2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഉണ്ണിയുടെ ലീലയിലെ ആ ഉപരി

ഉണ്ണിയുടെ ലീലയിലെ ആ ഉപരി
മാതൃഭൂമി ഒക്ടോബര്‍ 31 ലക്കം ആഴ്ചപ്പതിപ്പില്‍ ഉണ്ണി ആര്‍.എഴുതിയ ലീല എന്ന ഇത്തിരി
നീണ്ടകഥ വായിച്ചു.പത്തന്‍പതു വര്‍ഷം മുമ്പ് പി.കെ.രാജരാജവര്‍മ്മ പഞ്ചുമേനോന്റേയും കുഞ്ചിയമ്മയുടേയും
കഥകള്‍ എഴുതിയ കാലം.മധുവിധുവിന്റെ പിറ്റേന്നു ഞെക്കു വിളക്കിനു തെളിച്ചമില്ലാത്തതിനു കാരണം തേടിയ
കുഞ്ചിയോട് തലേദിവസം രാത്രി കുഞ്ചിയുടെ ഭൂമിശാസ്ത്രം പഠിച്ചതുകൊണ്ടാണ്‌ എന്നു വര്‍മ്മ എഴുതിയപ്പോള്‍
ഒരു വായനക്കാരി തന്റെ മകള്‍ കുഞ്ചിയുടെ ഭൂമിശാസ്ത്രം എന്നാല്‍ എന്തെന്നു ചോദിച്ചു വിഷമിപ്പിച്ചു എന്നു
ചൂണ്ടിക്കാട്ടി പത്രാധിപരുടെ നേരെ ചന്ദ്രഹാസമിറക്കി.ആ പെണ്‍കുട്ടി ഇന്നു മാതാമഹിയായി.അവരുടെ കൊച്ചു
മക്കള്‍ പോലും ഉണ്ണിയുടെ ഭോഗിക്കലിനേയും ഉപരിസുരതത്തെക്കുറിച്ചും കുറിച്ച് ഇന്നു പരാതി പറയില്ല.നെറ്റിലും
കാസറ്റുകളിലുമുള്ള നീലകള്‍ അവര്‍ക്കു പരിചിതം.പക്ഷേ ഒരു സംശയം.ക്ലൈമാക്സിലെ ആ ഉപരി പരാമര്‍ശമുണ്ടല്ലോ.
കൊമ്പന്‍ മുകളില്‍ ശയിക്കുന്നതിനാണോ ഉപരി വിശേഷണം നമ്മുടെ മാമുനിമാര്‍ നല്‍കിയത്.കൊമ്പനെ മലത്തിക്കിടത്തി
ലീല ഉപരിശയനം നടത്തിയിരുന്നെങ്കില്‍ മാത്രമേ ഉണ്ണിയ്ക്കങ്ങനെ എഴുതാന്‍ കഴികയുള്ളു

2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

കോഴഞ്ചേരി മോഡല്‍ സമാശ്വാസപരിചരണം

കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന
ഡിസ്ട്രിക്റ്റ് കാന്‍സര്‍ സെന്റര്‍(ഡി.സി.സി) സ്തുത്യര്‍ഹമായ പ്രവര്‍ത്തനം
കാഴ്ച വയ്ക്കുന്നു.
ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ ചുരുങ്ങിയ
കാലം കൊണ്ടു കഴിഞ്ഞ ഈ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കോറുകാട്ട്
ഡോ.കെ.ജി
ശശിധരന്‍ പിള്ളയുടെ നിഷ്കാമകര്‍മ്മമാണെന്ന്‍ എടുത്തു
പരയേണ്ടിയിരിക്കുന്നു.1999 ഒക്ടോബറില്‍ തിരുവനന്തപുര്‍ത്തെ റീജിയണല്‍
കാന്‍സര്‍ സെന്റരിന്റെ ഒരു സബ്സെന്റര്‍
ആയി ഈ സ്ഥാപനം തുറ്റങ്ങിയതു മുതല്‍ ഡോ.ശശിധരന്‍ പിള്ളയാണ്‌ ഈ
സ്ഥാപനത്തിന്റെ സാരഥി.5 വര്‍ഷം മുന്‍പു തന്നെ ലോകാരൊഗ്യ സംഘടന (WHO) ഈ
സ്ഥാപനത്തിനെ മാതൃകാ
പ്രോജക്റ്റ് ആയി അംഗീകരിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ഈസ്ഥാപനം കാന്‍സര്‍
രോഗികള്‍ക്കായി ഒരു മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നു.ഡയറക്ടര്‍ ഡോ.ശശിധരന്‍
പിള്ളയുടെ നേതൃത്വത്തില്‍ 4 പേരാണ്‌ (സീനിയര്‍ നേര്‍സ് ഏലിയാമ്മ,നേര്‍സ്
സൗമ്യ,സഹായി ഹാന്‍സന്‍) ഈ പവര്‍ത്തനം നടത്തുന്നത്. അവസാന കാലത്തെത്തിയ
നിര്‍ദ്ധനരായ 167 കാന്‍സര്‍
രോഗികള്‍ക്ക് ഇവര്‍വീടുകളിലെത്തി പരിചരണം നല്‍കിക്കഴിഞ്ഞു.രജിസ്റ്റര്‍
ചെയ്ത കാന്‍സര്‍ രോഗികളുടെ വീട്ടില്‍ ഈ ടീം ആഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം
നടത്തി വേണ്ട പരിചരണം
നടത്തുന്നു.സേവനം തികച്ചും സൗജന്യം.25 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ്
ഇട്ട് അതില്‍ നിന്നു കിട്ടിയ 16580 രൂപാ പാവപ്പെട്ട 50 കാന്‍സര്‍
രോഗികള്‍ക്കു 300 രൂപാ വീതം നല്‍കാനും
ഈ സെന്ററിനു കഴിഞ്ഞു.ലോകാരോഗ്യ സംഘടനും കേന്ദ്ര സര്‍ക്കാരും കോഴഞ്ച്ചേരി
മോഡല്‍ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്നു.ഈ സെന്റര്‍ കഴിഞ്ഞ 10 കൊല്ലങ്ങള്‍ക്കിടയില്‍
68,386 വ്യക്തികളെ 226 സ്ഥലങ്ങളില്‍ വച്ചു കാന്‍സര്‍ പരിശൊധനയ്ക്കു
വിധേയമാക്കി. 428 പുതിയ കാന്‍സര്‍ രോഗികളെ കണ്ടെത്തി.3,498 കാന്‍സര്‍
രോഗികള്‍ക്കു ചികില്‍സ നല്‍കി. 1,372 പേര്‍ക്കു സമാശ്വ്വാസക
(പാലിയേറ്റീവ് ) ചികില്‍സ നല്‍കി.മിക്കവരും വയോധികര്‍.
അഭിനന്ദിക്കപ്പെടേണ്ട ഈ സല്‍ക്കര്‍മ്മം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍
നിന്നും വിരമിച്ച ശേഷമാണ്‌ ഡോ.ശശിധരന്‍പിള്ള ഏറ്റെടുത്തത്. ആറന്മുള
പള്ളിയോടസേവാസംഘം പ്രസിഡന്റ് എന്ന നിലയില്‍ മുമ്പു
തന്നെ ഡോ.ശശിധരന്‍ പിള്ള നേതൃത്വ പാടവം തെളിയിച്ചിരുന്നു.ആതുര സേവനരംഗത്ത് ഡോക്ടര്‍ക്കു ഇനിയും പലതും ചെയ്യാന്‍ കഴിയും
Tags: drkanam, കോഴഞ്ചേരി, മോഡല്‍,

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച

രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയയന്ത്രിക്കാം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍
നാല്പത് വയസ്സിലധികം പ്രായമായ പലരിലും പ്രത്യക്ഷപ്പെടുന്ന രണ്ട് രോഗങ്ങളാണ് ബ്ലഡ്‌പ്രഷറും കൊളസ്ട്രോളിന്റെ ആധിക്യവും. അവയ്ക്ക് ആയുഷ്കാലം ഭക്ഷിക്കുവാന്‍ അലോപ്പതി മരുന്നുകള്‍ ഒന്നൊന്നായി മാറിമാറി ഭക്ഷിച്ച് നിത്യരോഗികളായി കാലം തള്ളിനീക്കുന്നവരാണ് പലരും. ആയുര്‍വ്വേദത്തിലും ഇവയ്ക്ക് ഇപ്പോള്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ് എന്ന് പറയപ്പെടുന്നു. നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താന്‍ കഴിയുന്ന പുളിഞ്ചിയും കാന്താരിമുളകും ഈ രോഗങ്ങള്‍ക്ക് പരിഹാരമായി നമുക്ക് ഭക്ഷിക്കുന്നതിലൂടെ നിയന്ത്രിക്കാമെന്നും പറയപ്പെടുന്നു. അവയെപ്പറ്റി കിട്ടിയ അറിവുകള്‍ പങ്കുവെയ്ക്കുകയാണിവിടെ.

ഇത് പുളിഞ്ചി എന്ന് അറിയപ്പെടുന്ന വൃക്ഷമാണ്. പുളിഞ്ചിയുടെ കായും കാന്താരി മുളകും പുളിയ്ക്കാത്ത തൈരും മിക്സിയില്‍ അടിച്ചെടുത്ത് ഭക്ഷിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയും എന്ന് അനുഭവസ്ഥര്‍ പറയുന്നു. അതേസമയം ആയുര്‍വ്വേദ എം.ഡിക്ക് പഠിക്കുന്ന ഡോ. ജിജു പറയുന്നത് ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിരുമ്പോള്‍ മൂന്നുനാലു ദിവസത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും വേണം എന്നാണ്. ഇപ്പോള്‍ വിപണിയില്‍ കയ്യില്‍ ചുറ്റിക്കെട്ടി രക്തസമ്മര്‍ദ്ദം അളക്കുവാന്‍ കഴിയുന്ന ഉപകരണം ലഭ്യമാണ് എന്നും പറയപ്പെടുന്നു.
ഇത് കാന്താരി മുളക് എന്നറിയപ്പെടുന്ന പല വീടുകളിലും കാണപ്പെടുന്ന മുളക് ചെടിയാണ്. ഇവയ്ക്കും ധാരാളം ഔഷധഗുണങ്ങള്‍ ഉണ്ട്. ഉത്തരേന്ത്യയില്‍ പലവ്യജ്ഞനക്കടകളില്‍ കിലോ കണക്കിന് ലഭ്യമാണ്. പശുവളര്‍ത്തുന്ന വീടുകളില്‍ നിന്ന് പുളിയില്ലാത്ത തൈര് വാങ്ങിയോ പശുവളര്‍ത്തുന്നവര്‍ക്ക് സ്വയം പുളിയില്ലാത്ത തൈര് ഉപയോഗിച്ചോ ഈ ചികിത്സാരീതി പരീക്ഷിക്കാവുന്നതാണ്. ഫലപ്രദമെന്ന് കണ്ടാല്‍ ഈ പോസ്റ്റില്‍ ഒരു കമെന്റിടുമെന്ന് പ്രതീക്ഷിക്കട്ടെ.
(ഈ അറിവിന് കടപ്പാട് - ശ്രീ മധുസൂധനന്‍ നായര്‍, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം)

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
മൂപ്പെത്തിയ പുളിഞ്ചിക്കായ് പറിച്ചെടുത്ത് കഴുകി വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് തുടച്ചശേഷം ഒരു മണ്‍ഭരണിയില്‍ മുക്കാല്‍ ഭാഗം നിറയ്ക്കുക. ബാക്കിഭാഗത്ത് ശര്‍ക്കര ചെത്തിയിട്ട് അടപ്പുകൊണ്ട് അടച്ചശേഷം നല്ലവണ്ണം തുണികൊണ്ട് മൂടിക്കെട്ടി പതിനാല് ദിവസത്തോളം അനക്കാതെ വെയ്ക്കുക. പതിനാല് ദിവസത്തിന് ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ദിവസവും കുറേശ്ശെ ഭക്ഷിക്കാം. ഒരു കാരണവശാലും പിഴിഞ്ഞെടുക്കാന്‍ പാടില്ല. കൊളസ്ട്രോളിന് നല്ല ഒരു പരിഹാരമാണ് ഇതെന്ന് പറയപ്പെടുന്നു. ഇതും നിലവില്‍ ലഭ്യമായ കൊളസ്ട്രോള്‍ പരിശോധനകള്‍ക്ക് വിധേയമായി വേണം തുടരുവാന്‍.
(ഈ അറിവിന് കടപ്പാട് - ശ്രീ ബേബിച്ചന്‍, തണല്‍, തിരുവനന്തപുരം)