദിക്കും സെയിന്‍റ് മാര്‍ട്ടിന്‍ പള്ളിക്കും ഇടയില്‍ കടിഞ്ഞാണും ലാടവും ആണികളും ഉണ്ടാക്കുന്ന ചില കൊല്ലക്കുടികള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളു എന്ന്‍ ജോണ്‍ ലലാണ്ട്, വില്യം കോംഡന്‍ എന്നിവര്‍ എഴുതിയ യാത്രാവിവരണങ്ങളില്‍ നിന്നും മനസ്സിലാകും.
തുണി,പലചരക്ക്,സുഗന്ധവസ്തുക്കള്‍ എന്നിവ വില്‍പ്പന നടത്തിയിരുന്ന റിച്ചാര്‍ഡ് സ്മോള്‍ബ്രോക്ക് എന്നൊരാള്‍ അയാളുടെ വസ്തുവകകള്‍ വിറ്റ് സെയിന്‍റ് മാര്‍ട്ടിന്‍ പള്ളിവക കുറെയേറെ സ്ഥലം വാങ്ങി.എഡ്വേര്‍ഡ് ആറാമന്‍ ഗ്രാമര്‍ സ്കൂളിന്‍റെ ഭരണവും അദ്ദേഹത്തിനായി.മകന്‍ റിച്ചാര്‍ഡ് ചിമ്മനിയും ഗ്ലാസ് ജനാലകളും ഉള്ള അതിമനോഹരമായ ഒരു വീടും പണിയിച്ചു.യാര്‍ഡിയിലെ ബ്ലാക്സ്ലി എന്ന വീട്.1613 ല്‍ അത് കൊച്ചുമകള്‍ ബാര്‍ബറാ സ്മോള്‍ ബ്രോക്കിനു ലഭിച്ചു.രണ്ടു ഭര്‍ത്താക്കന്മാരില്‍ നിന്നായി അവര്‍ക്കു 12 മക്കള്‍ ഉണ്ടായി.
1689 ല്‍ ബേമിംഗാമില്‍ 200 ല്‍ പ്പരം ആലകള്‍ ഉണ്ടായിരുന്നു. പിച്ചള കൊണ്ട് മെഴുകുതിരിക്കാലുകള്‍,തോക്കുകള്‍ എന്നിവയും ഇവിടെ നിര്‍മ്മിക്കപ്പെട്ടു.1642- 1651 കാലത്തെ ആഭ്യന്തരയുദ്ധകാല ത്ത്തോക്കു നിര്‍മ്മാണം വന്‍ പുരോഗതി നേടി.കലാപകാരികള്‍ക്കു തോക്കു നല്‍കിയത് രാജഭക്തിയുള്ളവരെ പ്രകോപിപ്പിച്ചു.ചാള്‍സ് രാജാവിന്‍റെ മരുമകന്‍ പ്രിന്‍സ് റൂപ്പര്‍ട്ടിന്‍റെ നേതൃത്വത്തില്‍ 2000 ഭടന്മാര്‍ ബേമിംഗാമില്‍ എത്തി.
ബേമിംഗാംയുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെട്ടു. ജംഗമവസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടു.തുടര്‍ന്ന്‍ അനേകവര്‍ഷക്കാലം നാട്ടുകാര്‍അധികാരിവര്‍ഗ്ഗത്തെ വെറുത്തു,ഭയന്നു.കിംഗ് നോര്‍ട്ടന്‍ ഗ്രാമര്‍ സ്കൂളിലെ മാസ്റ്റര്‍ ആയിരുന്ന തോമസ് ഹാള്‍(1610-1665) കലാപകാരികളെ സഹായിച്ചവരില്‍ പ്രമുഖന്‍ ആയിരുന്നു. അദ്ദേഹത്തിനു ജോലി നഷ്ടമായി.ദരിദ്രനായി മരിച്ചു.
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ആസ്റ്റണ്‍ ഹാള്‍ ഉടമ തോമസ് ഹാള്‍ (1571-1654) എന്ന സ്മ്പന്ന വ്യവസായി രാജപക്ഷത്തായിരുന്നു.17വര്‍ഷം കൊണ്ടായിരുന്നു ഈ ഹര്‍മ്മ്യം നിര്‍മ്മിക്കപ്പെട്ടത്.1643 ല്‍ കലാപകാരികള്‍ ഈ സൗധത്തിനു കേടുപാടുകള്‍ വരുത്തിയത് ഇന്നും നിലനില്‍ക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ ബേമിംഗാം പെട്ടെന്നു വളര്‍ന്നു. 1730 ല്‍ ജനസംഖ്യ 15000 മാത്രമായിരുന്നു എങ്കില്‍ 1800 ല്‍ അത് 74000 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും സ്കോട്ട്ലണ്ടില്‍ നിന്നും വെയില്‍സില്‍ നിന്നും ആളുകള്‍ ഇവിടെ കുടിയേറി. പിന്നാലെ ജൂതരും ആഫ്രിക്കന്‍ കാപ്പിരികളും വെസ്റ്റിന്ത്യാക്കാരും.ആങ്ലിക്കന്‍,ജൂത,ക്വാക്കര്‍, റോമന്‍ കത്തോലിക്കാ, യൂണിറ്റേറിയന്‍ മത വിഭാഗങ്ങള്‍ ഇവിടെ വളര്‍ന്നു.ഒപ്പം യുക്തിവാദികളും നാസ്തികരും.കോല്‍മോര്‍ റോവിലെ ആങ്ലിക്കന്‍ പള്ളി ഇക്കാലത്തു നിര്‍മ്മിക്ക പ്പെട്ടു.തോമസ് ആര്‍ച്ചര്‍ ആയിരുന്നു രൂപകല്‍പ്പന ചെയ്തത്.ഡര്‍ബിയില്‍ നിന്നും കുടിയേറിയ വില്യം ഹട്ടണ്‍(1723-1815) ബേമിംഹാമിന്‍റെ ആദ്യചരിത്രകാരനാണ്.1722-1789 കാലത്തു ജീവിച്ചിരുന്ന ഡോ. ജോണ്‍ ആഷ് പാവപ്പെട്ട രോഗികള്‍ക്കു സൗജന്യ ചികില്‍സ നല്‍കാന്‍ ഒരു ധര്‍മ്മാശുപത്രി 1765 ല്‍ തുടങ്ങി. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തുടങ്ങുന്നതിനു 170 വര്‍ഷം മുമ്പു തന്നെ ബേമിംഗാമിലെ പാവങ്ങള്‍ക്കു സൗജന്യ ചികില്‍സ ലഭിച്ചു തുടങ്ങി.
ജോണ്‍ ബാസകര്‍വില്ലെ(1706-1775)ബേമിംഗാമിലെ ജോസഫ് ഇടമറുകായിരുന്നു. മരിച്ചുകഴിഞ്ഞാല്‍ പള്ളിയില്‍ അടക്കരുത് എന്നു പറഞ്ഞിരുന്ന യുക്തിവാദി. വീടിനു സമീപം ഒരു ശവപ്പെട്ടിയില്‍ കുത്തനെ നിര്‍ത്തി അദ്ദേഹത്തെ സംസ്കരിച്ചു. വോര്‍ക്കസ്റ്റര്‍ ഷെയറില്‍ നിന്നും ബാല്യത്തില്‍ ബേമിംഗാമില്‍ എത്തിയ ജോണ്‍ കല്ലച്ചുകള്‍ നിര്‍മ്മിച്ചു.1757 ല്‍ ഒരു അച്ചടിശാല സ്ഥാപിച്ചു.അദ്ദേഹം പുതിയ തരം ഫോണ്ട് നിര്‍മ്മിച്ചു.ബാസ്കര്‍വില്ലെ എന്ന്‍ പേരില്‍ ഈ ഫോണ്ട് അറിയപ്പെട്ടു. ബൈബിളും കവിതകളും അച്ചടിക്കപ്പെട്ടു. കേം ബ്രിഡ്ജ് യൂണിവേര്‍സിറ്റിയുടെ അച്ചടി ജോലികളെല്ലാം അദ്ദേഹമാണ് ചെയ്തിരുന്നത്.1763 ല്‍ബൈബിളിന്‍റെ 1250 കോപ്പികള്‍ അച്ചടിക്കപ്പെട്ടു.അദ്ധവിശ്വാസങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കാന്‍ അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ക്കു കഴിഞ്ഞു. സാധാരണക്കാര്‍ക്കു ബൈബിള്‍ വായിക്കാന്‍ കിട്ടി.വായനയുടേയും വാദപ്രതിവാദങ്ങളുടെയും നാടായി ബേമിംഗാം.അദ്ദേഹത്തിന്‍റെ വീട് ബാസ്കര്‍വില്ലെ.പേരില്‍ കൗതകം തോന്നിയ ഡോ. ആര്‍തര്‍ കൊനാണ്‍ ഡോയല്‍ തന്‍റെ ആദ്യ കഥയിലെ വീടിന് ആ പേരു നല്‍കി.അതിനെ ഉപജീവിച്ചു മലയാളത്തില്‍ ഇറങ്ങിയ കുറ്റാന്വേഷണ നോവല്‍ ഭാസ്കരവിലാസത്തിലെ കൊല വഴി ഈ വീട് മലയാളി മനസ്സിലും കുടിയേറി.
ആയിരം ട്രേഡുകളുടെ നാട്
പതിനെട്ടാം നൂറ്റാണ്ടില്‍ ബേമിംഗാം ബ്രിട്ടനിലെ പ്രധാന വ്യവ്സായ നഗരമായി വളര്‍ന്നു.പിച്ചള നിര്‍മ്മാണത്തില്‍ പേരുകേട്ട നഗരം.ബേമിംഗാം മെറ്റല്‍ കമ്പനിയും ബ്രോഡ്സ്ട്രീറ്റിലെ ബ്രാസ് ഹൗസും ഇക്കാലത്ത് ജന്മം കൊണ്ടു.ബ്രാസ്ട്രാക്ക്, ടോപ് ബ്രാസ് ,ബ്രാസ്ഡ് ഓഫ് തുടങ്ങിയ പ്രയോഗങ്ങള്‍ ബേമിംഗാമിലെ വ്യവസായവുമായി ബന്ധപ്പെട്ടുണ്ടായതാണ്. അക്കാലത്തെ റോഡുകള്‍ വീതികുറഞ്ഞ്വയും വണ്ടികള്‍ ഓടും വഴി പെട്ടെന്നു ചീത്തയാകുന്നവയും ആയിരുന്നു. വ്യവസായിയായിരുന്ന മാത്യൂ ബൗള്‍ട്ടണ്‍(1728-1809) കനാലുകള്‍ നിര്‍മ്മിച്ച് ചരക്കു ഗതാഗതം വേഗത്തിലാക്കി. ജയിംസ് ബ്രിണ്ട്ലി(1716-1772) എന്ന എഞ്ചിനീയര്‍ ബേമിംഗാമില്‍ നിന്നു വെനെസ്ബറിയിലേക്കു കനാല്‍ വെട്ടി.അടുത്ത 60 വര്‍ഷത്തിനിടയില്‍ ട്രെന്‍ റ്,സേവേണ്‍,മേര്‍സി,തേംസ് നദികളിലേയ്ക്ക് ബേമിംഗാമില്‍ നിന്നു കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടു.
ബട്ടനും ബക്കിളും നിര്‍മ്മിച്ചിരുന്ന ഒരു പ്രാദേശിക ഉല്‍പാദകന്‍റെ മകനായാണ് മാത്യൂ ബൗള്‍ട്ടണ്‍ പിറന്നത്.1745 ല്‍ പിതാവിന്‍റെ ബിസ്സിനസ് ഏറ്റെടുത്തു.1756-1761 കാലഘട്ടത്തില്‍ അദ്ദേഹം ഹാല്‍ ഗ്രീനില്‍ സാറേ ഹോള്‍ മില്‍ സ്ഥാപിച്ചു.ഇന്നത് മ്യൂസിയം ആണ്.വാട്ടര്‍ പവര്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം.1762ല്‍ അദ്ദേഹം ഹാന്‍ഡ്സ്വര്‍ത്തില്‍ സോഹോ വര്‍ക്സ് തുടങ്ങി. വെള്ളി കൊണ്ട് മെഴുകുതിരിക്കാലുകളും കത്തിയും മുള്ളും അവിടെ ഉല്‍പ്പാദിപ്പിക്കപ്പെട്ടു.മാര്‍കറ്റിംഗ് വിഭാഗം തുടങ്ങി. അന്യരാജ്യങ്ങളില്‍ ഏജന്‍റുമാരെ അയച്ചു വ്യവസായ രഹസ്യങ്ങള്‍ കൈവശമാക്കി.1800 ല്‍ സോഹോ വര്‍ക്സ് ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി ആയി വളര്‍ന്നു.ഹാള്‍മാര്‍ക് കിട്ടാന്‍ സ്വര്‍ണ്ണ-വെള്ളി ഉല്‍പ്പന്നങ്ങള്‍ ഓരോന്നും അക്കാലത്ത് ചെസ്റ്ററിലെ അസ്സേ ഓഫീസ്സി ലേക്കയയ്ക്കണമായിരുന്നു.പാര്ലമെന്‍റിനെ സ്വാധീനിച്ച് 1773 ല്‍ ബൗള്‍ട്ടണ്‍ ബേമിംഗാമില്‍ ഒരു അസ്സേ ഓഫീസ് തുറപ്പിച്ചു. ഇന്നും അതു നില നില്‍ക്കുന്നു.
1775 ല്‍ ജയിംസ് വാട്ടും ചേര്‍ന്ന്‍ ബൗള്‍ട്ടണ്‍ വാട്ട്സ് സ്റ്റീം പമ്പ് വന്‍ തോതില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങി.
സ്മെത്വിക്സിലെ സോഹോ ഫൗണ്ടറിയില്‍ ആയിരുന്നു നിര്‍മ്മാണം.അനുകരിക്കാന്‍ സാധ്യമല്ലാത്ത തരം നാണയം നിര്‍മ്മിക്കാനുള്ള കമ്മട്ടവും ബൗള്‍ട്ടണ്‍ നിര്‍മ്മിച്ചു. 1809 ല്‍ ബൗള്‍ട്ടണ്‍ മരിക്കുമ്പോല്‍ അദ്ദേഹം വഴി ബേമിംഗാം മെറ്റല്‍ വര്‍ക്സ്,സ്റ്റീം എഞ്ചിന്‍,സ്റ്റീം മഷീന്‍സ് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ വന്‍ വളര്‍ച്ച നേടിയിരുന്നു. ആയിരം ട്രേഡുകളുടെ നാട് എന്ന്‍ ബേമിംഗാം അറിയപ്പെട്ടു.
അമേരിക്കയിലെ വെര്‍ജീനിയായിലെ അധ്യാപക ജോലി ഉപേക്ഷിച്ചുവന്ന ഡോ.വില്യം സാമുവേല്‍(1734-1775) ബേമിംഗാമില്‍ 1763 ല്‍ ഒരു കൂട്ടായ്മ രൂപവല്‍ക്കരിച്ചു. എല്ലാ വെളുത്ത വാവിനും ഒത്തു ചേരുന്ന കൂട്ടായ്മ. "ദ ലൂണാര്‍ സൊസ്സൈറ്റി"
ബേമിംഗാമിലും ഹാന്‍ഡ്സ്വര്‍ത്തിലും വ്യവസായസ്ഥപനങ്ങള്‍ ഉണ്ടായിരുന്ന മാത്യു ബൗള്‍ട്ടണ്‍
വെസ്റ്റ് ബ്രോംവിച്ചിലെ കണ്ടുപിടുത്തക്കാരന്‍ ജയിംസ് കീര്‍
ശാസ്ത്രജ്ഞനും പുരോഗമനവാദിയുമായ ജയിംസ് പ്രീസ്റ്റ്ലി
കണ്ടുപിടുത്തക്കാരന്‍ വില്യം സ്മോള്‍
ആവി എഞ്ചിന്‍ കണ്ടു പിടിച്ച ജയിംസ് വാട്ട്
വ്യവസായി ജോഷ്യാ വെഡ്ജ്വുഡ്
ഡര്‍ബിയിലെ ജിയോളജിസ്റ്റ് ജോണ്‍ വൈറ്റ് ഹേര്‍ട്
എഡ്ജ്ബാസ്ടണിലെ ഡോ.വില്യം വിതറിംഗ്
എന്നിവരായിരുന്നു ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.
കൂട്ടായ്മ ഇനിപ്പറയുന്ന നേട്ടങ്ങള്‍ കൈവരിച്ചു:
മദ്ധ്യഇംഗ്ലണ്ടില്‍ ഫാക്ടറികളും കനാലുകളും തുറന്നു. സ്റ്റീം എഞ്ചിന്‍ പോലുള്ള മഷീനുകള്‍ കണ്ടു പിടിച്ചു. വാതകങ്ങള്‍,മിനറലുകള്‍ ഇവയെക്കുറിച്ചു ഗവേഷണം വഴി ഗ്ലാസ്-മെറ്റല്‍- മണ്‍പാത്രവ്യവസായ പുരോഗതി കൈവരിച്ചു. ജിയോളജി,എഞ്ചിനീയറിംഗ്,വൈദ്യുതി,മെഡിസിന്‍ എന്നിവയില്‍ പുറൊഗതി നേടി. രാഷ്ട്രീയം,മതം,വിദ്യാഭ്യാസം എന്നിവയെ സ്വാധീനിച്ചു. അടിമത്തത്തിനെതിരെ പോരാടി. ഹാന്‍ഡ്സ്വര്‍ത്ത് സോഹോയിലെ മാത്യൂ ബൗള്‍ട്ടന്‍റെ വസതിയില്‍ ആയിരുന്നു ഇവരുടെ ഒത്തു ചേരല്‍. കല്‍ക്കരി ഉപയോഗിച്ചുള്ള സെന്‍ട്രല്‍ ഹീറ്റിംഗ് സിസ്റ്റം ഈ ഹര്‍മ്മ്യത്തില്‍ ലഭ്യമായിരുന്നു. വാനനിരീക്ഷണത്തിനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരുന്നു. കുറുക്കന്മാരെ വേട്ടയാടാന്‍ ഒരു സത്രം അതിനടുത്തുണ്ടായിരുന്നു. വേട്ടക്കാരുടെ കുഴലുകളില്‍ നിന്നുയര്‍ന്ന ശബ്ദത്തില്‍ നിന്നാണ് സോ-ഹോ എന്ന പേരുണ്ടായത്. 1761 ല്‍ മാത്യു ബൗള്‍ട്ടണ്‍ സോഹോ മില്ലും വീടും വിലയ്ക്കു വാങ്ങി.മില്‍ ഫാക്ടറിയാക്കി.വീട് പരിഷകരിച്ചു.1766 ല്‍ ഭാര്യ ആനുമായി സോഹോ ഹൗസില്‍ താമസ്സമാക്കി. 1775 ല്‍ ലൂണാര്‍ സൊസൈറ്റി സ്ഥാപകന്‍ വില്യം സ്മോള്‍ അന്തരിച്ചു. തുടര്‍ന്ന്‍ ഡൊ.വില്യം വിതറിംഗ്(1741-1799) അംഗമാക്കപ്പെട്ടു. ഹൃദ്രോഗികള്‍ക്കു നല്‍കേണ്ട ഡിജിറ്റാലിസ് ഡോസ് കൃത്യമായി നിര്‍ണ്ണയിച്ച് പ്രശസ്തനായ ഡോക്ടര്‍ ആയിരുന്നു വിതറിംഗ്.
ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിച്ച ജോസ്ഫ് പ്രീസ്റ്റ്ലിയെ ഒരു സംഘം ഗുണ്ടകള്‍ 1791 ല്‍ ആക്രമിച്ചു.ലാബറട്ടറിയും ലൈബ്രറിയും തകര്‍ക്കപ്പെട്ടു.പ്രീസ്റ്റ്ലി ലണ്ടനിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറി.സൊസ്സൈറ്റിയുടെ യോഗങ്ങള്‍ വല്ലപ്പോഴും മാത്രമായി. 1800 ല്‍ സൊസ്സൈറ്റി പ്രവര്‍ത്തിക്കാതെ ആയി.എന്നാലും ഈ സൊസൈറ്റി ചെയ്ത സേവനം ലോകം ഉള്ള കാലത്തോളം അനുസ്മരിക്കപ്പെടും.
പഴമക്കാര്‍ പറയുന്നതു പോലെ, ഭവിതവ്യത തന്നെ ബലവതി. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതൊക്കെത്തന്നെ ആയിരുന്നു വി എസ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഭവിതവ്യത. “ഞാന്‍ അന്നേ പറഞ്ഞില്ലേ, ഇങ്ങനെയേ കലാശിക്കൂ,” എന്നു പറഞ്ഞ് സര്‍വജ്ഞപീഠത്തില്‍ ഞെളിയുകയല്ല. വരാനിരുന്ന ചുവന്ന സംഭവങ്ങളുടെ കറുത്ത നിഴലുകള്‍ കണ്ണു തുറന്നിരിക്കുന്നവര്‍ക്കെല്ലാം നേരത്തേ കാണാമായിരുന്നതേ ഉള്ളു.
അച്ചടക്കമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്പിന്റെ നിദാനവും രഹസ്യവും. പണ്ടുപണ്ട് ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും തമ്മിലുണ്ടായ സമരത്തിലെ ഒരു പ്രശനം ഇതായിരുന്നു: കഠിനമായ അച്ചടക്കം വേണമോ അയഞ്ഞ പാര്‍ട്ടി വേണമോ? ലെനിന്‍ ബോള്‍ഷെവിക്കുകളുടെ ഒപ്പം ചേര്‍ന്നു. മറുചേരിയിലുണ്ടായിരുന്ന ട്രോട്സ്കിക്ക് പിന്നീട് വന്ന ദുര്‍ഗ്ഗതി പഴയ ചരിത്രം. എന്നേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, ശത്രുക്കള്‍ സദാ വലയം ചെയ്തിരിക്കുമ്പോള്‍ ഉള്ളൊതുക്കം വേണം, ഇല്ലെങ്കില്‍ രക്ഷയില്ല.
അതുകൊണ്ടുതന്നെ, വര്‍ഗ്ഗശത്രുക്കള്‍ കാട്ടുന്ന ദ്രോഹത്തെക്കാള്‍ ഘോരമാകുന്നു സഖാക്കളുടെ അച്ചടക്കലംഘനം. അച്യുതാനന്ദന്‍ പോലും ഇക്കാര്യം ഊന്നിപ്പറയും, നടപടി നേരിടുന്നത് അദ്ദേഹമല്ലെങ്കില്‍. അച്ചടക്കലംഘനത്തിലും വലുതല്ല ഒരു പാതകവും. അഴിമതിയോ അച്ചടക്കലംഘനമോ കൂടുതല്‍ ഗുരുതരമെന്നു ചോദിച്ചാല്‍, ഉത്തരം പറയാതെത്തന്നെ വ്യക്തം. ഇവിടെയാണെങ്കില്‍, അങ്ങനെ ഒരു ചോദ്യമേ വന്നില്ല. അഴിമതി ഇല്ലെന്ന് പൊളിറ്റ് ബ്യൂറോ നേരത്തെ വിധിച്ചതാണല്ലോ.
പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ അഴിമതി കാണിച്ചിട്ടില്ല, കവിഞ്ഞാല്‍ എന്തെങ്കിലും നടപടിക്രമം തെറ്റിച്ചിരിക്കാം, എന്നതാണ് പൊളിറ്റ് ബ്യൂറോവിന്റെ പ്രാചീനമായ സമീപനം. അച്യുതാനന്ദന്‍ കൂടി ഉള്‍പ്പെട്ട സി പി എം സംസഥന സെക്രട്ടേറിയറ്റ് അങ്ങനെ തുടക്കത്തിലേ പറഞ്ഞിരുന്നുവെന്ന വാദം ശരിയായാലും അല്ലെങ്കിലും, പൊളീറ്റ് ബ്യൂറോ വിജയന് സ്വഭാവസാക്ഷ്യപത്രം നല്‍കിയതോടെ, ഒരു പാര്‍ട്ടിക്കാരനും വേറൊരു നിലപാട് എടുക്കാന്‍ അര്‍ഹതയില്ലാതായി. അഴിമതിയെപ്പറ്റി നാട്ടുകാരും പാര്‍ട്ടിക്കാരും തമ്മില്‍, പാര്‍ട്ടിക്കാരും സി ബി ഐക്കാരും തമ്മില്‍, ഭിന്നാഭിപ്രായം ഉണ്ടാകാം; പക്ഷെ പാര്‍ട്ടിക്കാര്‍ തമ്മില്‍ അങ്ങനെയൊന്നില്ല. അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചത് അച്യുതാനന്ദന്റെ ധീരത. ഒപ്പം നില്‍ക്കാന്‍ പാര്‍ട്ടിക്കാരെ കിട്ടാത്തത് അദ്ദേഹത്തിന്റെ അന്തിമമായ പരാജയം. നല്ലൊരു ചെങ്കൂട്ടം അദ്ദേഹത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍, അച്ചടക്കത്തെപ്പറ്റിയും ലംഘനത്തെപ്പറ്റിയും ദ്വന്ദ്വാത്മകമായ തിയറി അവതരിപ്പിച്ച്, വിപ്ലവത്തിന്റെ ചിത്രം മറിച്ചു വരക്കാമായിരുന്നു.
അച്യുതാനന്ദനു സുഖിക്കുന്ന മട്ടില്‍, വിജയനെ വീഴ്ത്തുമെന്ന് അവസാന നിമിഷം വരെയും വാര്‍ത്ത പ്രചരിപ്പിച്ചിരുന്നവര്‍ ഒന്നോര്‍ത്തില്ല: വിജയനെ വീഴ്ത്തിയാല്‍, തുടക്കം മുതലേ അദ്ദേഹത്തെ താങ്ങിനിര്‍ത്തിയിരുന്നവരും ഒപ്പം വീഴും. അങ്ങനെ സ്വയം റദ്ദാക്കുന്ന ഒരു പൊളിറ്റ് ബ്യൂറോ ഏതോ നിരര്‍ത്ഥകനോവലിലെ സ്ഥാപനകഥാപാത്രം മാത്രമേ ആകൂ. പൊളിറ്റ് ബ്യൂറോയെ അപ്പാടെ തള്ളിപ്പറയുന്ന കേന്ദ്രക്കമ്മിറ്റി കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. അങ്ങനെയൊന്നുണ്ടാകുമ്പോള്‍ പാര്‍ട്ടി കീഴ്മേല്‍ മറിയും. പാര്‍ട്ടി എന്നും ജയിച്ചിട്ടേയുള്ളു. ചുരുങ്ങിയത് അതാകണം വിശ്വാസം.
പൊളിറ്റ് ബ്യൂറോ പാര്‍ട്ടിയുടേതാക്കിയ അഭിപ്രായം അച്യുതാനന്ദന്‍ കൈക്കൊണ്ടില്ല എന്നു മാത്രമല്ല, താന്‍ തന്റെ വഴിക്ക് എന്നു തോന്നുന്ന മട്ടില്‍ പെരുമാറുകയും ചെയ്തു. മലയാള കവിത പാടിക്കേട്ടിട്ടില്ലാത്ത പിണറായി വിജയന്‍ ഒന്നാന്തരമൊരു ഉര്‍ദു ശേര്‍ ഉദ്ധരിച്ചത് ആ പശ്ചാത്തലത്തിലായിരുന്നു. കടലിലെ തിരയിളക്കം കുടത്തിലേക്ക് വെട്ടിവീഴ്ത്താന്‍ പറ്റില്ലെന്ന് വിജയനോളമെങ്കിലും വി എസ്സിന് അറിയാം. എന്നിട്ടും അദ്ദേഹം കടലിനെക്കാള്‍ വലുതാകുകയാണെന്ന് ആര്‍ക്കൊക്കെയോ ഭ്രമചിന്ത ഉണ്ടായി. ശരിയായാലും തെറ്റായാലും, പാര്‍ട്ടി പറഞ്ഞിടത്ത് നിന്നാലേ പാര്‍ട്ടിക്കാരന്, അണിക്കും നേതാവിനും, നിലനില്പുള്ളു. നേരത്തേ സ്ഥാപിച്ചതുപോലെ, പ്രശ്നം ധാര്‍മ്മികതയല്ല, പ്രശ്നം അച്ചടക്കമാകുന്നു, അച്ചടക്കലംഘനമാകുന്നു. എന്നെന്നും മറ്റാരെക്കാളുമേറെ അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച ആ പ്രമാണം അദ്ദേഹത്തിനു തന്നെ, ഇതാ, കൃപാണമായിരിക്കുന്നു.
പ്രകാശ് കാരാട്ട്, തന്റെ അക്കാദമിക പ്രതിഭയെല്ലാം വിനിയോഗിച്ച്, ലാവലിന്‍ ഫയലുകള്‍ പരിശോധിച്ച്, സര്‍വം ഭദ്രം എന്ന നിഗമനത്തില്‍ എത്തിയതു മുതല്‍ വിജയന്റെ വഴി ക്ലിയര്‍ ആയിരുന്നു. വിജയനെതിരെ പറയാമായിരുന്ന ഒരേ ഒരു കാര്യം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുളത്തിലിറക്കിയ കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയെന്നും, ഒരു പക്ഷെ, അച്യുതാനന്ദനെ ഇടക്കും തലക്കും ചൊടിപ്പിക്കുന്ന വാക്കുകള്‍ പറയുകയും നീക്കങ്ങള്‍ നടത്തുകയും ചെയ്തുവെന്നാകും. അതൊഴിച്ചാല്‍, അച്ചടക്കമുള്ള നല്ല കുട്ടി തന്നെ വിജയന്‍. അങ്ങനത്തെയൊരാള്‍ക്കെതിരെ എങ്ങനെ നടപടി എടുക്കാന്‍? അടവിന്റെയും നയത്തിന്റെയും സാധ്യത നോക്കുമ്പോള്‍, സംസ്ഥാനത്തെ പാര്‍ട്ടി സംഘടനയില്‍ പിടി നന്നേ മുറുക്കിയിരിക്കുന്ന അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാതിരിക്കുകയാവും വിപ്ലവബുദ്ധി.
പ്രായത്തിലും രാഷ്ട്രീയപരാജയത്തിലും അച്യുതാനന്ദന്‍ ഏറെ മുന്നോട്ടെത്തിയിരിക്കുന്നു. ഇനി മുന്നില്‍ തുറന്ന വഴി അധികം നീളുന്നില്ല. ഏതു നിറമുള്ള ഓന്തായാലും, ഓടിയാല്‍ എവിടെ വരെ എത്തുമെന്ന് അറിയുന്നതുകൊണ്ടാകണം, ഡല്‍ഹിയില്‍ എത്തിയതു മുതല്‍ അച്യുതാനന്ദന് ജീവിതം ഒരു ബോറ് ആയതുപോലെ തോന്നി. യോഗത്തിനു വൈകിച്ചെന്നതും, പിന്നെ പോകാതിരുന്നതും ഒക്കെ, അതുകൊണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ഒടുവില്‍ രക്തസമ്മര്‍ദ്ദം കൂടിയതുകൊണ്ട് യോഗത്തില്‍ നിന്ന് വിട്ടുനിന്നുവോ, വിട്ടുനില്‍ക്കാന്‍ വേണ്ടി രക്തസമ്മര്‍ദ്ദം ഉണ്ടായോ എന്നൊരു ഉല്‍്പ്രേക്ഷയുടെ അവസരം ഇതല്ല. പക്ഷെ അത്തരം എന്തെങ്കിലും പ്രയാസം ഇനിയും ഉണ്ടാകുകയും, മുഖ്യമന്ത്രിപദം വഹിക്കാന്‍ വയ്യാത്ത ഭാരമായിത്തീരുകയും ചെയ്യാവുന്നതേ ഉള്ളു.
ജയിച്ചുനില്‍ക്കുന്ന വിജയനും പാര്‍ട്ടിക്കും അതാകും ഹിതം. പക്ഷെ ആരും ആരെയും നിര്‍ബ്ബന്ധിക്കാതെ വേണം ജയിക്കുന്നവര്‍ക്കു സുഖിക്കുന്ന തിരക്കഥ എഴുതാന്‍. പിന്നെ അച്യുതാനന്ദനാണെങ്കില്‍, ചുമ്മാ എല്ലാം അങ്ങനെ ഇട്ടെറിഞ്ഞുപോകാനും പറ്റില്ല. മുഖ്യമന്ത്രിയായി തുടരാനാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. അത് ലംഘിച്ചാല്‍ വീണ്ടും അച്ചടക്കലംഘനമാകും. സത്യസന്ധമായ ആ ഒഴിവുകഴിവില്‍, “എന്റെ പാര്‍ട്ടിക്ക് എന്നെ തിരുത്താം” എന്നു വിളംബരം ചെയ്തുകൊണ്ട് മുഖ്യമന്ത്രിപദം വഹിച്ചുകൊണ്ടുപോകുകയും ചെയ്യാം. അതായിരിക്കും അദ്ദേഹത്തെ നമ്പിക്കൊണ്ടു നില്‍ക്കുന്നവരുടെ താല്പര്യം. അവരില്‍ പലരും, പേടിച്ചോ പുതിയ തുരുത്ത് തേടിയോ, വഴി മാറാന്‍ തുടങ്ങിയിരിക്കും.
വിജയന് ഇനി വില്ലുകുലച്ചു മുന്നേറാം. എതിരാളി വീണിരിക്കുന്നു. ഒരു അക്ഷൌഹിണിപ്പട മുഴുവന്‍ പിന്നില്‍ നിരന്നിരിക്കുന്നു. അഴിമതിയെന്ന് സി ബി ഐ തെറ്റിയെഴുതിയത് മ്ലേഛമായ ഒരു രാഷ്ട്രീയാരോപണം മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ മാത്രമല്ല, പാര്‍ട്ടി ഒന്നടങ്കം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ഒന്നിനും വിഷമം വരില്ല, നമുക്ക് പാടാം, സഖാക്കളേ, മുന്നോട്ട്-- കോടതിയിലേക്ക്, ബൂര്‍ഷ്വ കോടതിയിലേക്ക്.
30 ശതമാനം പുരുഷന്മാര്‍ ഉല്‍പാദനശക്തി കുറഞ്ഞവര്‍ ആണ്. രണ്ടു ശതമാനം ചികില്‍സിച്ചു പരിഹരിക്കാന്‍ പാടില്ലാത്ത തരത്തില്‍ വന്ധ്യര്‍ ആയിരിക്കും.ശുക്ലത്തില്‍ ബീജം കാണപ്പെടാതിരിക്കുന്ന എസുവോസ്പെര്‍മിയാ എന്ന അവസ്ഥയിലും ബീജം മുഴുവന്‍ മരിച്ചു കാണപ്പെടുന്ന നെക്രോസ്പെര്‍മിയാ എന്ന അവസ്ഥയിലും വന്ധ്യത ചികിസയ്ക്കു വശ്ഴങ്ങില്ല. കൃത്രിമ ഗര്‍ഭോല്‍പ്പാദനം മാത്രമാണ് ഇപ്പോഴും പ്രതിവിധി.
എന്നാല്‍ ന്യൂകാസ്സില്‍ നിന്നും 2009 ജൂലൈ 7 നു പുറത്തു വന്ന റിപ്പോര്‍ട്ടു പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്തരം വന്ധ്യതയും ചികില്‍സയ്ക്കു കീഴടങ്ങും.
സ്റ്റെം സെല്ലുകളില്‍ നിന്നും ബീജം ഉല്‍പ്പാദിക്കുന്നതില്‍ ന്യൂകാസ്സില്‍ യൂണിവേര്‍സിറ്റിയിലെ ബയോളജിസ്റ്റ് കരിം നേയേര്‍ണിയാ വിജയിച്ചിരിക്കുന്നു. ഇന്‍വിട്രോ ഡവലെപ്ഡ് സ്പേം (ഐ.വി.ഡി)വാസ്തവമായിരിക്കുന്നു. 23ക്രോമോസോം, വാലും തലയും, അണ്ഡത്തില്‍ തുളച്ചു കയറാനുള്ള പ്രോട്ടീനുകള്‍, നീന്താനുള്ള കഴിവ് എന്നീ നാലു സ്വഭാവം ഈ കൃത്രിമ ബീജങ്ങള്‍ക്കുണ്ട്. പാര്‍ത്തിനോ ജനസ്സിസ് അഥവാ വേര്‍ജിന്‍ റീപ്രൊഡക്ഷന്‍ സാദ്ധ്യമായിരിക്കുന്നു. ആദ്യം പരീക്ഷണശാലയിലെ എലിയിലാണ് വിജയം കണ്ടത്.ഇപ്പോള്‍ മനുഷ്യനിലും അതു വിജയിച്ചു.താമസ്സിയാതെ ഒരു സ്ത്രീയ്ക്ക് ഒരേ സമയം അഛനും അമ്മയും ആകാമെന്ന സ്ഥിതി വരാം. സന്താനോല്‍പ്പാദനത്ത്നു മേലില്‍ പുരുഷ സഹായം വേണ്ട എന്നും വരാം.
സ്റ്റെം സെല്‍സ് ആന്‍ഡ് ഡവലപ്മെന്‍റ്റ് എന്ന ജേര്‍ണലില്‍ ഈ കണ്ടുപിടുത്തം വിശദമായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ഇതോടെ ബീജവും അണ്ഡവും സ്റ്റെം സെല്ലുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാം എന്നായിരിക്കുന്നു. എന്നാല്‍ ഇങ്ങനെ ഉല്‍പ്പാദിക്കപ്പെടുന്ന ബീജം മനുഷ്യ സ്ത്രീകളില്‍ കുത്തിവയ്ക്കാന്‍ ബ്രിട്ടീഷ് നിയമം അനുവദിക്കുന്നില്ല. എങ്കിലും പുരുഷ വന്ധ്യതയുടെ കാരണം കണ്ടെത്താന്‍ കരിം നേയേര്‍ണിയായുടെ കണ്ടു പിടുത്തം കാര്യമായി സഹായിക്കും. ക്ലോണിംഗ് യാഥാര്‍ത്യമാകിയത് എഡിന്‍ബറോക്കാര്‍ ആണെങ്കില്‍ ഇത്തവണ വിജയം കൊയ്തത് ന്യൂകാസ്സില്‍ കാരാണ്.
നാലാം മണ്ഡപത്തില്‍ ജീവനുള്ള 2400 പ്രതിമകള്‍ ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും ആയ സര്‍ ഹൊറോഷ്യോ നെല്‍സണ്‍ എന്ന നാവിക വീരന്‍ അത്യുന്നതങ്ങളില്‍ നിലകൊള്ളുന്ന ലണ്ടന്‍ നഗരിയിലെ സിരാകേന്ദ്രം ആയ >ട്രഫാല്‍ഗര്‍ സ്ക്വയര്എപ്പോഴും വാര്‍ത്തകളില്‍ തിളങ്ങി നിക്കും. അനുയോഗ്യമായ സിംഹ പ്രതികള്‍ രൂപപ്പെടുത്തിയെടുക്കാന്‍ നീണ്ട 25 വര്‍ഷം എടുത്തപ്പോള്‍ അതു എന്നു തീരും? എന്നെങ്കിലും തീരുമോ ? എന്നൊക്കെയായിരുന്നു ചര്‍ച്ച. നാലു മൂലയിലും പ്രതിമകള്‍ സ്ഥാപിക്കാന്‍ മണ്ഡപങ്ങള്‍ തീര്‍തെങ്കിലും നാലാമത്തേതില്‍ സ്ഥിരമായി നിര്‍ത്താന്‍ ഒരു പ്രതിമ കിട്ടയില്ല. അവസാനം ആര്‍കും കുറേക്കാലത്തേയ്ക്ക് ഏതുപ്രതിമയും വയ്ക്കാം എന്നായി.അങ്ങിനെയണ് അലിസണ്‍ ലാപ്പര്‍ എന്ന വികലാംഗ(കൈകാലുകള്‍ ഇല്ലാത്ത ഫോക്കോമേലിയ)ഗര്‍ഭിണിയുടെ പ്രതിമ കുറെക്കാലം അവിടെ നിലകൊണ്ടത്.ചൂടുപിടിച്ച ചര്‍ച്ചകള്‍ വന്നു.പിന്നീട് ആര്‍ക്കും മന്‍സ്സിലാകാത്ത് കിളികളുടെ ഹോട്ടല്‍ വന്നു. ട്രഫല്‍ഗാര്‍ സ്ക്വയറിലെ പ്രാവിന്‍ ബഹളം വളരെക്കാലം ഒച്ചപ്പാടുണ്ടാക്കി. പ്രാപ്പിടിയനെ കൊണ്ടു വന്നെങ്കിലും പ്രയോജനം കിട്ടില്ല. സന്ദര്‍ശകര്‍ തീറ്റികൊടുത്താല്‍ ശിക്ഷ വാങ്ങും എന്ന നില വന്നു.ഇന്നു പ്രാക്കള്‍ എത്തി നോക്കാറേ ഇല്ല.
അവസാന വാര്‍ത്ത വിവിധരംഗങ്ങളിലുള്ള 2400 വ്യക്തികള്‍ ഓരോ മണിക്കൂര്‍ നേരം മണ്ഡപത്തില്‍ കയറി പ്രതിമ പോലെ നില്‍ക്കാന്‍ പോകുന്നു എന്നതാണ്.പ്ലിന്തേര്‍സ് എന്നു സ്വയം വിളിക്കുന്ന ഇവരില്‍ പലരും പല വേഷങ്ങളില്‍. ചിലര്‍ വേഷം ഇല്ലാതെ പിറന്നപടി.ഒരാള്‍ ബൈബിളുമായി.അപരന്‍ രക്തത്തില്‍ കുളിച്ച്. മൊത്തം 2400 പേര്‍.100 ദിവസം .ദിവസേന ഒരോ മണിക്കൂര്‍ വീതം ഓരോരുത്തര്‍ പ്രതിമകളായിനിലകൊള്ളും. ജൂലൈ ഏഴാം തീയതി തിങ്കള്‍ ഉലഘാടനം. ആന്‍റണി ഗോര്‍മ്ലി ആണ് സംഘാടകന്‍. ആദ്യം പ്രതിമയാകുന്നത് റേചല്‍ വാര്‍ഡെല്‍ എന്ന 35 കാരി വീട്ടമ്മ.41 കാരന്‍ ജേസന്‍ ക്ലാര്‍ക്ക് രണ്ടാമന്‍. സെല്‍ഫ്രിഡ്ജ് എന്ന ഹൈപ്പര്‍ മാര്‍ട്ടില്‍ പണ്ടു പിറന്ന പടി നിന്നു വാര്‍ത്ത സൃഷ്ടിച്ചവന്‍.ഇത്തവണ അതുണ്ടാവില്ലത്രേ.
ആറ്റ്ലി മന്ത്രിസഭയിലെ ആരോഗ്യവകുപ്പുമന്ത്രി. ആതുര്‍ക്കെല്ലാം സൗജന്യ ചികിസ നല്‍കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ബ്രിട്ടനില്‍ ആരംഭിച്ച മഹാനായ രാഷ്ട്രീയനേതാവ്.
ഇന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രി സുശീലാ നയ്യാരും കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പു മന്ത്രി ഏ.ആര്‍ മേനോനും യോഗ്യത നേടിയ ഡോക്ടറന്മാര്‍ ആയിട്ടു പോലും അന്യൂറിന്‍ ബീവാന്‍ എന്ന വെറും രാഷ്ട്രീയക്കാരന്‍ ചെയ്ത നല്ലകാര്യം അനുകരിക്കാന്‍ ശ്രമിച്ചില്ല.
വെയിസിലെ ഒരു ഖനി തൊഴിലാളിയുടെ മകനായിരുന്നു ന്യേ എന്നു വിളിക്കപ്പെട്ടിരുന്ന ബീവാന്‍.13 വയസ്സുള്ളപ്പോള്‍ ഖനിയില്‍ ജോലിക്കാരനായി ചേര്‍ന്നു.തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായി.1929 ല്‍ എം.പി ആയി.ലേബര്‍ പാര്‍ട്ടിയുടെ ഇടതു വിഭാഗത്തിലെ മുഖ്യ വ്യക്താവായി.തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി നിരന്തരം വാദിച്ചു.1946 ല്‍ ആറ്റ്ലി മന്ത്രിസ്ഭയിലെ ആരോഗ്യമന്ത്രിയായി.തൊഴിലാളികള്‍ക്ക് ചികില്‍സ ലഭ്യമല്ലാതിരുന്ന സ്ഥിതി മാറ്റിയെടുക്കാന്‍ ബീവാന്‍ പുതിയ പരിപാടി ആവിഷ്കരിച്ചതാണ് ലോകമെമ്പാടും വാഴ്ത്തുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍.എച്ച്.എസ്സ്). ഔഷധക്കുറിപ്പടികള്‍ക്കു ചാര്‍ജ് ഏര്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം രാജി സമര്‍പ്പിച്ചു.എന്നാല്‍ 1955 ല്‍ വിദേസകാര്യങ്ങളില്‍ അദ്ദേഹം വ്യക്താവായി നിയമിക്കപ്പെട്ടു.1959 ല്‍ പാര്‍ട്ടിയുടെ ഡപ്യൂട്ടി ലീഡരായി. 1960 അന്തരിച്ചു. എന്‍.എച്ച്.എസ്സ് ആണ് ഈ മഹാന്‍ റെ ഏറ്റവും വലിയ സ്മാരകം.എന്നാല്‍ ജന്മനാട്ടില്‍,വെയിസ് തലസ്ഥാനമായ കാര്‍ഡിഫില്‍ അദ്ദേഹത്തിന്‍ റെ പൂര്‍ണ്ണകായ പ്രതിമ നഗരമദ്ധ്യത്തില്‍ തലൗയര്‍ത്തി നിലകൊള്ളുന്നു. 2008 ജൂണില്‍ ഈ ബ്ലോഗര്‍ പ്രസ്തുത പ്രതിമ സന്ദര്‍ശിക്കാന്‍ കാര്‍ഡിഫിലെത്തിയിരുന്നു
കാപ്റ്റന്‍ കുക്ക് ലോകം കണ്ട ഏറ്റവും മഹാനായ നാവികനാണ്. ഇദ്ദേഹത്തിന്‍റെ രണ്ടാം പര്യടനം ലോകത്തു നടത്തപെട്ട ഏറ്റവും മികച്ച നാവിക പര്യടനം ആണ്. കപ്പിത്താന്‍ എന്ന നിലയിലും ഒന്നാമന്‍. സ്വന്തം അനുയായികള്‍ മറ്റാരേയും ഇതുപോലെ ബഹുമാനിച്ചിട്ടില്ല.
ബ്രിട്ടനിലുള്ള യോര്‍ക്ക്ഷെയറിലെ മാര്‍ട്ടനില്‍ 1928 ഒക്ടോബര്‍ 7 നു കുക്ക് ജനിച്ചു. 1755 ല് നാവികസേനയില്‍ ചേര്‍ന്നു.കാനഡയിലെ സെന്‍റ് ലോറന്‍സ് നദിയുടെ ഗതിവിഗതികള്‍ പഠിച്ചു. ന്യുസലണ്ടില്‍ സര്‍വേയും നടത്തി. ലാബ്രഡോറിനു സമീപമുള്ള കടലിടുക്കിനെ കുറിച്ചു നടത്തിയ പഠനം കണ്ട റോയല്‍ സൊസ്സൈറ്റി ഗവേഷണത്തിനു ക്ഷണിച്ചു. എന്‍ഡവര്‍ എന്ന കപ്പലില്‍ താഹിതിയില്‍ എത്തി അവിടെ വാന നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. പിന്നീടു ന്യൂസിലാണ്ടിലെത്തി. ന്യൂസൗത് വെയില്‍സ് എന്നു പേരിട്ടു ബ്രിട്ടന്‍റേതാക്കി. ന്യൂഗിനിയായിലും ബറ്റേവിയാ(ഇപ്പോഴത്തെ ജകാര്‍ത്ത) എത്തി.
1772 ല് റസലൂഷന്‍, അഡ്വഞ്ചര്‍ എന്നെ കപ്പലുകളില്‍ 192 പേരുമായി ദക്ഷിണധൃവത്തിലേക്കു പോയി. സൊസൈറ്റി ദ്വീപ്, കാലിഡോണിയ എന്നിവ അങ്ങനെ കണ്ടെത്തിയപ്പെട്ടു. 1776 ല്‍ റസലൂഷന്‍, ഡിസ്കവറി എന്നെ കപ്പലുകളിലായി മൂന്നാമതു പര്യവേഷണം. അത്തവണ സാന്‍ഡ്വിച്ച്ദ്വീപു കണ്ടെത്തി. 1778 ല്‍ ഹാവായ് കണ്ടെത്തി.
1779 ജന്വാറി 17 ന് കീലകേക്കുവ ഉള്‍ക്കടല്‍ തീരത്തുവച്ചു ബോട്ട് തട്ടിയെടുക്കാന്‍ ശ്രമിച്ച ഒരു സംഘം നാട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
തന്‍റെ നാവികരെ വര്‍ഷങ്ങളോളം സ്കര്‍വി രോഗബാധിതരാകാതെ കുക്ക് കാത്തു സൂക്ഷിച്ചു. യാത്രക്കിടയില്‍ ഒരു നാവികന്‍ മാത്രമാണു മരിച്ചത് .
ലോകത്തെ മൂന്നു തവണ ചുറ്റാനുള്ള ദൂരം കപ്പലില്‍ സഞ്ചരിച്ച നാവികനായിരുന്നു കുക്ക്.
ചെറുപ്പത്തില്‍ വായിച്ച കുക്കിന്‍റെ യാത്രനുഭവങ്ങളിലൂടെ ഒന്നു കൂടി സഞ്ചരിക്കാന്‍ 2008 ഏപ്രിലിലെ ഈ സന്ദര്‍ശനം സഹായിച്ചു.
COOK MEMORIAL STAMPS Most notable dates in James Cook's life. 1728: Born at Marton (near modern Middlesbrough), Yorkshire, Britain. 1736: Family moves a few miles to Great Ayton, Yorkshire. He attends the village school. 1744: He moves several miles to the coastal village of Staithes and is apprenticed to a shop keeper. 1746: He moves south to Whitby, where he works for Captain John Walker on his ships. 1755: Joins the Royal Navy as an ordinary seaman 1759: Takes part in surveying the St. Lawrence River in Canada 1760-67: Surveys the islands of Newfoundland, St. Pierre and Miquelon off the east coast of Canada 1768-71: First Voyage round the world in the ship Endeavour 1772-75: Second Voyage round the world in the ships Resolution and Adventure 1776-80: Third Voyage round the world in the ships Resolution and Discovery, completed without him 1779: Killed at Hawaii
ഈ ചങ്ങാതിക്കൂട്ടത്തില്‍ അംഗങ്ങളാകുന്നത് 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ളവര് elderskerala@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയയ്ക്കുക.