നാല്പത് വയസ്സിലധികം പ്രായമായ പലരിലും പ്രത്യക്ഷപ്പെടുന്ന രണ്ട് രോഗങ്ങളാണ് ബ്ലഡ്‌പ്രഷറും കൊളസ്ട്രോളിന്റെ ആധിക്യവും. അവയ്ക്ക് ആയുഷ്കാലം ഭക്ഷിക്കുവാന്‍ അലോപ്പതി മരുന്നുകള്‍ ഒന്നൊന്നായി മാറിമാറി ഭക്ഷിച്ച് നിത്യരോഗികളായി കാലം തള്ളിനീക്കുന്നവരാണ് പലരും. ആയുര്‍വ്വേദത്തിലും ഇവയ്ക്ക് ഇപ്പോള്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ് എന്ന് പറയപ്പെടുന്നു. നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ കഴിയുന്ന പുളിഞ്ചിയും കാന്താരിമുളകും ഈ രോഗങ്ങള്‍ക്ക് പരിഹാരമായി നമുക്ക് ഭക്ഷിക്കുന്നതിലൂടെ നിയന്ത്രിക്കാമെന്നും പറയപ്പെടുന്നു. അവയെപ്പറ്റി കിട്ടിയ അറിവുകള്‍ പങ്കുവെയ്ക്കുകയാണിവിടെ.
ഇത് പുളിഞ്ചി എന്ന് അറിയപ്പെടുന്ന വൃക്ഷമാണ്. പുളിഞ്ചിയുടെ കായും കാന്താരി മുളകും പുളിയ്ക്കാത്ത തൈരും മിക്സിയില്‍ അടിച്ചെടുത്ത് ഭക്ഷിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയും എന്ന് അനുഭവസ്ഥര്‍ പറയുന്നു. അതേസമയം ആയുര്‍വ്വേദ എം.ഡിക്ക് പഠിക്കുന്ന ഡോ. ജിജു പറയുന്നത് ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുമ്പോള്‍ മൂന്നുനാലു ദിവസത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും വേണം എന്നാണ്. ഇപ്പോള്‍ വിപണിയില്‍ കയ്യില്‍ ചുറ്റിക്കെട്ടി രക്തസമ്മര്‍ദ്ദം അളക്കുവാന്‍ കഴിയുന്ന ഉപകരണം ലഭ്യമാണ് എന്നും പറയപ്പെടുന്നു.
(ഈ അറിവിന് കടപ്പാട് - ശ്രീ മധുസൂധനന്‍ നായര്‍, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം)
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
മൂപ്പെത്തിയ പുളിഞ്ചിക്കായ് പറിച്ചെടുത്ത് കഴുകി വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് തുടച്ചശേഷം ഒരു മണ്‍ഭരണിയില്‍ മുക്കാല്‍ ഭാഗം നിറയ്ക്കുക. ബാക്കിഭാഗത്ത് ശര്‍ക്കര ചെത്തിയിട്ട് അടപ്പുകൊണ്ട് അടച്ചശേഷം നല്ലവണ്ണം തുണികൊണ്ട് മൂടിക്കെട്ടി പതിനാല് ദിവസത്തോളം അനക്കാതെ വെയ്ക്കുക. പതിനാല് ദിവസത്തിന് ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ദിവസവും കുറേശ്ശെ ഭക്ഷിക്കാം. ഒരു കാരണവശാലും പിഴിഞ്ഞെടുക്കാന്‍ പാടില്ല. കൊളസ്ട്രോളിന് നല്ല ഒരു പരിഹാരമാണ് ഇതെന്ന് പറയപ്പെടുന്നു. ഇതും നിലവില്‍ ലഭ്യമായ കൊളസ്ട്രോള്‍ പരിശോധനകള്‍ക്ക് വിധേയമായി വേണം തുടരുവാന്‍.
(ഈ അറിവിന് കടപ്പാട് - ശ്രീ ബേബിച്ചന്‍, തണല്‍, തിരുവനന്തപുരം)
4 അഭിപ്രായങ്ങൾ:
കൊളസ്റ്റ്റോളും രക്തസമ്മര്‍ദ്ദവും എനിക്ക് ഉണ്ട്. ഇത് പരീക്ഷിക്കാമെന്ന് കരുതുന്നു. പര്‍ശ്വഫലങ്ങള്‍ വല്ലതും
ഉണ്ടോ.
കാന്താരി മുളക് കൂടുതല്‍ കഴിച്ചാല്‍ ആമാശയത്തില്‍ അള്‍സര്‍ ഉള്ളവര്‍ക്ക് അത് വഷളാകും എന്ന് മാത്രമല്ല, ഇല്ലാത്തവര്‍ക്ക് അത് പിടികൂടാനും സാധ്യതയുണ്ട്. കൊളസ്ട്രോള്‍ കൂടാതെ സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക എന്നതാണ്. ഹോമിയോയില്‍ അലിഗം സത്ത് എന്ന പേരില്‍ ലഭിക്കുന്ന വെളുത്തുള്ളി സത്ത് ഒരു ഹോമിയോ ഡോക്ടറുടെ ഉപദേശം അനുസരിച്ച് കഴിച്ചാല്‍ കൊളസ്ട്രോള്‍ ഗണ്യമായി കുറയും എന്ന് അനുഭവം.
ദ്രവ്യങ്ങള്‍ മരുന്നായി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ എത്രയൊക്കെ എന്ന അളവുകൂടി നിര്‍ദ്ദേശിക്കണം - കര്‍ശനമായും, ഇല്ലെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കും എന്നു പ്രവചിക്കുവാന്‍ സാധ്യം ആവുകയില്ല .
കാരണം പല മരുന്നുകള്‍ ചേര്‍ത്തുപയോഗിക്കുമ്പോള്‍ അവയുടെ അളവില്‍ വരുന്ന അനുപാതം പ്രധാനം ആണ്.
"ഋഷയസ്ത്വേവ ജാനന്തി യോഗസംയോഗജം ഫലം"
എന്നു പ്രമാണം അതായത് പല മരുന്നുകള്‍ കൂട്ടി യോജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലം സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല.
പെട്ടെന്നു പറഞ്ഞാല്‍ ഇതിന്റെ ശരിയായ താല്‍പര്യം വ്യക്തമാകുകയില്ല അതുകൊണ്ട് അല്‍പം ആധുനികം വിളമ്പാം -
ഹൈഡ്രജന്‍ ഓക്സിജന്‍ എന്ന രണ്ടു ദ്രവ്യങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ജലം, ആകാം , ഹൈഡ്രജന്‍ പെറൊക്സൈഡും ആകാം
ഇവ രണ്ടും ഒരേ സ്വഭാവം ഉള്ള ദ്രവ്യങ്ങള്‍ അല്ല. പക്ഷെ ഘടകങ്ങളൊ - ? ഒരേ വസ്തുക്കള്‍ . അനുപാതം വ്യത്യസ്ഥമാണ്
എന്നതുപോലെ
ചാടിക്കടിച്ചോണ്ടു വാ പണിക്കര്‍ "ആധുനികം പറഞ്ഞത് ആയുര്‍വേദം പറഞ്ഞു" എന്നു പുലമ്പി കൊണ്ട് :)
അപ്പോള്‍ പറഞ്ഞു വന്നത് മേല്‍ പറഞ്ഞ മരുന്നുകള്‍ ഫലപ്രദമാകാം , പക്ഷെ - high blood pressure " അത് ആയുര്‍വേദം നിര്‍വചിക്കുന്ന ഒരു അവസ്ഥയല്ല
എങ്കില്‍ പോലും ഇതു പോലെ ഉള്ള ചെറിയ ചികില്‍സാ രീതികള്‍ പലപ്പോഴും ഫലപ്രദമായി കാണുന്നും ഉണ്ട്. ഒരു സമവായത്തിനു ശ്രമിക്കുന്നവര്‍ക്ക് ഇതേ രീതിയില്‍ ചിന്തിക്കാം- (ശുദ്ധ ആയുര്‍വേദ വൈദ്യന്മാര്‍ക്ക് അത് അനാവശ്യം ആണെങ്കിലും - ആയുര്‍വേദത്തിന് ത്രിദോഷസിദ്ധാന്തം മതി ചികില്‍സിക്കാന്‍.)
.
ഇക്കാലത്ത് മാര്‍ക്കറ്റ് നിയന്ത്രിക്കുന്നത് വ്യവസായികള്‍ ആണ് - അവര്‍ ആണ് നിശ്ചയിക്കുന്നത് ഏതൊക്കെ ഔഷധങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാകണം , അവ ഏതൊക്കെ വിലയ്ക്കു വില്‍ക്കണം എന്നൊക്കെ , അതിന് എതിരു നില്‍ക്കുന്നവര്‍ ഒന്നുകില്‍ കമ്പോളത്തില്‍ നിന്ന് അല്ലെങ്കില്‍ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷരാകും അതാണ് ആധുനികം - വികസനം എന്നും പറയാം.
ഇതൊക്കെ സത്യം ആണെന്ന് എല്ലാവര്‍ക്കും അറിയാം എങ്കിലും പുറമെ പറയാനോ, എതിര്‍ക്കാനോ ആരും തയ്യാറാകാത്തതിന്റെ കാരണവും മറ്റൊന്നല്ല.
സ്വന്തം പൈതൃകം മറക്കുന്ന പുതു തലമുറ അവര്‍ക്കു തങ്ങളുടെ ജീവിതം അടിയറവച്ച് അടിമകള്‍ ആകുവാന്‍ സ്വയം തയ്യാറാകുമ്പോള്‍
ഇത്തരം ബ്ലോഗുകളില്‍ കൂടി എങ്കിലും --
ഒരുത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ഏതെങ്കിലും വിരള വ്യക്തിക്ക് ഇതു പോലൊരു പോസ്റ്റ് ഉപകാരം ആകും എങ്കില്‍ എന്നാശിച്ചു കൊണ്ട്
എന്റെ വീട്ടില്‍ ഒരു പുളിഞ്ചി മരം ഉണ്ട്. എന്തിനധികം,ഇതൊന്നു മതി നൂറു കന്നക്കിനു കായ പിടിക്കുന്നുണ്ട്. കൂടുതലും പൊഴിഞ്ഞു താഴെ വീണു മണ്ണിനു വളമാകുന്നു. ബാക്കി ഉള്ളത് വഴിയെ പോകുന്ന സ്കൂള്‍ കുട്ടികള്‍ പറിച്ചു തിന്നുന്നു. ഈ പോസ്റ്റ് വായിച്ചപ്പോള്‍ , കൊലസ്റൊരോലും പ്രഷറും ധാരാളമുള്ള എനിക്ക്, ഒന്ന് പരീക്ഷിക്കാന്‍ പൂതി. പക്ഷെ എന്ത് ചെയ്യാം, ഡോക്ടര്‍ പണിക്കരും കഴിക്കേണ്ട അളവ് നിര്‍ദ്ദേശിച്ചില്ല . അറിയാവുന്നവര്‍ പറഞ്ഞുതരൂ. പരീക്ഷിക്കാന്‍ തയ്യാര്‍. .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ