2010 നവംബർ 16, ചൊവ്വാഴ്ച

ജോണ്‍ സ്നോ എന്ന ലോകത്തിലെ ഏറ്റവും നല്ല ഡോക്ടര്‍.

ജോണ്‍ സ്നോ എന്ന ലോകത്തിലെ ഏറ്റവും നല്ല ഡോക്ടര്‍.
കേരളത്തിലേതോ?
കാറല്‍മാര്‍ക്സിന്റെ ജീവന്‍ രക്ഷിച്ച ജോണ്‍ സ്നോ എന്ന ഡോക്ടറെക്കുറിച്ചു ഡോക്ടര്‍ ബി ഇക്ബാല്‍ 88:37 ലക്കം(നവംബര്‍ 21)
മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു.
ഡോ.സ്നോയെക്കുറിച്ചുള്ള ഒരു പ്രാധാന കാര്യം ഡോ.ഇക്ബാല്‍ വിട്ടുകളഞ്ഞു.
2003 ല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ മാസിക ലോകം കണ്ട ഏറ്റവും മഹാനായ ഡോക്ടര്‍ എന്ന ബഹുമതി നല്‍കി ബഹുമാനിച്ച ഡോക്ടര്‍ ആണ്‌ ഡോ.സ്നോ
എന്നകാര്യം എടുത്തു പറയേണ്ട കാര്യം തന്നെ. ഹിപ്പൊക്രാറ്റിനു പോലും രണ്ടാം സ്ഥാനമേ കിട്ടിയുള്ളു എന്നത് ഡോ.സ്നോയുടെ മഹത്വത്തെ
കാട്ടുന്നു.

ഡോ.ബി.സി റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നാം തീയതി തോറും കേരള സര്‍ക്കാര്‍ ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ഡോക്ടറേയും
നല്ല മെഡിക്കല്‍ അധ്യാപകനെയും നല്ല സ്വകാര്യ ഡോക്ടറെയും പ്രഖ്യാപിക്കയും പണക്കിഴി (ചെക്കു്‌ )സമ്മാനിക്കയും ചെയ്യാറുണ്ട്.അങ്ങിനെ
നല്ല ഡോക്ടറാ​‍യി ആസ്ഥാന ഡോക്ടറന്മാരായ മുപ്പതിപ്പരം ഡോക്ടറന്മാര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു.
ഇവരിലെ ഏറ്റവും നല്ല ഡോക്ടര്‍ക്കു
പോലും ലോകത്തിലെ എന്നല്ല ഇന്തയിലെ പോലും നല്ല ഡോക്ടര്‍ എന്ന ഖ്യാതി കിട്ടുമെന്നു തോന്നുന്നില്ല.
കേരളത്തില്‍ ഇത്തരം ബഹുമതി കിട്ടണമെങ്കില്‍ ഡോക്ടര്‍ സ്വയം താനാണ്‌ ഏറ്റവും നല്ല ഡോക്ടര്‍ എന്നെഴുതി ഒപ്പിട്ടു നല്‍കണം
എന്നാണത്രേ ചട്ടം.
ഹോസ്പിറ്റല്‍ മാസിക അത്തരം ചട്ടം ഒന്നും നല്‍കാഞ്ഞതിനാലാവം എന്നേ അന്തരിച്ച ഡോ.സ്നോ ലോകം കണ്ട ഏറ്റവും മഹാനായ
ഡോക്ടര്‍ ആയി ബഹുമാന്യനായി.

1960-2010 (50 വര്‍ഷം) കാലത്ത് എനിക്കു കാണാനിടയായ കേരള ഡോക്ടരന്മാരില്‍ ഏറ്റവും നല്ല ഡോക്ടര്‍ പത്തനംതിട്ട
ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസ്സര്‍ ആയിരുന്ന അന്തരിച്ച ഡോ.റ്റി.എം.ദാമോദരന്‍ ആയിരുന്നു. പത്തനം തിട്ട ജില്ല ഇന്ത്യയിലെ
ആദ്യ പോളിയോ വിമുക്ത ജില്ലയായത് ഡോ.ദാമോദരന്റെ പ്രവര്‍ത്തന ഫലമായാണ്‌.സര്‍ക്കാര്‍ അദ്ദേഹത്തിന്‍ യാതൊരു ബഹുമതിയും
നല്‍കിയില്ല.ജീവിച്ചിരുന്നുവെങ്കില്‍ തന്നെയും താനാണ്‌ ഏറ്റവും നല്ല ഡോക്ടര്‍ എന്നെഴുതി അദ്ദേഹം ബഹുമതിയ്ക്കു അപേക്ഷിക്കുമായിരുന്നു
എന്നും തോന്നുന്നില്ല.
യശ്ശശ്ശരീരനായ ഡോ.ടി.എം ദാമോദരനെ കേരളാ സ്നോ എന്നു വിശേഷിപ്പിക്കാന്‍ എനിക്കു രണ്ടാമതൊന്നാലോചിക്കേണ്ടറ്റില്ല.

2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഉണ്ണിയുടെ ലീലയിലെ ആ ഉപരി

ഉണ്ണിയുടെ ലീലയിലെ ആ ഉപരി
മാതൃഭൂമി ഒക്ടോബര്‍ 31 ലക്കം ആഴ്ചപ്പതിപ്പില്‍ ഉണ്ണി ആര്‍.എഴുതിയ ലീല എന്ന ഇത്തിരി
നീണ്ടകഥ വായിച്ചു.പത്തന്‍പതു വര്‍ഷം മുമ്പ് പി.കെ.രാജരാജവര്‍മ്മ പഞ്ചുമേനോന്റേയും കുഞ്ചിയമ്മയുടേയും
കഥകള്‍ എഴുതിയ കാലം.മധുവിധുവിന്റെ പിറ്റേന്നു ഞെക്കു വിളക്കിനു തെളിച്ചമില്ലാത്തതിനു കാരണം തേടിയ
കുഞ്ചിയോട് തലേദിവസം രാത്രി കുഞ്ചിയുടെ ഭൂമിശാസ്ത്രം പഠിച്ചതുകൊണ്ടാണ്‌ എന്നു വര്‍മ്മ എഴുതിയപ്പോള്‍
ഒരു വായനക്കാരി തന്റെ മകള്‍ കുഞ്ചിയുടെ ഭൂമിശാസ്ത്രം എന്നാല്‍ എന്തെന്നു ചോദിച്ചു വിഷമിപ്പിച്ചു എന്നു
ചൂണ്ടിക്കാട്ടി പത്രാധിപരുടെ നേരെ ചന്ദ്രഹാസമിറക്കി.ആ പെണ്‍കുട്ടി ഇന്നു മാതാമഹിയായി.അവരുടെ കൊച്ചു
മക്കള്‍ പോലും ഉണ്ണിയുടെ ഭോഗിക്കലിനേയും ഉപരിസുരതത്തെക്കുറിച്ചും കുറിച്ച് ഇന്നു പരാതി പറയില്ല.നെറ്റിലും
കാസറ്റുകളിലുമുള്ള നീലകള്‍ അവര്‍ക്കു പരിചിതം.പക്ഷേ ഒരു സംശയം.ക്ലൈമാക്സിലെ ആ ഉപരി പരാമര്‍ശമുണ്ടല്ലോ.
കൊമ്പന്‍ മുകളില്‍ ശയിക്കുന്നതിനാണോ ഉപരി വിശേഷണം നമ്മുടെ മാമുനിമാര്‍ നല്‍കിയത്.കൊമ്പനെ മലത്തിക്കിടത്തി
ലീല ഉപരിശയനം നടത്തിയിരുന്നെങ്കില്‍ മാത്രമേ ഉണ്ണിയ്ക്കങ്ങനെ എഴുതാന്‍ കഴികയുള്ളു

2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

കോഴഞ്ചേരി മോഡല്‍ സമാശ്വാസപരിചരണം

കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന
ഡിസ്ട്രിക്റ്റ് കാന്‍സര്‍ സെന്റര്‍(ഡി.സി.സി) സ്തുത്യര്‍ഹമായ പ്രവര്‍ത്തനം
കാഴ്ച വയ്ക്കുന്നു.
ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ ചുരുങ്ങിയ
കാലം കൊണ്ടു കഴിഞ്ഞ ഈ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കോറുകാട്ട്
ഡോ.കെ.ജി
ശശിധരന്‍ പിള്ളയുടെ നിഷ്കാമകര്‍മ്മമാണെന്ന്‍ എടുത്തു
പരയേണ്ടിയിരിക്കുന്നു.1999 ഒക്ടോബറില്‍ തിരുവനന്തപുര്‍ത്തെ റീജിയണല്‍
കാന്‍സര്‍ സെന്റരിന്റെ ഒരു സബ്സെന്റര്‍
ആയി ഈ സ്ഥാപനം തുറ്റങ്ങിയതു മുതല്‍ ഡോ.ശശിധരന്‍ പിള്ളയാണ്‌ ഈ
സ്ഥാപനത്തിന്റെ സാരഥി.5 വര്‍ഷം മുന്‍പു തന്നെ ലോകാരൊഗ്യ സംഘടന (WHO) ഈ
സ്ഥാപനത്തിനെ മാതൃകാ
പ്രോജക്റ്റ് ആയി അംഗീകരിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ഈസ്ഥാപനം കാന്‍സര്‍
രോഗികള്‍ക്കായി ഒരു മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നു.ഡയറക്ടര്‍ ഡോ.ശശിധരന്‍
പിള്ളയുടെ നേതൃത്വത്തില്‍ 4 പേരാണ്‌ (സീനിയര്‍ നേര്‍സ് ഏലിയാമ്മ,നേര്‍സ്
സൗമ്യ,സഹായി ഹാന്‍സന്‍) ഈ പവര്‍ത്തനം നടത്തുന്നത്. അവസാന കാലത്തെത്തിയ
നിര്‍ദ്ധനരായ 167 കാന്‍സര്‍
രോഗികള്‍ക്ക് ഇവര്‍വീടുകളിലെത്തി പരിചരണം നല്‍കിക്കഴിഞ്ഞു.രജിസ്റ്റര്‍
ചെയ്ത കാന്‍സര്‍ രോഗികളുടെ വീട്ടില്‍ ഈ ടീം ആഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം
നടത്തി വേണ്ട പരിചരണം
നടത്തുന്നു.സേവനം തികച്ചും സൗജന്യം.25 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ്
ഇട്ട് അതില്‍ നിന്നു കിട്ടിയ 16580 രൂപാ പാവപ്പെട്ട 50 കാന്‍സര്‍
രോഗികള്‍ക്കു 300 രൂപാ വീതം നല്‍കാനും
ഈ സെന്ററിനു കഴിഞ്ഞു.ലോകാരോഗ്യ സംഘടനും കേന്ദ്ര സര്‍ക്കാരും കോഴഞ്ച്ചേരി
മോഡല്‍ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്നു.ഈ സെന്റര്‍ കഴിഞ്ഞ 10 കൊല്ലങ്ങള്‍ക്കിടയില്‍
68,386 വ്യക്തികളെ 226 സ്ഥലങ്ങളില്‍ വച്ചു കാന്‍സര്‍ പരിശൊധനയ്ക്കു
വിധേയമാക്കി. 428 പുതിയ കാന്‍സര്‍ രോഗികളെ കണ്ടെത്തി.3,498 കാന്‍സര്‍
രോഗികള്‍ക്കു ചികില്‍സ നല്‍കി. 1,372 പേര്‍ക്കു സമാശ്വ്വാസക
(പാലിയേറ്റീവ് ) ചികില്‍സ നല്‍കി.മിക്കവരും വയോധികര്‍.
അഭിനന്ദിക്കപ്പെടേണ്ട ഈ സല്‍ക്കര്‍മ്മം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍
നിന്നും വിരമിച്ച ശേഷമാണ്‌ ഡോ.ശശിധരന്‍പിള്ള ഏറ്റെടുത്തത്. ആറന്മുള
പള്ളിയോടസേവാസംഘം പ്രസിഡന്റ് എന്ന നിലയില്‍ മുമ്പു
തന്നെ ഡോ.ശശിധരന്‍ പിള്ള നേതൃത്വ പാടവം തെളിയിച്ചിരുന്നു.ആതുര സേവനരംഗത്ത് ഡോക്ടര്‍ക്കു ഇനിയും പലതും ചെയ്യാന്‍ കഴിയും
Tags: drkanam, കോഴഞ്ചേരി, മോഡല്‍,