2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

ഡോ.കാനം ഡോ.കാമം ആയ കഥ

ഡോ.കാനം ഡോ.കാമം ആയ കഥ

വടക്കേയിന്ത്യയില്‍ നിന്നും ഒരിക്കല്‍ അയച്ച
കത്തില്‍ മേല്‍‌വിലാസത്തില്‍
എന്‍ എന്നത് എം എന്നായിരുന്നു
അടിച്ചിരുന്നത്,അങ്ങനെ കാനം ശങ്കരപ്പിള്ള
എന്ന ഈ ഞാന്‍
കാമം ശങ്കരപിള്ളയും ആയി.

ഒരു കണക്കിന് എനിക്കതു കിട്ടേണ്ടതാണ്.
ജനയുഗം പ്രസിദ്ധീകരണങ്ങളുടെ അധിപന്‍
കാമ്പിശ്ശേരിയുടെ ആവശ്യപ്രകാരം കാമ(ലൈംഗീക)
വിഷയസംബന്ധമായി ഒരു പക്തി കുറേകാലം ജനയുഗം
വാരികയില്‍ എഴുപതുകളില്‍ എഴുതിയിരുന്നു.

അന്നും ഇന്നും എക്കാലവും എനിക്കേറ്റവും ഇഷ്ടപ്പെട്ട
വിഷയം പൊതുജനാരോഗ്യ പ്രശ്നങ്ങളാണ്.

എന്നാല്‍ അത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍
മലയാള മാധ്യമങ്ങള്‍ എഴുപതുകളില്‍ തയ്യാറായിരുന്നില്ല.
വളരെ നാളത്തെ പരിശ്രമഫലമായി നമ്മുടെ നാട്ടിലെ
സാധാരണ രോഗങ്ങളെക്കുറിച്ചു ലളിതമലയാളത്തില്‍
ഞാന്‍ മുപ്പത്തില്‍പ്പരംലേഖനങ്ങള്‍ തയ്യാറക്കി.

ജനയുഗം വാരികയില്‍ അവ പ്രസിദ്ധീകരിക്കാന്‍
കാമ്പിശ്ശേരി തയാറായി.പരസ്യം നല്‍കിയ ശേഷം
തുടങ്ങിയ പംക്തിയില്‍ ചൊറി,അമീബിആസിസ്,
ചിക്കന്‍പോക്സ്,വിരബാധകള്‍ തുടങ്ങി ഏതാനും
എണ്ണം വെളിച്ചം കണ്ടു.അന്നു കോട്ടയം ജില്ലയിലെ
എരുമേലി ഹെല്‍ത്തു സെന്ററില്‍ ജോലി.

അതിനടുത്തു താമസം.
ഒരു ദിവസം വൈകുന്നേരം കാമ്പിശ്ശേരി തന്‍റെ പഴക്കം ചെന്ന,
മ്യൂസിയത്തില്‍ വയ്ക്കാറായ, ഹില്‍മാന്‍ കാര്‍ സ്വയം
ഓടിച്ച് കാര്‍ട്ടൂണിസ്റ്റ് യേശുദാസനുമായി (പാടുന്ന ദാസനല്ല
,വരയുന്ന ദാസന്‍) താമസസ്ഥലത്തെത്തി.ഈ യാത്രയിലെ
"പട്ടയടി"യെക്കുറിച്ചു
യേശുദാസന്‍ അടുത്തകാലത്തു ഭാഷാപോഷിണിയില്‍
എഴുതിയിരുന്നു.

2 അഭിപ്രായങ്ങൾ:

ജയതി പറഞ്ഞു...

വായിക്കുന്നുണ്ട്. ഇപ്പോൾ വായിക്കാൻ കൂടുതൽ സുഖമുണ്ട്. തെറ്റുകൾ വിരളം സന്തോഷം അറിയിക്കുന്നു
ശ്രീമതി നായർ

Appu Adyakshari പറഞ്ഞു...

ഡോക്റ്റര്‍ ഇപ്പോള്‍ വായനയ്ക്ക് കൂടുതല്‍ രസമുണ്ട്.. ഇത്രയധികം ലൈന്‍ ബ്രേക്കുകള്‍ കൊടുക്കുന്നതെന്തിനാണ്? ഓരോ പാരഗ്രാഫുകളായി പബ്ലിഷ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു...