2009 മാർച്ച് 30, തിങ്കളാഴ്‌ച

കാനം ഈ.ജെ



നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം
പടിഞ്ഞാറ്റുപകുതിയിലെ
ഫീലിപ്പോസ്‌ ആശാന്റെ കൊച്ചു മകനായിരുന്നു പില്‍ക്കാലത്തു
" കാനം ഈ.ജെ" എന്നറിയയപ്പെട്ട ,ജനപ്രിയ നോവലിസ്റ്റ്‌,
ഇലവുങ്കല്‍ ജോസഫ്‌ ഫിലിപ്പ്‌. കങ്ങഴ ഹൈസ്കൂളില്‍ നിന്നും
മലയാളം ഹയ്യര്‍ പാസ്സായ ഫിലിപ്പ്‌ പട്ടാളത്തില്‍ ചെര്‍ന്നു.
തിരിച്ചു വരുമ്പോള്‍ ബി-ക്ളാസ്സ്‌ മെഡിക്കല്‍
പ്രാക്റ്റീഷണറാകാന്‍ യോഗ്യത നേടിയിരുന്നുവെങ്കിലും
സാഹിത്യ വാസന ഉണ്ടായിരുന്നതിനാല്‍,
ഈ .ജെ, കാനം സി.എം.എസ്സ്‌ മിഡില്‍സ്കൂളില്‍
അദ്ധ്യാപകനായി ചേര്‍ന്നു.
പിന്നീട്‌ മുണ്ടക്കയം,കുമ്പളാംപൊയ്‌ക, കോട്ടയം
എന്നിവിടങ്ങളിലെ സി.എം എസ്സ്‌. സ്കൂളുകളില്‍ ജോലി നോക്കി.

"ബാഷ്പോദകം" എന്ന കവിതാസമാഹാരം
ആയിരുന്നു ആദ്യ കൃതി.
അതിലെ "കുടിയിരക്ക്‌" എന്ന കവിത കഥാപ്രസംഗം
ആയും ടാബ്ളോ ആയും സ്കൂള്‍ വാര്‍ഷികങ്ങളില്‍ പേരെടുത്തു.
"ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവല്‍.
മനോരമ വാരികയില്‍ വന്ന "ഈ അരയേക്കര്‍ നിന്റേതാണ്‌",
" പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി.
തുടര്‍ന്നു മനോരമയില്‍ ചേര്‍ന്നു.1967 ല്‌ സ്വന്തമായി
"മനോരാജ്യം" എന്ന വാരിക തുടങ്ങി.

കാട്ടുമങ്ക, ഹൈറേഞ്ച്‌ തുടങ്ങിയവ ഏറെ വായനക്കാരെ നേടി.

അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളില്‍
വായനാശീലം വളര്‍ത്തിയത്‌
ഈ.ജെയും മോഹന്‍. ഡി .കങ്ങഴയും ഡിറ്റക്റ്റീവ്‌ നോവല്‍)
മുട്ടത്തു വര്‍ക്കിയുമായിരുന്നു.
വായനക്കാരെ അകര്‍ഷിക്കാനുള്ള മസാല ചേര്‍ത്തു ആദ്യമായി
" നീണ്ടകഥകള്‍" സൃഷ്ടിച്ചത്‌ ഈജെയാണ്‌.

പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു
" പാടാത്ത പൈങ്കിളി"യുടെ കര്‍ത്താവ്‌
മുട്ടത്തു വര്‍ക്കിയ്ക്കാണ്‌.

തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ്‌ ആധാരമാക്കി എഴുതിയ
" ഭാര്യ" ഏറെ പോപ്പുലറായി. ഉദയാ ഈ നോവലിനെ
അടിസ്ഥാനമാകി നിര്‍മ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളറെ പ്രസിദ്ധം .
സത്യനും രാഗിണിയും ആയിരുന്നു താരങ്ങള്‍.

വയലാര്‍ ഈ ചിത്രത്തിനു വേണ്ടി എഴുതിയ " പെരിയാറേ",
"ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്‌ " എന്നിവ
ഇന്നും പോപ്പുലറാണ്‌ .7നാടകങ്ങളും 2 കവിതാസമാഹാരങ്ങളും
നൂറില്‍പ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്‌.
൨൩ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും തിരക്കഥ എഴുതി.
5ചിത്രങ്ങള്‍ക്കു ഗാനമെഴുതി

ഹര്‍ഷ ബാഷ്പത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" തുടങ്ങിയ
ചലച്ചിത്ര ഗാനങ്ങള്‍ പ്രസിദ്ധം.
അധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ .
സോഫി,സാലി ,സാജന്‍, സൂസി,സേബ എന്നിവര്‍ മക്കള്‍
.1982 ജൂണ്‍ 13 ന്‍` അന്തരിച്ചു.

Class for Vanitha Samajam

2009 മാർച്ച് 29, ഞായറാഴ്‌ച

കാനം -സ്ഥലപുരാണം



വാഴൂര്‍ തുണ്ടത്തില്‍ കുടുംബ ചരിത്രം വിശദമായി തയാറാക്കിയ,
കാനം ചെറുകാപ്പള്ളില്‍ നിന്നും പത്തനംതിട്ട
പ്രമാടം ശ്രീശൈലത്തിലേക്കു
കുടിയേറിയ, മറൈന്‍ ബയോളജിസ്റ്റ്
ഡോ.സി.എസ്സ്.ഗോപിനാഥപിള്ള
രേഖപ്പെടുത്തിയ പ്രകാരം 12 തലമുറകള്‍ക്കുമുന്‍പ്,
അതായത് 300 കൊല്ലം മുന്‍പ്
ആറുമുഖം പിള്ള എന്നൊരു കര്‍ഷകന്‍ കാഞ്ഞിരപ്പള്ളി
മധുരമീനാക്ഷിക്ഷേത്രത്തിനു സമീപം താമസ്സിച്ചിരുന്നു.
അദ്ദേഹത്തിന്‍റെ മകന്‍ വൈദ്യലിംഗം തെക്കും കൂര്‍ തലസ്ഥാനമായിരുന്ന
കോട്ടയം താഴ്ത്തങ്ങാടിയില്‍ ഒരു ഗൗഡസാരസ്വതവണിക്കിന്‍റെ
കണക്കപ്പിള്ള ആയിരുന്നു.

അദ്ദേഹം വാഴൂര്‍ കുതിരവട്ടം സ്കൂളിനു
സമീപമുള്ള കുന്നേമാക്കല്‍ എന്ന ഗൃഹത്തിലെ ലക്ഷ്മിയെ
വിവാഹം കഴിച്ചു
വാഴൂരില്‍ തേക്കാനം ഭാഗത്തു തുണ്ടത്തില്‍ എന്നൊരു വീടുണ്ടാക്കി
താമസ്സം തുടങ്ങി.
അവരുടെ സന്താനപരമ്പരകള്‍
വാഴൂര്‍,കാനം,ആനിക്കാട്,ഇളമ്പള്ളി,
കാഞ്ഞിരപ്പള്ളി,തൊടുപുഴ,കുടയത്തൂര്‍,
എരുമേലി,റാന്നി
തുടങ്ങിയ സ്ഥലങ്ങിളിലേക്കു വ്യാപിച്ചു.

ശൈവമതവിശ്വാസികളായ ഇവരെല്ലാം തന്നെ
(അടുത്ത കാലം വരെ) സസ്യഭുക്കുകളായിരുന്നു.
സ്ഥലം അളവ്,കണക്കെഴുത്ത് എന്നിവയില്‍ വിദഗ്ധരായിരുന്ന
നിരവധി പേര്‍ ഈ കുടുംബത്തില്‍ ജനിച്ചു.

നിരവധി പിള്ളയണ്ണന്‍ മാരും പ്രവത്യാര്‍മാരും തുണ്ടത്തില്‍
കുടുംബത്തില്‍ ഉണ്ടായി.
കാഞ്ഞിരപ്പള്ളി മണ്ഡപത്തിന്‍ വാതുക്കലെ പ്രവര്‍ത്യാരായിരുന്ന
ശിവരാമപിള്ള കുടല്‍ വള്ളി നമ്പൂതിരിയില്‍ നിന്നും
20 വെള്ള്‍പ്പണത്തിനു വിലയ്ക്കുവാങ്ങിയതായിരുന്നു
കാനംഎന്ന ചെറുകര.

കാനത്തിന്‍റെ വടക്കു ഭാഗം പില്‍ക്കാലത്തു മുണ്ടക്കയത്തു
നിന്നും വന്ന പായിക്കാട് എന്ന ക്രിസ്ത്യന്‍ കുടുംബത്തിനും
പടിഞ്ഞാറു ഭാഗം പാമ്പാടിയില്‍ നിന്നു കുടിയേറിയ
കാവുംഭാഗം എന്ന ക്രിസ്ത്യന്‍ കുടുംബത്തിനും വിറ്റു.

ജോലിക്കായി വിലക്കു വാങ്ങിയ പുലയര്‍ക്കു താമസിക്കാനായി
വളരെക്കാലം മുമ്പു തന്നെ ഈട്ടിക്കല്‍ എന്ന കുന്നു
ഈ കുടുംബം വിട്ടു കൊടുത്തു
.

കാനത്തില്‍ ഒരു പുരാതന ദേവിക്ഷേത്രം ഉന്‍ടായിരുന്നുവെങ്കിലും
പില്‍ക്കാലത്തതിലെ പ്രതിഷ്ഠ കങ്ങഴയുള്ള ഇളംകാവിലേക്കു
മാറ്റി. പൂജാരി താമസ്സിച്ചിരുന്ന പുരാതന വീട്
മുന്നൂറു വര്‍ഷം പഴക്കമുള്ള
ടൂറിസ്റ്റ് ആകര്‍ഷണമായ പെരുമ്പ്രാല്‍ ഭവനം
അതിന്‍റെ ഇപ്പോഴത്തെ ഉടമ നന്നായി സംരക്ഷിക്കുന്നു.