2011 ജനുവരി 26, ബുധനാഴ്‌ച

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും




കേരളാ ക്രൂഷ്ചേവ്
എം.എന്‍. ഗോവിന്ദന്‍ നായരുടെ അപദാനങ്ങള്‍ എം.എസ്സ്.രാജേന്ദ്രന്‍,ഈ .ചന്ദ്രസശേഖരന്‍ നായര്‍,
പുര്യയി ചന്ദ്രന്‍,വി.പി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മലയാളം ജനുവരി 7 ലക്കത്തില്‍ എണ്ണിപ്പാടിയത് സന്തോഷപൂര്‍വ്വം വായിച്ചു.
പന്തിഭോജനം, പന്തളം ചേരിക്കലിലെ ഹരിജന്‍ സ്കൂള്‍,ജനയുഗം പത്രം, ഒരിന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ്
ഏകകക്ഷി ഭരണം,പിന്നെ കൂട്ടുകക്ഷി ഭരണം, ലക്ഷം വീടു-ഓണത്തിന്‌ ഒരു പറ അരി പദ്ധതികള്‍, ഇടുക്കി അണക്കെട്ട്,ഉഴാന്‍
ട്രാക്ടര്‍ എല്ലാം എല്ലാം ജനസൗഹൃദപരിപാടികള്‍.എന്നാല്‍ അത്രതന്നെ ജനസൗഹൃദമല്ലാത്ത,ജനവിരുദ്ധ എന്നു തന്നെ പറയാവുന്ന
ഒന്നു രണ്ടു പരിപാടികള്‍ കൂടി ആ തന്ത്രജ്ഞന്‍ നടപ്പാക്കി എന്ന കാര്യം മറച്ചുവച്ചു.
തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവ്,തൊഴിലാളി നേതാവ്
ടി.വി തോമസ് കേരള മുഖ്യമത്രിയാകാതെ നോക്കി.ഒരു പക്ഷേ ടി. വി ആയിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രി എന്നു വരുകില്‍
ഭരണചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു.
കേരളത്തില്‍ കമ്മ്യുണിസ്റ്റ് ഭരണം വരും എന്നു എം.എന്‍ പ്രവചിച്ചപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും അമ്പരന്നു എന്നതു വാസ്തവം.
എന്നാല്‍ അതിനു സഹായമായ വലിയൊരു തന്ത്രം മറച്ചു വയ്ക്കപ്പെട്ടു.സ്വന്തം ഭാര്യാപിതാവ് ചാലയില്‍ കെ.എം.പണിക്കര്‍
നല്‍കിയ വന്‍സഹായം.ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കേരളാംബികയുടെ കണം കാലുകള്‍-
നാഞ്ചിനാടുള്‍പ്പെടുന്ന തെക്കന്‍ തിരുവിതാം കൂര്‍- നിഷ്കരുണം വെട്ടിമാറ്റിയ ക്രൂര കര്‍മ്മം.
(Thookkukarante chiri Prof.S.Gupthan Nair 2010 POORNNA)

സംസ്ഥാനപുനസംഘടനാ കമ്മീഷന്‍
ചെയര്‍മാന്‍ എന്ന നിലയില്‍ പണിക്കര്‍ അഡ്ഡേഹം പുത്രീഭര്‍ത്താവിനു കൊടുത്ത സ്ത്രീധനം.
പണിക്കരുടെ ഈ ക്രൂരപ്രവൃത്തിയെ ഏറ്റവും നിശിതമായി വിമര്‍ശിച്ചത്,വിചിത്രമെന്നു പറയട്ടെ, ഒരു പാലാക്കാരന്‍ നസ്രാണി ആയിരുന്നു.
എം.പി ആയിരുന്ന പി.ടി ചാക്കോയെ പണം കൊടുത്തു രാജിവയ്പ്പിച്ച,തിരുവിതാം കൂര്‍ ഝാന്‍സി റാണി അക്കാമ്മ ചെറിയാനു
കോണ്‍ഗ്രസ്സ് ടിക്കറ്റ് നിഷേധിക്കാന്‍ കാരണക്കാരനായ,ഇടുക്കിയില്‍ ഒരണക്കെട്ട് എന്ന ആശയം കൊണ്ടു വന്ന,പാലാപ്പട്ടണത്തിനു
പേര്‍ നല്‍കിയ പാലാത്തു ചെട്ടിയാരുടെ ആദ്യ കാല ആശ്രിതന്‍, സാക്ഷാല്‍ കൊട്ടുകാപ്പള്ളി ജോര്‍ജ് തോമസ്.പാര്‍ ല വേലുത്തമ്പിയുടെ കുണ്ടറപ്രസംഗമോ ശശിതരൂരിന്റെ പ്രസംഗമോ അല്ല കൊട്ടുകാപ്പള്ളിയുടെ അന്നത്തെ പാര്‍ ല മെന്റ് പ്രസംഗമാണ്‍.
മെന്റില്‍ കൊട്ടുകാപ്പള്ളി
അക്കാലത്തു നടത്തിയ പ്രസംഗം, കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതം എന്നവസാനിപ്പിച്ച ശശിതരൂരിന്റെ വിടവാങ്ങല്‍ പ്രസംഗവുമായി
തട്ടിച്ചാല്‍ ഒന്നു മഹാമേരു ; മറ്റേത് വെറും ചുണ്ടെലി.മലയാളപാഠാവലിയില്‍ ചേര്‍ക്കേണ്ട പ്രസംഗം സി.കേശവന്റെ കോഴഞ്ച്ചേരി പ്രസ്ംഗമോ
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
ഈ പ്രസംഗം മുഴുവനായി നല്‍കിയിട്ടുണ്ട്.ഏതാനും ഭാഗം താഴെക്കൊടുത്തിരിക്കുന്ന ബ്ലോഗില്‍ വായിക്കാം.
http://trivandrum2009.blogspot.com/2009/08/blog-post_1630.html

2011 ജനുവരി 21, വെള്ളിയാഴ്‌ച

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍
രണ്ടു ദിവസം മുമ്പ് 110 കാരിയായ മുത്തശിയമ്മയെ ആയുരാരോഗ്യസൗഖ്യവതിയായി
കണ്‍കുളുര്‍ക്കെ കണ്ട് നിര്‍വൃതിയടഞ്ഞവരായിരുന്നു ഞങ്ങള്‍ കാഞ്ഞിരപ്പള്ളി റബ്ബര്‍
കര്‍ഷകര്‍.
എന്നാല്‍ ഇന്നലെ ഒരു കശ്മലന്‍ 110 കാരി റബ്ബര്‍ മുത്തശ്ശിയമ്മയെ പീഡിപ്പിച്ചു വെട്ടി നുറുക്കി
കഷണങ്ങളാക്കി.കഷ്ടം.കേഴുക പ്രിയ കാഞ്ഞിരപ്പള്ളി റബ്ബര്‍ കര്‍ഷകരേ.

2011 ജനുവരി 18, ചൊവ്വാഴ്ച

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.
കേരളഭൂഷണം പത്രക്കാര്‍ സി.ഐ.ഏയുടെ പണം വാങ്ങി എന്ന വാരാന്ത്യം ജയശങ്കറിന്റെ പരാമര്‍ശം
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 88:46 പേജ്27) ശരിയാണെന്നു തോന്നുന്നില്ല. കേരളദ്ധനി സ്ഥാപകനുനായ
ഡോ.ജോര്‍ജ് തോമസ് (പിന്നീടദ്ദേഹം കേരളഭൂഷണവും ഭാര്യ റേച്ചല്‍ തോമസ് കാനം ഈ.ജെ തുടങ്ങിയ
മനോരാജ്യം ആഴ്ചപ്പതിപ്പും വിലയ്ക്കു വാങ്ങി എന്നതു സത്യം) പണം വാങ്ങി എന്നാണ്‌ കോട്ടയം സംസാരം.

ഞങ്ങള്‍ തിരുവിതാംകൂര്‍ കാര്‍ വായിച്ചു തുടങ്ങിയത് പി.സി.കോരുതിന്റെ പൗരദ്ധ്വനിയും സ്വരാജ് ശങ്കുണ്ണിപ്പിള്ളയുടെ
ദേശബന്ധുവും ആണെങ്കിലും മനസ്സില്‍ താലോലിച്ച ആദ്യ പത്രം ഏ.വി. ജോര്‍ജിന്റെ( മുന്‍ എം.പി.വര്‍ക്കി ജോര്‍ജിന്റെ പിതാവ്)
കേരളഭൂഷണം ആയിരുന്നു എന്നു ഗൃഹാതുരത്വത്തോടെ ,ആദരോവോടെ ഓര്‍മ്മിക്കുന്നു.കെ.ആര്‍ .രവിയുടെ നിയമസഭാവലോകനം,
വാരാന്ത്യപ്പതിപ്പിലെ ജി.വിവേകാനന്ദന്റെ യക്ഷിപ്പറമ്പ് എന്നിവ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.കെ.ബാലകൃഷ്ണന്റെ കൗമുദി വിശേഷാല്‍
പ്രതികള്‍ക്കു മുമ്പ് അരങ്ങു തകര്‍ത്തിരുന്നു കേരളഭൂഷണം വിശേഷാല്‍ പതിപ്പുകള്‍. തങ്കപ്പന്റെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍
മുഖച്ചിത്രം. വള്ളത്തോള്‍,ജി, പി,കേസരി,കുറ്റിപ്പുഴ,കെ.പി.പദ്മനാഭന്‍ തമ്പി തുടങ്ങിയവര്‍ സ്ഥിരം എഴുത്തുകാര്‍.
അന്ന്‍ മനോരമ ഒന്നുമല്ല.മാതൃഭൂമി ആഴ്ചപ്പതിപ്പു കിട്ടുമെങ്കിലും ദിനപ്പത്രം തിരുവിതാംകൂറില്‍ വിരളം.
ഇന്നും ആദരോവോടെ ഓര്‍മ്മിക്കുന്ന,ഞങ്ങള്‍ തിരുവിതാംകൂര്‍ കാരില്‍ സാഹിത്യവാസന വളര്‍ത്തിയ കേരളഭൂഷണത്തെ
തെറ്റായി ചിത്രീകരിച്ചതു കണ്ടു ദുഖം തോന്നി.
കേരളദ്ധ്വനി സ്ഥാപകന്‍ ഡോ.ജോര്‍ജു തോമസ് ചെയ്ത കുറ്റം ഏ.വി.ജോര്‍ജിന്റെ കേരളഭൂഷണത്തിന്റെ തലയില്‍ ചാരിയത്
ശരിയായില്ല.