2009 ഏപ്രിൽ 7, ചൊവ്വാഴ്ച

ഡോ.രാജന്‍ അവതരിക്കുന്നു


ഡോ.രാജന്‍ അവതരിക്കുന്നു


വാല്‍സായനന്‍,കൊക്കോകന്‍ തുടങ്ങിയ പരിണിതപ്രജ്ഞര്‍
കൈകാര്യം ചെയ്ത വിഷയം,അതില്‍ ഹരിശ്രീ മാത്രം കുറിച്ചു
തുടങ്ങിയ ഞാന്‍ കൈകാര്യം ചെയ്ക,
എനിക്കോര്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല.പില്‍ക്കാലത്തു
സിനിരമയില്‍ "കുചപുരാണം" പോലുള്ള കിടിലന്‍ സാധനങ്ങള്‍
അവതരിപ്പിക്കാനുള്ള്‍ നാഡീബലമൊന്നും
അന്നു കൈവന്നിരുന്നില്ല.സമ്മര്‍ദ്ദം ഏറിയപ്പോള്‍ ലേഖനങ്ങള്‍
തയാറാക്കാം എന്നു സമ്മതിച്ചു,ഒരു നിബന്ധന. ഡോ,കാനം
എന്ന പേര്‍ വയ്ക്കില്ല.തൂലികാനാമം ആവാം.
അങ്ങിനെയാണ് ജനയുഗം വാരികയില്‍ ഡോ.രാജന്‍ അവതരിക്കുന്നത്.
പേര്‍ കാമ്പിശ്ശേരി ഇട്ടതാണ്.

പക്ഷേ രണ്ടു ലക്കം കഴിഞ്ഞതോടെ
വലിയൊരു പ്രശ്നം.അക്കാലത്തു കേരളത്തിലെ മെഡിക്കല്‍
കോളേജുകളില്‍ അദ്ധ്യാപകരായി അറിയപ്പെടുന്ന നാല്
ഡോ,രാജന്‍ മാരുണ്ടായിരുന്നു. പില്‍ക്കാലത്ത് വൈസ്
ചാന്‍സലറായഡോ.ഇക്ബാലിന്‍റേയും മറ്റും ഗുരു ന്യൂറോസ്ജന്‍
സി.ഏ.രാജന്‍,നെഞ്ചുരോഗങ്ങളുടെ സ്പെഷ്യലിസ്റ്റ് കാര്‍ഡിയോളജിസ്റ്റ്
ഡോ.ജോസഫ് മാഞ്ഞൂരാന്‍,സ്തനമുഴകള്‍ നീക്കം ചെയ്യുന്ന
സര്‍ജന്‍ ഡോ.എം രാജന്‍,ഉദരരോഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ
മാറ്റുന്ന, എന്‍ഡോസ്കോപ്പിക് സര്‍ജന്‍,ഗാസ്റ്റ്രോ സര്‍ജന്‍
ഡോ.എന്‍ രാജന്‍,അതിലും താഴെയുള്ള,സ്ത്രീശരീരഭാഗങ്ങളുടെ
സ്പെഷ്യലിസ്റ്റ്, സാക്ഷാല്‍ ഡോ.ആര്‍.രാജന്‍ എന്നിങ്ങനെ.

ഇവരില്‍ ചിലര്‍ കാമ്പിശ്ശേരിയുടെ അടുത്ത സുഹൃത്തുക്കളും.
താനാണോ?താനാണോ? എന്നു പലരും ചോദിക്കുന്നു,
വ്യക്തമാക്കാന്‍ ജനയുഗം രാജനു ഇനിഷ്യല്‍സ് കൊടുക്കണം
എന്നവര്‍ പറഞ്ഞു; എഴുതി.അങ്ങനെ കാമ്പിശ്ശേരി
ഡോ.കെ.രാജനു ജന്മം കൊടുത്തു.സ്വമാനസ്സപുത്രനായതുകൊണ്ട്
കാമ്പിശ്ശേരിയുടെ "കെ" കൊടുത്തതാവം.ഇനി "കാമ"രാജന്‍
എന്നതിന്‍റെ ചുരുക്കവും ആവാം.കെ.രാജന്‍റെ പേരില്‍ നിരവധി
ലേഖനങ്ങളും വാദപ്രതിവാദങ്ങളും വന്നു.ഇടയ്ക്കു ഡോ.കാനവും
ഡോ.രാജനും തമ്മിലും വാദപ്രതിവാദങ്ങള്‍ നടന്നു.വായനക്കാര്‍ക്കു
ഹരം പകര്‍ന്നു.കോപ്പികള്‍ കൂടി.ജനയുഗം ഏറ്റവും കൂടുതല്‍ കോപ്പികള്‍
ചെലവാക്കിയത് അക്കാലത്തായിരുന്നു.കൂട്ടിനു കോട്ടയം പുഷ്പനാഥിന്‍റെ
അപസര്‍പ്പകകഥകളും ഉണ്ടായിരുന്നു.ഡോ.രാജനും ഡോ.കാനവും
ഒരാളാണെന്ന്‍ ആദ്യം കണ്ടെത്തിയതു മാത്യൂ വെല്ലൂരായിരുന്നു.
മലയാറ്റൂര്‍ ധരിച്ചിരുന്നത്ഡോ.രാജന്‍ കാമ്പിശ്ശേരി തന്നെ ആണെന്നായിരുന്നു.
മാറ്റര്‍ കിട്ടാന്‍ വൈകിയാല്‍കാമ്പിശ്ശേരി സ്വന്തം സൃഷ്ടികളും കൊടുത്തിരുന്നു.
കുറ്റം പറയരുതല്ലോ
പൊതുജനാരോഗ്യ സംബന്ധമായി നിരവധി ലേഖനങ്ങള്‍ ഇതിനിടയില്‍
ജനയുഗം വാരികയില്‍ വന്നു.വാ​രിക കൈയില്‍ കിട്ടാന്‍ ആളുകള്‍
അക്ഷമരായി കാത്തിരിക്കുന്ന സുവര്‍ണ്ണകാലം അങ്ങിനെ
ജനയുഗം വാരികയ്ക്കു വന്നു.
കാമ്പിശ്ശേരി നല്‍കിയ പ്രോല്‍സാഹനം
നന്ദിയോടെ ഓര്‍മ്മിക്കുന്നു.

2009 ഏപ്രിൽ 6, തിങ്കളാഴ്‌ച

പി.ടി.ചാക്കോ ? നിരപരാധി.





കാമ്പിശ്ശേരിയുടെ കുറ്റസമ്മതം
അഥവാ സത്യസന്ധത

പി.ടി.ചാക്കോ ? നിരപരാധി.

2008 ജൂലൈ 27 കാമ്പിശ്ശേരിയുടെ മുപ്പതാം
ചരമ വാര്‍ഷികമായിരുന്നു.
അദ്ദേഹം വളര്‍ത്തി വലുതാക്കിയ പല പത്രാധിപന്മാരും
എഴുത്തുകാരും അദ്ദേഹത്തെ മറന്നു കളഞ്ഞു.

പക്ഷെ അദ്ദേഹതിന്‍റെ കുറ്റസമ്മതം അഥവാ ഉപദേശം
എല്ലാവരും ഓര്‍ത്തു വയ്ക്കണം.
അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വിതുര ബേബി
"സത്യത്തിന്‍റെ അടിവേരുകള്‍"
എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
പത്രാധിപ സമതിയില്‍ കാമ്പിശ്ശേരി ഒറിക്കല്‍ പറഞ്ഞു

"നമ്മുടേതു പര്‍ട്ടി പത്രമാണ്‌.
ആ ലൈനില്‍ ഒരുപാട്‌ ചെയ്തു.
പി.ടി.ചാക്കോ ഒരു സ്ത്രീയെ തട്ടിക്കൊണ്ടു
പോയെന്നും അദ്ദേഹത്തിന്‍റെ കാര്‍ കട്ടവണ്ടിയില്‍
ഇടിച്ച്‌ അപകടമുണ്ടായി എന്നും നമ്മള്‍ വാര്‍ത്ത ഉണ്ടാക്കി.
പത്തു ശതമാനം സത്യം.
തൊണ്ണൂറു ശതമാനം കള്ളം.

പക്ഷേ ആ വാര്‍ത്ത ചാക്കോയുടെ
ജീവിതം തുലച്ചു.
അത്തരം രീതിയൊന്നും നമുക്കിനി വേണ്ട."

എല്ല മാധ്യമ പ്രവത്തകര്‍ക്കും സ്വീകരിക്കാവുന്ന
ഉപദേശമാണു കാമ്പിശ്ശേരിയുടെ കുമ്പസ്സാരം.
ഈ വസ്തുത എരുമേലിയില്‍ വന്നപ്പോല്‍ എന്നോടും
പറഞ്ഞിരുന്നു സത്യസന്ധനായിരുന്ന കാമ്പിശ്ശേരി.
 


ഡോക്ടറേ,നിങ്ങളുടെ നാട്ടുകാരന്‍ ചാക്കോച്ചനെ
കുരിശിലേറ്റിയ പത്രക്കാരാ ഞങ്ങള്‍
ജനയുഗം പത്രാധിപര്‍ കാമ്പിശ്ശേരിയും
കിട്ടുമ്മാന്‍ വരയുടമ യേശുദാസനേയും
ഉദ്ദേശിച്ചാവണം അദ്ദേഹം പറഞ്ഞത്.

കാമ്പിശ്ശേരിയുടെ കടലാസ്സു കച്ചവടം


കാമ്പിശ്ശേരിയുടെ കടലാസ്സു കച്ചവടം

1954 ല്‍ പത്തു വയസ്സുള്ളപ്പോള്‍ പത്തനാടു നടത്തപ്പെട്ട
"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" നാടകത്തിലെ പരമുപിള്ള
അശ്വമേധം സിനിമയിലെ കുഷ്ഠരോഗി
പാച്ചുവും കോവലന്റേയും പിതാവ് കിട്ടു അമ്മവന്‍റെ
സൃഷ്ടാവ് യേശുദാസനുമായി എരുമേലിയില്‍.
"അസാധു" എന്നൊരു കാര്‍ട്ടൂണ്‍ മാസിക നടത്തി പൊള്ളിയിരിക്കുന്ന
യേശുദാസന്‍.ലേഖനങ്ങളെ ഇരുവരും വാനോളം
പുകഴ്ത്തി.നല്ല ഭാഷ.ലളിതം.മനോഹരം.എഡിറ്റിംഗ് വേണ്ട
തുടങ്ങി നല്ല നല്ല മലയാളം വിശേഷണപദങ്ങളുടെ പ്രളയം.
എന്തോ ദുഷ്ട ലാക്ക്(പി.ഗോവിന്ദപിള്ളയോടു കടപ്പാട്)

താമസ്സിയാതെ അതു വെളിയിലായി.
കടലാസ്സു കച്ചവടം
പുരോഗമിക്കുന്നില്ല എന്നു കാംബിശ്ശേരി. പൊതുജനാരോഗ്യം
വന്നാലൊന്നും ജനം ഇരച്ചു കയറി കോപ്പി വാങ്ങി വായിക്കില്ല.
അങ്ങനെ വരണമെങ്കില്‍ വിഷയം മറ്റേവന്‍ വേണം.
സാക്ഷാല്‍ വിഷായസുഖം തന്നെ.

പി.എം മാത്യൂ വെല്ലൂര്‍ "കുമാരി കുമാരന്മാരുടെ പ്രശനങ്ങള്‍"
ചെറിയ തോതില്‍ മനോരമ ദിനപ്പത്രത്തില്‍ ഒന്നു തുടങ്ങി
വച്ചതല്ലാതെ പേനയേടുത്തവരെല്ലാം ലൈംഗീകം അവതരിപ്പിക്കുന്ന
രീതി അന്നു പ്രചാരത്തിലായിരുന്നില്ല.

മുന്‍പൊരു ബ്ലോഗില്‍ വെട്ടൂര്‍ രാമന്‍ നായരെ ചെറുതായൊന്നു
കളിയാക്കന്‍ കാരണം പേരിനെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍
വിഷയസുഖം എഴുതി വായനക്കരെ സുഖിപ്പിക്കുന്ന
എന്നേയും പി.എം മാത്യൂവിനേയും
ഒന്നു വാരിയിരുന്നതിനാല്‍ ആണ്.
പാവം വെട്ടൂരാശാന്‍ കാലയവനിക്കു പിന്നില്‍ മറഞ്ഞു.
അല്ലാത്തപക്ഷം മനോരമ-മാതൃഭൂമി ആരോഗ്യ മാസികകള്‍
മല്‍സരിച്ചു കൂടുതല്‍ കൂടുതല്‍ തുറന്നു കാട്ടുകയും വരയുകുകയും
ചെയ്യുന്നതു കണ്ടു ജീവിക്കാന്‍ മറന്നു പോകയും
ആത്മഹത്യ ചെയ്യുകയും ചെയ്തേനെ.
ഏതായാലും വെല്ലൂരും കാനവും അത്രയും മുന്‍പോട്ടു
പോയില്ല.