2009, മാർച്ച് 31, ചൊവ്വാഴ്ച

KADAMANITTA

വാശിയില്‍ കുരുത്ത പള്ളിക്കൂടം


വാശിയില്‍ കുരുത്ത പള്ളിക്കൂടം

കോട്ടയം അക്ഷരനഗരി ആകാനുള്ള കാരണം
ബഞ്ചമിന്‍,ബയിലി,പെയിന്റര്‍ തുടങ്ങിയ
സി.എം.എസ്സ് മിഷണറിമാരാണെന്ന കാര്യത്തില്‍സംശയം ഇല്ല.
സ്കൂളും കോളെജും അച്ചടിശാലയും അവരാണു തുടങ്ങിയത്.
എല്ലാം കോട്ടയത്തു തന്നെയും.

ഏ.എഫ്.പെയിന്റര്‍ എന്ന മിഷണറിയുടെ
കാലത്താണെന്നു തോന്നുന്നു പാമ്പാടി.കൂരോപ്പട,ആനിക്കാട്,പൊങ്കുന്നം,
മുണ്ടക്കയം,മേലുകാവു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രൈമറി സ്കൂള്‍ തുടങ്ങിയ
കാലത്തു തന്നെ കാനത്തിലും ഒരു സ്കൂള്‍ തുടങ്ങി.

പള്ളിയും ഒപ്പം പള്ളിക്കുടവും എന്നതായിരുന്നു സി.എം എസ്സ്.മിഷണരിമാരുടെ
മുദ്രാവാക്യം.ദലിറത് വിഭാഗങ്ങളെ ക്രിസ്തുമതാനുയായികളാക്കുക ആയിരുന്നു
ആവരുടെ സ്മനസ്സിലിരുപ്പ് എന്നതും മറന്നു കൂടാ.
പള്ളിക്കൂടം പണിയാന്‍ പണം തികയാതെ വന്നപ്പോള്‍,
പെയിന്റര്‍ അച്ചന്‍ഇംഗ്ലണ്ടിലേക്കു
മടങ്ങി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ സ്തോത്രകാഴകളിലെ പിരിവു കൊണ്ടു വന്നാണത്രേ
അവ പൂര്‍ത്തിയാക്കിയത്.ഈ അച്ചനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
റോബിന്‍ ജഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം എന്ന കൃതിയില്‍
അദ്ദേഹത്തിന്റെ ചില കത്തുകള്‍ പരാമര്‍ശനവിധേയമാകുന്നുണ്ട്
ഇന്റര്‍നെറ്റിലും ചിത്രമോ ജീവചരിത്രകുറിപ്പോ കാണുന്നില്ല.

കാനത്തില്‍ കുടിയേരിയ പ്രവര്‍ത്യാര്‍ ഗോവിന്ദപ്പിള്ളയും
(മുന്‍ എം.എല്‍ ഏ.കാനം രാജേന്ദ്രന്റെ മുത്തച്ഛന്‍
ഞങ്ങളുടെ ഒരു കാരണവരും നാട്ടുപ്രമാണിയുമായിരുന്ന
ഷണ്മുഖ വിലാസം ആറുമുഖം പിള്ളയും ഒത്തൊരുമിച്ചു
തങ്ങളുടെ ആണമക്കള്‍ക്കഡ്മിഷനായി സി.എം.എസ്സ് സ്കൂള്‍
പ്രഥമാദ്യാപകനെ കണ്ടു. പ്രവര്‍ത്യാര്‍ അങ്ങുന്നിന്റെ മകന് അപ്പോല്‍ തന്നെ
പ്രവേശനം കൊടുത്തു. അനിയന്‍ എന്ന ആ കുട്ടി പില്‍ക്കാലത്ത്
അനിയന്‍ വൈദ്യനായി.നാട്ടുകാര്‍ പക്ഷേ ഉടങ്കൊല്ലി എന്ന പേര്‍ നല്‍കി.

ആറുമുഖം പിള്ളയോട്അടുത്ത ആഴ്ച വരാന്‍ നിര്‍ദ്ദേശിച്ചു.
തന്നെ അപമാനിച്ച പള്ളിസ്കൂളിനോടു
പ്രതികാരം തീര്‍ക്കാന്‍ കാരണവര്‍ പിറ്റേ ദിവസം തന്നെ കോട്ടയം
പേഷ്കാരെ കണ്ടു തന്റെ വക പുയിടത്തില്‍ ഒരു സ്കൂല്‍ അനുവദിപ്പിച്ചു.
80 വര്‍ഷം മുന്‍പു ഓലക്കൂരയില്‍ തുടങ്ങിയതാണ് ജന്മ്ഗൃഹത്തിനു
തൊട്ടിരുന്ന കൊച്ചു കാഞ്ഞിരപ്പാറ എന്ന ഷണ്മുഖ വിലാസം പ്രൈമറി സ്കൂള്‍.

സ്വന്തം കയ്യില്‍ നിന്നും ഏഴുരൂപാ വീതം നല്‍കിയാണ് ആറുമുഖം അധ്യാപകരെ
നിലനിര്‍ത്തിയത്
M.N Sankara Pillai & Mrs.Devaki Amma -Teachers.പില്‍ക്കാലത്തതു സര്‍ക്കാരിനു നല്‍കി.
തങ്ങളുടെ അടിയാളനായിരുന്ന തെയ്ത്താന്‍ പുലയന്റെ
കൊച്ചുമകനു ജോലി കൊടുക്കണം എന്നതായിരുന്നു
കണ്ടീഷന്‍.
മര്‍ക്കോസ് സാര്‍ പ്രധമാധ്യാപകനയണു
റിട്ടയര്‍ ചെയ്തത്.

കാനത്തിലെ വിദ്യാസമ്പന്നരായ മൂന്നു തലമുറകളെ വാര്‍ത്തെടുത്ത
ഈ സ്കൂള്‍ മുത്തശ്ശി ഇന്ന്‍ കുട്ടികളെ കിട്ടാത്തതിനാല്‍
അടച്ചു പൂട്ടല്‍ ഭീഷിണിയിലാണ്.

ചിത്തിര പിറന്നാല്‍......

(Mrs & Mr. Malkuzhiyil Arumukham Pillai-brother of Ayyappan Pillai

ചിത്തിര പിറന്നാല്‍......

1944 ജൂലൈ 27(1119 കര്‍ക്കിടകം12)
ചിത്തിരനക്ഷ്ത്രത്തിലായിരുന്നു
ജനനം.കാനത്തില്‍ കൊച്ചുകാഞ്ഞിരപ്പാറ എന്ന ഭവനത്തിലായിരുന്നു
ജനനം.ആഭവനം ഇന്നില്ല.പുരയിടവും അന്യാധീനപ്പെട്ടു.



ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും എന്ന ചൊല്ല്
അങ്ങനെ അനുഭവത്തില്‍വന്നു.
ഇനിഷ്യലിലെ കെ എന്നതിലും തൊട്ടടുത്തു പിതൃസഹോദരന്‍
ഷണ്മുഖവിലാസം ആറുമുഖം പിള്ള തുടങ്ങിയ
എസ്.വി.എല്‍ പി സ്കൂള്‍ വക ഓമനപ്പേരായ
കൊച്ചുകാഞ്ഞിരപ്പാറയിലും
ജന്മഗൃഹസ്മരണ നിലനിന്നുപോരുന്നു.

അന്നത്തെ ഭരണാധികാരിയും
സാക്ഷാല്‍ പൊന്നു തമ്പുരാനുമായിരുന്ന(അക്കഥ പിന്നാലെ)
ചിത്തിര തിരുനാളിനു രാജ്യം തന്നെ പോയപ്പോള്‍ ജന്മഗൃഹം മാത്രം
നഷ്ടപ്പെട്ട ഞാനെതിനു ദുഖിക്കണം?

വാഴൂര്‍ ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍ പിള്ള,
ആനിക്കാട് ഇളമ്പള്ളി കല്ലൂര്‍ രാമന്‍പിള്ള തങ്കമ്മ
എന്ന ദമ്പതിമാരുടെ രണ്ടാമത്തെ സന്താനമായിട്ടായിരുന്നു ജനനം.
മൂത്തത്സഹോദരി പാറുക്കുട്ടി.
ഞങ്ങളുടെ കുടുംബത്തില്‍ ബിരുദധാരിണിയാകുന്ന
ആദ്യവനിത.പത്തനംതിട്ട നേതാജി ഹൈസ്കൂള്‍ ഹെഡ്മിസ്റ്റ്രസ്
ആയി റിട്ടയര്‍ചെയ്തു പ്രമാടത്തു സൗഭാഗ്യകരമായ വിശ്രമജീവിതം നയിക്കുന്നു.

അക്കാലത്തെ പതിവ് അമ്മമാര്‍ കുറഞ്ഞതു പത്തു തവണ എങ്കിലും
ഗര്‍ഭിണികള്‍ ആവുക എന്നതായിരുന്നു.പിത്രുസഹോദരര്‍ മൂന്നു പേരും
ഇക്കാര്യത്തില്‍ മല്‍സരിച്ചിരുന്നു.

മൂത്തപിതൃസഹോദരന്‍ കളപ്പുരയിടത്തില്‍ കുട്ടന്‍പിള്ള എന്ന ചിദമ്പരം
പിള്ളക്കു മാത്രമേ ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിജയം കിട്ടിയുള്ളു.
പത്തു മക്കളെ കിട്ടി.ആഡ്വേക്കേറ്റ് കാനം ശിവന്‍പ്പിള്ള അവരില്‍
ഒരാളായിരുന്നു.മറ്റു സഹോദരര്‍ 6.7.8 എന്നിങ്ങനെ തൃപ്തരായി.

ഞങ്ങളുടെ മാതാവും ഒപ്പത്തിനൊപ്പം പത്തു തവണ ഗര്‍ഭിണി ആയെങ്കിലും
ഞങ്ങള്‍ നാലു പേരേ രക്ഷപെട്ടുള്ളു.
ആണ്‍ തരിയായി ഞാന്‍ മാത്രം.
ഇളയവരായി രണ്ടു സഹോദരികളുണ്ടായി.
കുടുംബിനികളായി കഴിയുന്ന
രാജമ്മയും സരോജിനിയും.
മണി എന്നായിരുന്നു വിളിപ്പേര്‍.
മുത്തഛ്ന്‍ പേര്‍ ശങ്കരപിള്ള സ്കൂള്‍ നാമവും

2009, മാർച്ച് 30, തിങ്കളാഴ്‌ച

കാനം ഈ.ജെ



നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം
പടിഞ്ഞാറ്റുപകുതിയിലെ
ഫീലിപ്പോസ്‌ ആശാന്റെ കൊച്ചു മകനായിരുന്നു പില്‍ക്കാലത്തു
" കാനം ഈ.ജെ" എന്നറിയയപ്പെട്ട ,ജനപ്രിയ നോവലിസ്റ്റ്‌,
ഇലവുങ്കല്‍ ജോസഫ്‌ ഫിലിപ്പ്‌. കങ്ങഴ ഹൈസ്കൂളില്‍ നിന്നും
മലയാളം ഹയ്യര്‍ പാസ്സായ ഫിലിപ്പ്‌ പട്ടാളത്തില്‍ ചെര്‍ന്നു.
തിരിച്ചു വരുമ്പോള്‍ ബി-ക്ളാസ്സ്‌ മെഡിക്കല്‍
പ്രാക്റ്റീഷണറാകാന്‍ യോഗ്യത നേടിയിരുന്നുവെങ്കിലും
സാഹിത്യ വാസന ഉണ്ടായിരുന്നതിനാല്‍,
ഈ .ജെ, കാനം സി.എം.എസ്സ്‌ മിഡില്‍സ്കൂളില്‍
അദ്ധ്യാപകനായി ചേര്‍ന്നു.
പിന്നീട്‌ മുണ്ടക്കയം,കുമ്പളാംപൊയ്‌ക, കോട്ടയം
എന്നിവിടങ്ങളിലെ സി.എം എസ്സ്‌. സ്കൂളുകളില്‍ ജോലി നോക്കി.

"ബാഷ്പോദകം" എന്ന കവിതാസമാഹാരം
ആയിരുന്നു ആദ്യ കൃതി.
അതിലെ "കുടിയിരക്ക്‌" എന്ന കവിത കഥാപ്രസംഗം
ആയും ടാബ്ളോ ആയും സ്കൂള്‍ വാര്‍ഷികങ്ങളില്‍ പേരെടുത്തു.
"ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവല്‍.
മനോരമ വാരികയില്‍ വന്ന "ഈ അരയേക്കര്‍ നിന്റേതാണ്‌",
" പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി.
തുടര്‍ന്നു മനോരമയില്‍ ചേര്‍ന്നു.1967 ല്‌ സ്വന്തമായി
"മനോരാജ്യം" എന്ന വാരിക തുടങ്ങി.

കാട്ടുമങ്ക, ഹൈറേഞ്ച്‌ തുടങ്ങിയവ ഏറെ വായനക്കാരെ നേടി.

അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളില്‍
വായനാശീലം വളര്‍ത്തിയത്‌
ഈ.ജെയും മോഹന്‍. ഡി .കങ്ങഴയും ഡിറ്റക്റ്റീവ്‌ നോവല്‍)
മുട്ടത്തു വര്‍ക്കിയുമായിരുന്നു.
വായനക്കാരെ അകര്‍ഷിക്കാനുള്ള മസാല ചേര്‍ത്തു ആദ്യമായി
" നീണ്ടകഥകള്‍" സൃഷ്ടിച്ചത്‌ ഈജെയാണ്‌.

പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു
" പാടാത്ത പൈങ്കിളി"യുടെ കര്‍ത്താവ്‌
മുട്ടത്തു വര്‍ക്കിയ്ക്കാണ്‌.

തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ്‌ ആധാരമാക്കി എഴുതിയ
" ഭാര്യ" ഏറെ പോപ്പുലറായി. ഉദയാ ഈ നോവലിനെ
അടിസ്ഥാനമാകി നിര്‍മ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളറെ പ്രസിദ്ധം .
സത്യനും രാഗിണിയും ആയിരുന്നു താരങ്ങള്‍.

വയലാര്‍ ഈ ചിത്രത്തിനു വേണ്ടി എഴുതിയ " പെരിയാറേ",
"ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്‌ " എന്നിവ
ഇന്നും പോപ്പുലറാണ്‌ .7നാടകങ്ങളും 2 കവിതാസമാഹാരങ്ങളും
നൂറില്‍പ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്‌.
൨൩ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും തിരക്കഥ എഴുതി.
5ചിത്രങ്ങള്‍ക്കു ഗാനമെഴുതി

ഹര്‍ഷ ബാഷ്പത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" തുടങ്ങിയ
ചലച്ചിത്ര ഗാനങ്ങള്‍ പ്രസിദ്ധം.
അധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ .
സോഫി,സാലി ,സാജന്‍, സൂസി,സേബ എന്നിവര്‍ മക്കള്‍
.1982 ജൂണ്‍ 13 ന്‍` അന്തരിച്ചു.

Class for Vanitha Samajam

2009, മാർച്ച് 29, ഞായറാഴ്‌ച

കാനം -സ്ഥലപുരാണം



വാഴൂര്‍ തുണ്ടത്തില്‍ കുടുംബ ചരിത്രം വിശദമായി തയാറാക്കിയ,
കാനം ചെറുകാപ്പള്ളില്‍ നിന്നും പത്തനംതിട്ട
പ്രമാടം ശ്രീശൈലത്തിലേക്കു
കുടിയേറിയ, മറൈന്‍ ബയോളജിസ്റ്റ്
ഡോ.സി.എസ്സ്.ഗോപിനാഥപിള്ള
രേഖപ്പെടുത്തിയ പ്രകാരം 12 തലമുറകള്‍ക്കുമുന്‍പ്,
അതായത് 300 കൊല്ലം മുന്‍പ്
ആറുമുഖം പിള്ള എന്നൊരു കര്‍ഷകന്‍ കാഞ്ഞിരപ്പള്ളി
മധുരമീനാക്ഷിക്ഷേത്രത്തിനു സമീപം താമസ്സിച്ചിരുന്നു.
അദ്ദേഹത്തിന്‍റെ മകന്‍ വൈദ്യലിംഗം തെക്കും കൂര്‍ തലസ്ഥാനമായിരുന്ന
കോട്ടയം താഴ്ത്തങ്ങാടിയില്‍ ഒരു ഗൗഡസാരസ്വതവണിക്കിന്‍റെ
കണക്കപ്പിള്ള ആയിരുന്നു.

അദ്ദേഹം വാഴൂര്‍ കുതിരവട്ടം സ്കൂളിനു
സമീപമുള്ള കുന്നേമാക്കല്‍ എന്ന ഗൃഹത്തിലെ ലക്ഷ്മിയെ
വിവാഹം കഴിച്ചു
വാഴൂരില്‍ തേക്കാനം ഭാഗത്തു തുണ്ടത്തില്‍ എന്നൊരു വീടുണ്ടാക്കി
താമസ്സം തുടങ്ങി.
അവരുടെ സന്താനപരമ്പരകള്‍
വാഴൂര്‍,കാനം,ആനിക്കാട്,ഇളമ്പള്ളി,
കാഞ്ഞിരപ്പള്ളി,തൊടുപുഴ,കുടയത്തൂര്‍,
എരുമേലി,റാന്നി
തുടങ്ങിയ സ്ഥലങ്ങിളിലേക്കു വ്യാപിച്ചു.

ശൈവമതവിശ്വാസികളായ ഇവരെല്ലാം തന്നെ
(അടുത്ത കാലം വരെ) സസ്യഭുക്കുകളായിരുന്നു.
സ്ഥലം അളവ്,കണക്കെഴുത്ത് എന്നിവയില്‍ വിദഗ്ധരായിരുന്ന
നിരവധി പേര്‍ ഈ കുടുംബത്തില്‍ ജനിച്ചു.

നിരവധി പിള്ളയണ്ണന്‍ മാരും പ്രവത്യാര്‍മാരും തുണ്ടത്തില്‍
കുടുംബത്തില്‍ ഉണ്ടായി.
കാഞ്ഞിരപ്പള്ളി മണ്ഡപത്തിന്‍ വാതുക്കലെ പ്രവര്‍ത്യാരായിരുന്ന
ശിവരാമപിള്ള കുടല്‍ വള്ളി നമ്പൂതിരിയില്‍ നിന്നും
20 വെള്ള്‍പ്പണത്തിനു വിലയ്ക്കുവാങ്ങിയതായിരുന്നു
കാനംഎന്ന ചെറുകര.

കാനത്തിന്‍റെ വടക്കു ഭാഗം പില്‍ക്കാലത്തു മുണ്ടക്കയത്തു
നിന്നും വന്ന പായിക്കാട് എന്ന ക്രിസ്ത്യന്‍ കുടുംബത്തിനും
പടിഞ്ഞാറു ഭാഗം പാമ്പാടിയില്‍ നിന്നു കുടിയേറിയ
കാവുംഭാഗം എന്ന ക്രിസ്ത്യന്‍ കുടുംബത്തിനും വിറ്റു.

ജോലിക്കായി വിലക്കു വാങ്ങിയ പുലയര്‍ക്കു താമസിക്കാനായി
വളരെക്കാലം മുമ്പു തന്നെ ഈട്ടിക്കല്‍ എന്ന കുന്നു
ഈ കുടുംബം വിട്ടു കൊടുത്തു
.

കാനത്തില്‍ ഒരു പുരാതന ദേവിക്ഷേത്രം ഉന്‍ടായിരുന്നുവെങ്കിലും
പില്‍ക്കാലത്തതിലെ പ്രതിഷ്ഠ കങ്ങഴയുള്ള ഇളംകാവിലേക്കു
മാറ്റി. പൂജാരി താമസ്സിച്ചിരുന്ന പുരാതന വീട്
മുന്നൂറു വര്‍ഷം പഴക്കമുള്ള
ടൂറിസ്റ്റ് ആകര്‍ഷണമായ പെരുമ്പ്രാല്‍ ഭവനം
അതിന്‍റെ ഇപ്പോഴത്തെ ഉടമ നന്നായി സംരക്ഷിക്കുന്നു.

ഓര്‍മ്മക്കുറിപ്പുകള്‍-4



കാഞ്ചനപ്പള്ളിയിലേക്ക് ഒരു കുടിയേറ്റം

തമിഴ്നാട്ടിലെ കുംഭകോണത്തു നുന്നും മലനാട്ടിലെ
കനകപ്പള്ളിയും കാഞ്ചനപ്പള്ളിയുമായ
കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറിയ
കൃഷിക്കാരും കണക്കപ്പിള്ളമാരും പിള്ളയണ്ണന്മാരും
ആയിരുന്നു പൂര്‍വ്വികര്‍.

കര്‍ഷകരുടെ പ്രയത്നഫലമായുണ്ടായ
ഫലമൂലാദികള്‍ ഉദ്യോഗസ്ഥദുഷ്പ്രഭുക്കള്‍ തട്ടിയെടുക്കാന്‍ തുടങ്ങിയത്
കുംഭകോണത്തായിരുന്നു എന്നും അതിനാല്‍ ഉദ്യോഗസ്ഥാഴിമതിക്കു
കുംഭകോണം എന്നു പേരുവന്നു എന്നും ത്രിവിക്രമന്‍ തമ്പി.

കുറവുരാജാവു പെണ്ണു ചോദിച്ചപ്പോല്‍ വിസമ്മതിക്കയും
രാജകോപം പേടിച്ചു നാടുവിടുകയും ചെയ്തവര്‍ ആയിരുന്നു
പൂര്‍വ്വികര്‍ എന്നാണ് അമ്മൂമ്മക്കഥ.
കൃഷിക്കാവശ്യത്തിനു വെള്ളം കിട്ടാത്ത
സാഹചര്യ്ം വന്നപ്പോള്‍ ഇടവപ്പാതിയും തുലാവര്‍ഷവുമുള്ള
കുരുമുളക് എന്ന കനകം വിളയുന്ന കാഞ്ഞിരപ്പള്ളിയിലേക്കു
വെള്ളത്തിന്‍ അധിപര്‍ എന്നു വാഴ്ത്തപ്പെട്ട വെള്ളാളര്‍
എന്ന വിഭാഗത്തില്‍ പെട്ട ഒരു സമൂഹം
കുടിയേരിയതാകാനാനണു വഴി.

സംഘകാലട്ടത്തിലെ കൃതികളില്‍ കാണുന്നതനുസരിച്ചു നെയ്തല്‍
എന്ന തിണ(പ്രദേശം) യില്‍ താമസിച്ചു കൃഷി നടത്തി മറ്റു ജനവിഭാഗങ്ങളെ
ചോറൂട്ടിയവരായിരുന്നു ഉഴവര്‍ വിഭാഗത്തിലെ വെള്ളാളര്‍.
ജലശ്രോതസ്സുകളിലെ വെള്ളം കൊണ്ടു കൃഷിചെയ്തിരുന്നവര്‍ വെള്ളാളര്‍.
മഴവെള്ളം കൊണ്ടു കൃഷി നടത്തിയിരുന്നവര്‍ കാറാളര്‍.
വി.ഓ.ചിദമ്പരം പിള്ള എന്ന കപ്പലോട്ടിയ തമിഴനെ പോലുള്ള വെള്ളാളര്‍
കടല്‍ വെള്ളത്തിന്മേലും ആധിപത്യം സ്ഥാപിച്ചിരുന്നു.

18 ദിവസം നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തിലെ മുഴുവന്‍ സൈന്യത്തേയും
ചോറൂട്ടിയത് പെരുംചോറ്റുതയന്‍ എന്ന ,വേള്‍ വംശകുലജാതനായ,
കേരളചക്രവര്‍ത്തിയായിരുന്നു എന്നു പുറംനാനൂറില്‍ പറയുന്നു.
(Namkol)കലപ്പ കണ്ടുപിടിച്ചതും നെല്‍കൃഷി തുടങ്ങിയതും കൃഷിക്കാരായ വെള്ളാളര്‍
ആയിരുന്നു.(The Etymological Investigation
on the Birth Place of PloughDr. V.Sankaran Nair)

മലനാട്ടിലെ ചിറക്കടവു,ചെറുവള്ളി,പെരുവന്താനം പ്രദേശങ്ങള്‍ വളരെ
ഫല ഭൂയിഷ്ടമായിരുന്നു.തെക്കും കൂര്‍ രാജ്യം യുദ്ധം കൂടാതെ
പിടിച്ചടക്കാന്‍ വഞ്ഞിപ്പുഴ തമ്പുരാന്‍ രാമയ്യനെ സഹായിച്ചു.
എന്തു സമ്മാനം വേണമെന്നു ചോദിച്ചപ്പോല്‍ കനകം വിളയുന്ന ഈ പ്രദേശം
തനിക്കു തരണം എന്നു പറഞ്ഞു എന്നാണു ചരിത്രം.

മോഹന്‍ ഡി. കങ്ങഴ


ദുര്‍ഗ്ഗാപ്രസാദ്‌ ഖത്രി എന്ന ബംഗാളി സാഹിത്യകാരന്‍
ഹിന്ദിയിലെഴുതിയ ശാസ്ത്രീയ കുറ്റാന്വേഷണ കഥകള്‍
ഒറിജിനലിനെ വെല്ലും വിധം മലയാളത്തിലേക്കു മൊഴിമാറ്റം
നടത്തി ലക്ഷക്കണക്കിന്‌ മലയാളികളെ വായനയുടെ
ലോകത്തിലേക്ക്‌ ആകര്‍ഷിച്ച സാഹിത്യകാരനായിരുന്നു
മോഹന്‍ ഡി. കങ്ങഴ എന്നറിയപ്പെട്ട ആര്‍. മോഹന്‍ ദാസ്‌ എന്ന ഹിന്ദി അദ്ധ്യപകന്‍.

അറുപതുകളില്‍ വായനശാലകളില്‍
ഏറ്റവും കൂടുതല്‍ വായിക്കപെട്ട പുസ്തകങ്ങള്‍
കാനം ഇ.ജെയുടേയും മോഹന്‍ ഡി.കങ്ങഴയുടേയും ആയിരുന്നു

ജീവിതരേഖ

സ്വാതന്ത്ര്യ സമര സേനാനി വൈക്കം രാമന്‍പിള്ളയുടെയും
കടയനിക്കാട്‌ തയ്യില്‍ ഗൗരുക്കുട്ടിപ്പിള്ളയുടെയും മകനായി
1932 ല്‌ ജനിച്ചു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍
എത്തിയ മഹാത്മജിയുടെ പ്രഭാഷണം മലയാളത്തില്‍ മൊഴിമാറ്റം
നടത്തിയ രാമന്‍പിള്ള സര്‍ മകനെ ഹിന്ദി പഠനത്തിനാണ്‌ വിട്ടത്‌.
ഹിന്ദിയില്‍ ബി.ഏ യും പിന്നീട്‌` ബി.റ്റി യും പാസ്സായ മോഹന്‍
എം.എ.ഏ പഠനം പൂര്‍ത്തിയാക്കാതെ ലക്ഷദീപില്‍ അധ്യാപകനായി പോയി
പിന്നീട്‌ കങ്ങഴ പത്തനാട്‌, ആലക്കോട്‌`
രാജാ സ്കൂള്‍ എന്നിവിടങ്ങളില്‍ ഹിന്ദി
അധ്യാപകനായി ജോലി നോക്കി.

കുടുംബം

വെളിയനാട്‌ പി.ടി വാസുദേവിന്റെ മകള്‍,കന്നൂരില്‍ അധ്യാപിക
വസുമതിയമ്മ ആയിരുന്നു ഭാര്യ.
ആമിന, അമ്മിണി, സുലേഖ, മിനി എന്നിവരാണു മക്കള്‍

1979 ഡിസംബര്‍ 29 ന്‌ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്തു.

കൃതികള്‍

മൃത്യുകിരണം (4 ഭാഗം)

രക്തം കുടിക്കുന്ന പേന.

നേഫയില്‍ നിന്നൊരു കത്ത്‌

കറുത്ത കാക്ക


വെളുത്ത ചെകുത്താന്‍ (4 ഭാഗം)

ഭൂതനാഥന്‍ (7 ഭാഗം)

വിസ്ശ്വ സുന്ദരി (സ്വന്തം നോവല്‍)

കൂടുതലറിയാന്‍

ഡോ.കാനം ശങ്കര പ്പിള്ള,നാടും നാട്ടാരും :കാനവും കങ്ങഴയും, പൗരപ്രഭ, കൊച്ചി 2008
Posted by Dr.Kanam Sankara Pillai at 3:24 PM

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍


പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍
ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു
തിരുക്കൊച്ചി ധനമന്ത്രി ഏഴു സെന്റിലെ ഓലപ്പുരയില്‍
ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ
പി.എസ്സ്.നടരാജപിള്ള.

കേരളത്തിന്റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതുതങ്ങളാണെന്നും പലരും അവകാശപ്പെടുന്നു
.പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവും
കിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല.

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പി.എസ്സ് .നടരാജപിള്ള ആയിരുന്നു എന്നു ഇന്നു പലരും ചൂണ്ടിക്കാട്ടാന്‍ തയ്യാറായിരിക്കുന്നു.

ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ
ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്
എന്ന പുസ്തകത്തില്‍ പറയുന്നതു
കാണുക:
1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുംകൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി.

2009, മാർച്ച് 28, ശനിയാഴ്‌ച

കാനം" -എന്റെ ഗ്രാമം


കാനം" -എന്റെ ഗ്രാമം

കോട്ടയം ജില്ലയിലെ ഒരു ചെറു കരയാണ്‌ കാനം.
പഴയ കാലത്ത്‌ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം.
പറപ്പള്ളി
പയ്യമ്പള്ളി
ചെറുകാപ്പള്ളി
തുടങ്ങിയ പുരയിടങ്ങള്‍ ഇവിടെയുണ്ട്‌

പന്നഗംതോട്‌ എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ
ശുദ്ധജലതോട്‌ കാനത്തില്‍ നിന്നാണു രൂപം കൊള്ളുന്നത്‌.
മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാ ചേരി
എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.
"ഇളപ്പുങ്കല്‍ " (near the Porter's rest)
"ഡാണാപ്പടി" ( near the ancient open prison)
എന്നീ വീട്ടു പേരുകള്‍ ഈ പുരാവൃതത്തിന്റെ തിരുശേഷിപ്പുകളാണ്‌.

വിത്തു തേങ്ങകള്‍ക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം
.

" കാനം കങ്ങഴ വാഴൂരേ,
ഞാനും ഞങ്ങളുടെ പെങ്ങന്മാരും"
എന്നു കുട്ടികള്‍ പാടിക്കൊണ്ടു നടന്നിരുന്നു.
വാഴൂര്‍ വില്ലേജിലെ കങ്ങഴ മുറിയിലെ കരയാണു
ലോക പ്രശസ്തി ആര്‍ജ്ജിച്ച കാനം.
1950-60 കളില്‍ മലയാള മനോര ആസ്ചപ്പതിപ്പില്‍
വന്നിരുന്ന കാനം ഇ.ജെ.ഫിലിപ്പിന്റെ
"പമ്പാനദി പാഞ്ഞൊഴുകുന്നു"
"ഭാര്യ"
"കാട്ടുമങ്ക"
തുടങ്ങിയ നീണ്ട കഥകള്‍ വഴി
"കാനം" എന്ന സ്ഥലപ്പേര്‍ മലയാളിമനസ്സില്‍ ലബ്ദപ്രതിഷ്ഠ നേടി.

"കാനം എന്നൊരു സുന്ദര ദേശം
ഈ.ജെയെ പെറ്റൊരു സുന്ദര ദേശം
കുട്ടികൃഷ്ണന്‍ തൂലിക തുമ്പില്‍
മുരളിയോതിയ സുന്ദര ദേശം"


"കാനംകുട്ടികൃഷ്ണന്‍"

എന്ന തൂലികനാമത്തില്‍
"മുരളി" എന്ന കവിതാ സമാഹരം
പ്രസിദ്ധീകരിച്ച ടി.കെ.കൃഷ്ണന്‍ നായരായിരുന്നു
കാനത്തിലെ ആദ്യ സാഹിത്യകാരന്‍.

ധാരാളം വിടേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന,
Malabar Escape
എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന,
"പായിക്കാട്‌" (Payikkad)
എന്ന പ്രാചീന കേരളീയ ഭവനം കാനത്തിലണ്‌.

അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പോയി
യാത്രാവിവരണം(Adventures in Antartica പെന്‍ഗ്വിന്‍ ബുക്സ്‌)
എഴുതിയ
സുരവി
ഋഷി
(കാനം കാരനായ പറപ്പള്ളിത്താഴെ രവി തോമസ്‌
സുസ്മിത ഗാംഗുലി
എന്നിവരുടെ മക്കള്‍)
എന്ന കൊച്ചു കുട്ടികള്‍ "കാനത്തിന്റെ കൊച്ചു മക്കള്‍" ആണ്‌.

പുനര്‍ജനിക്കുന്ന ഗാന്ധിജി

പുനര്‍ജനിക്കുന്ന ഗാന്ധിജി

ഗാന്ധിജിയെ പിന്തുട്ര്‍ന്നു പലസ്തിനില്‍ വിദേശ വസ്ത്ര ബഹിഷ്കരണം.
വെസ്റ്റ്ബാങ്കിലുള്ള 50 ഗ്രാമങ്ങളില്‍ പലസ്തിന്‍ ഇസ്ത്രയേല്‍ ഉല്‍പ്പന്നങ്ങള്‍
ബഹ്ഷ്കരിക്കുന്നു.

വത്തിക്കാനില്‍ കുരിശിനെ വഴിയില്‍ ഇക്കുറി ഗാന്ധി സൂക്തങ്ങളും.
ദുഖവെള്ളിയാഴ്ച്ച കുരിശിന്‍ടെ വഴി അനുസ്മരണത്തില്‍ 14 സ്ഥലങ്ങളില്‍
മാര്‍പ്പാപ്പ അവതരിപ്പിക്കുന്ന ചിന്തകള്‍ക്കു ഗാന്ധിയന്‍ സ്പര്‍ശം.

ഗാന്ധിജിയുടെ കണ്ണട,പോക്കറ്റ് വാച്ച്,ചെരിപ്പ്,പാത്രങ്ങള്‍ എന്നിവ
അമേരിക്കയില്‍ ലേലം ചെയ്തതും മദ്യരാജാവ് മല്ലയ്യാ അതു പിടിച്ചതും
വാര്‍ത്തകളായി നിറഞ്ഞു നില്‍ക്കുന്നു.

അമേരിക്കയിലെ ടൈം മാഗസിന്‍ മാന്‍ ഓഫ് തെ സെഞ്ച്വറിയായി
ഐന്‍സ്റ്റീനെ തെരഞ്ഞെടുത്തപ്പോള്‍ മൂന്നം സ്ഥാനത്തെത്തിയതു ഗാന്ധി.
(അമേരിക്കക്കാര്‍ രണ്ടാം സ്ഥാനം റൂസ്വെല്‍റ്റിനു നല്‍കി)

അമേരിക്കയിലെ ഡൂപ്പോര്‍ട്ടു സര്‍ക്കിളില്‍ 2000 ജൂണില്‍ ഗാന്ധിജിയുടെ
പ്രതിമ സ്താപിക്കപ്പെട്ടു.
താമസിയാതെ യൂ.എന്‍ ആസ്ഥാനത്തും.
ബ്രിട്ടനിലെ ലീക്കസ്റ്ററില്‍ താമസിയാതെ ഗാന്ധി പ്രതിമ ഉയരും.
ടവിസ്റ്റ്കോ ചത്വരത്തില്‍സമധാന പാര്‍ക്കില്‍ നേരത്തെ തന്നെ ഗാന്ധി പ്രതിമ ഉണ്ട്.

പികുറിപ്പ്

ഈം.എസ്സ് പണ്ട് മദനിയെ ഗാന്ധിജിയോടുപമിച്ച കാര്യവും
ഹര്‍കിഷന്‍ സിംഗ് ഈ.എമ്മിനെ ശാസിച്ചു ലേഖനം എഴുതിയതും
എം.വി രാഘവന്‍ ഒരു കത്തിലൂടെ മലയാളിയായ പ്രകാശ് കാരാട്ടിനെ
ഓര്‍മ്മിപ്പിക്കുന്നു.

നമ്മേയും.

2009, മാർച്ച് 27, വെള്ളിയാഴ്‌ച

ശാന്തമായൊഴുകിയ ജീവിത കല്ലോലിനി


 
ശാന്തമായൊഴുകിയ ജീവിത കല്ലോലിനി

ഈ വരുന്ന ജൂലൈയില്‍(2009)65 തികയും.
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ സമയം ആയെന്നു തോന്നുന്നു.
ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ കാലത്ത് ഷഷ്ഠി പൂര്‍ത്തി
വലിയ ആഘോഷമായി നാടെങ്ങും നടത്തപ്പെട്ടിരുന്നു.
ഇപ്പോള്‍ അതത്ര കാര്യമാക്കാറില്ല ബന്ധുക്കള്‍.
ശരാശരി ആയുസ് പുരുഷനു72 സ്ത്രീക്കു 76 നിലയില്‍.

ചരമക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ ശരാശരി പ്രായം 90.
പിതാവു തുണ്ടത്തില്‍ കുടുംബത്തിന്‍റെ കാരണവര്‍ ചൊള്ളാത്ത്

അയ്യപ്പന്‍പിള്ളക്ക് ഈ വരുന്ന നവംബറില്‍(2009) 99 കഴിയും.
ഇപ്പോഴും നല്ല ആരോഗ്യം.നല്ല ഓര്‍മ്മ.
കഷണ്ടി പോലും പിടികൂടിയില്ല.
കാഴ്ചക്കും കുഴപ്പമില്ല.പ്രോസ്റ്റേറ്റും വീര്‍ത്തില്ല
.ഒരിക്കല്‍ പോലും
ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടില്ല.
സഹോദരര്‍ 70-80 പ്രായത്തില്‍ വിടപറഞ്ഞു.
പാരമ്പര്യമായി ദീര്‍ഘായുസ്സ് ഉള്ളവര്‍ എന്നു പറയാനാവില്ല.
പിതാവു സെഞ്ച്വറി അടിച്ചേക്കാം.
എന്നാല്‍ തനിക്കത്രയും മോഹമില്ല.

ജാതകം എഴുതിയ കൊടുങ്ങൂരിലെ രാമന്‍‌കുട്ടി ഗണകന്‍
-അദ്ദേഹം ആണു,കുടുംബത്തില്‍ ആരും വൈദ്യനായിട്ടില്ല
എങ്കിലും തന്റെ തൊഴില്‍ ചികില്‍സ ആയിരിക്കും എന്നു ജാതകത്തില്‍
കുറിച്ചിട്ടത്-
55 വയസ്സുവരെ ഫലങ്ങള്‍ വിവരിച്ചിട്ടു
ശേഷം ചിന്ത്യം എന്നു പറഞ്ഞു ശുഭം വരയ്ക്കയായിരുന്നു.
റിട്ടയറാകുന്നതു വരെ പേടിയായിരുന്നു.
അതിനു മുന്‍പു മക്കള്‍ രണ്ടു പേരുടേയും വിവാഹം നടത്തി.
സ്വന്തമായി വീടു വച്ചില്ല എന്നൊരു സങ്കടം മാത്രമേ
ഉണ്ടായിരുന്നു.
രാമന്‍‌കുട്ടി ഗണകന്‍ എഴുതിയത് തെറ്റി എന്നു പറഞ്ഞു കൂടാ.
1999 ജൂലാ 27 ന് 55 കഴിഞ്ഞു.
ഏതാനും ദിവസം കഴിഞ്ഞു.
രണ്ടു ദിവസം തികച്ചു അബോധാവസ്ഥയില്‍ കഴിയേണ്ടിവന്നു.
ചെറിയൊരു സെറിബ്രോവാസ്കുലാര്‍ ആക്സിഡന്റ്.
ഭാര്യ,മക്കള്‍, കൊച്ചു മക്കള്‍ എന്നിവരുടെ ഫലം കൂടി വരുമ്പോല്‍
ആയുസ്സിന്‍റെ കാര്യത്തില്‍ യമധര്‍മ്മന്‍ ചില വിട്ടു വീഴ്ച്ചകള്‍
നല്‍കുമെന്ന്‍ അറിവുള്ളവര്‍.
ശരിയാവാം.
Posted by Picasa

2009, മാർച്ച് 26, വ്യാഴാഴ്‌ച

ഭൂമിക്കായി ഒരു മണിക്കൂര്‍; മാര്‍ച്ച് 28 ന്

ഭൂമിയെ തണുപ്പിക്കണം, ചൂട് കുറയ്ക്കണം. അല്ലെങ്കില്‍ ഭീതിജനകമായ ഭാവിയാണ് നമ്മെ വേട്ടയാടുക. അതിനായി ഭൂമുഖത്തെ വിളക്കുകള്‍ ഒരുമണിക്കൂര്‍ കണ്ണടയ്ക്കും; മാര്‍ച്ച് 28-ന്. പാരീസും ന്യൂയോര്‍ക്കും റോമും ദുബായും കേപ് ടൗണും സിഡ്‌നിയുമടക്കം ലോകത്തെ വന്‍നഗരങ്ങള്‍ ഇരുളിലാഴും. ഭാവിക്ക് പ്രകാശമുണ്ടാകാനായി അല്‍പ്പനേരം ഇരുട്ട്. പ്രാദേശിക സമയം വൈകുന്നേരം 8.30 നാണ് വിളക്കുകള്‍ അണയുക. എല്ലാ ഊര്‍ജോപയോഗവും ഒരു മണിക്കൂര്‍ നിര്‍ത്തിവെയ്ക്കുന്നതിലൂടെ ഭൂമിക്ക് വേണ്ടിയുള്ള വോട്ടെടുപ്പാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.

'ഭൗമ മണിക്കൂര്‍ 2009' എന്ന് പേരിട്ടിട്ടുള്ള ഈ ആഗോള കാമ്പയിനില്‍ ചേരാന്‍ 81 രാഷ്ട്രങ്ങളിലെ 1858 നഗരങ്ങളും പട്ടണങ്ങളും തയ്യാറായിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള മനുഷ്യകുലത്തിന്റെ ഇച്ഛാശക്തി ഉയര്‍ത്തക്കാട്ടാനുള്ള ശ്രമമാണിത്. വേള്‍ഡ് വൈഡ് ഫണ്ട് (ഡബ്ല്യു. ഡബ്ല്യു. ഡബ്ല്യു.) പരീക്ഷണമെന്ന നിലയ്ക്ക് 2007-ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ആരംഭിച്ച 'ഭൗമ മണിക്കൂര്‍' കാമ്പയിന്റെ മൂന്നാം വാര്‍ഷികമാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി പേജ് സന്ദര്‍ശിക്കുക.

2009, മാർച്ച് 25, ബുധനാഴ്‌ച

ഹാരി പോര്‍ട്ടര്‍ വാര്‍ന്നു വീണ മേശ തേടി

ഹാരി പോര്‍ട്ടര്‍ വാര്‍ന്നു വീണ മേശ തേടി
ഒരു കുഞ്ഞിക്കാല്‍ യാത്ര

രണ്ടുമാസം നീണ്ടു നിന്ന ആംഗലേയ
വാസത്തിനിടയില്‍ ഏതാനും ദിവസം എഡിന്‍ബറോയില്‍
നഗരകാഴ്ചകള്‍ കണ്ടു ചുറ്റിക്കറങ്ങാന്‍ സാധിച്ചു.
പ്രഥമ സാഹിതീനഗരമായി
യൂണെസ്കോ അംഗീകരിച്ച മധുര മനോഹര മനോജ്ഞ നഗരിയാണു സ്കോട്‌ലണ്ട്‌ തലസ്ഥാനമായ എഡിന്‍ബരോ.

ബ്രൂസ്സിന്റേയും അദ്ദേഹത്തെ പാഠം പഠിപ്പിച്ച
എട്ടുകാലിയുടേയും,
വാലസ്സിന്റെ വടക്കന്‍ വീരഗാഥയുടേയും
സ്മരണകള്‍ ഉയര്‍ത്തുന്ന പുരാതന
എഡിന്‍ബറോ കാസ്സില്‍,
ഇംഗ്ലീഷ്സാഹിത്യത്തിലെ സി.വി.രാമന്‍പിള്ള ആയ
സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെ സ്മരണകള്‍ തുടിക്കുന്ന
സ്കോട്ട്‌ മോണുമന്റ്‌ എന്ന സ്മാരകം,
അദ്ദേഹത്തിന്റെ വേവര്‍ലി നോവലുകളുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന
വേവര്‍ ലി പാലം, അതിനടുത്തുള്ള പുഷ്പഘടികാരം എന്നിവയോക്കെ കാണാനണു സാധാരണ സഞ്ചാരികള്‍ സമയം ചെലവഴിക്കുക.

എഡിന്‍ബറോ സര്‍ജന്മാരുടെ ചരിത്രം കാട്ടുന്ന മ്യൂസിയം,
ഒരു മെയില്‍ നീളം വരുന്ന രാജകീയ mile ആയ Royal mileലെ ഓരോ ചുവുട്ടടിയിലും ഒളിഞ്ഞു കിടക്കുന്നചരിത്രം
ചികയില്‍ ആയിരുന്നു എനിക്കു താലപര്യം.
വാമഭാഗം ശാന്തക്കാകട്ടെ ഫെസ്റ്റിവല്‍ നഗരിയായ എഡിന്‍ബറോയില്‍ ഫിലിംഫെസ്റ്റിവലുകല്‍ അരങ്ങേറുന്ന സ്ഥലങ്ങളും എഡീന്‍ബറോ മ്യൂസിയം മറ്റും കാണുന്നതിലായിരുന്നു താല്‍പര്യം.

പലതവണ എഡിന്‍ബറോ നഗരിയില്‍ കറങ്ങി അടിച്ചിട്ടുള്ള പേരക്കിടാവ്‌ അഭിജിത്തിനു വേവര്‍ലി പാലത്തിനു സമീപമുള്ള ജിമ്മി ചുങ്ങിന്റെ ചൈനീസ്‌ റസ്റ്റോറന്റില്‍ കയറി വയറു നിറെ ബുഫേയും കാഡ്ബറി കുഴമ്പില്‍ മുക്കിയ
ചെരി പഴങ്ങളും കഴിക്കുന്നതിലായിരുന്നു.  


നല്ലൊരു വായനക്കാരിയായ പത്തുവയസ്സുകാരി പേരക്കുട്ടി ടോട്ടുവിനാകട്ടേ പണ്ട്‌ നിക്കോള്‍സണ്‍ എന്നറിയപ്പെട്ടിരുന്ന
ബുഫേ കിംഗ്ങ്ങില്‍ പോകാനായിരുന്നു താല്‍പ്പര്യം.
അവിടത്തെ ഭക്ഷണമായിരുന്നില്ല ടോട്ടുവിന്റെ ലക്ഷ്യം.ലോകപ്രസിദ്ധ എഴുത്തുകാരി,എഡിന്‍ബറോയുടെ വളര്‍ത്തു പുത്രി
എഴുത്തിലൂടെ കുബേരയായി മാറിയ കുചേല
ലോകമെമ്പാടുമുള്ള കോടിക്കണക്കിനു കുട്ടികളുടെ പ്രിയ കഥാനായകം മാന്ത്രിക കുമാരന്‍ ഹാരി പോര്‍ട്ടര്‍ വാര്‍ന്നു വീണ ,ജെ.കെ റോളിംഗിന്റെ എഴുത്തു മേശ
ഈ റസ്റ്റോറന്റിയാണെന്നവള്‍ വായിച്ചറിഞ്ഞിരിക്കുന്നു.
1997 ലെ എഡിബറോ ബുക്‌ ഫെസ്റ്റിവലില്‍
ആണ്‌ ആദ്യമായി അതുവരെ കേട്ടിട്ടും കണ്ടിട്ടും വായിച്ചിട്ടും ഇല്ലാത്ത ഹാരിപോര്‍ട്ടറുമായി ജോ എന്നു വിളിക്കപ്പെടുന്ന റോളിംഗ്‌ തന്റെ പ്രഥമ കൃതിയുമായി
പ്രത്യക്ഷപ്പെടുന്നത്‌.വെറും 20 പേരായിരുന്നു അന്നവരെ കാണന്‍ വന്നത്‌.
7 വര്‍ഷം കഴിഞ്ഞു 2004 ലെ ബുക്‌ ഫെസ്റ്റിവലില്‍ റോളിംഗും അവരെ കാണാനെത്തിയ ആരാധകരും
മാത്രമേ ഉണ്ടായിരുന്നുള്ളു.ജോ കയ്യൊപ്പുചാര്‍ത്തിയ പ്രതികള്‍ വാങ്ങാന്‍ ക്യൂ നിന്നവരുടെ നിര മെയിലുകള്‍ താണ്ടി അങ്ങു വേവര്‍ ലി പാലം വരെ നീണ്ടു പോയി.
അവരുടെ കയ്യോപ്പുള്ള ആദ്യ നോവല്‍ ലക്ഷക്കണക്കിനു പൗണ്ടിനാണിന്നു ലേലത്തില്‍ പോകുന്നത്‌.
2003 ല്‍ ആദ്യമായി ഹാരി പോര്‍ട്ടര്‍ ആന്‍ഡ്‌ ദ ഓര്‍ഡര്‍ ഓഫ്‌ ഫോമിക്സ്‌ ചൈനയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ പീക്കിംഗിലെ അവന്യൂ ഓഫ്‌ എറ്റേര്‍ണല്‍ പീസ്സില്‍ ചൈനീസ്‌ ലാന്റേണിന്റെ ആകൃതിയില്‍ ഭീമാകാരമായ ഒരു ഹൈഡ്രജന്‍ ബലൂന്‍ പറത്തിയിരുന്നു:
ഹാരി പോര്‍ട്ടര്‍ ഇവിടെ.
നിങ്ങളോ?
ബ്രിട്ടനിലെ വെസ്റ്റ്‌ കൗണ്ടിയിലാണ്‍ ജോ എന്നു വിളിക്കപ്പെടുന്ന ജെ.കെ റോളിംഗ്‌ ജനിച്ചത്‌.എക്സ്റ്റര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നു ഫ്രഞ്ചു പഠിച്ചു.
26 വയസ്സായപ്പോല്‍ പോര്‍ച്ചുഗലില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ പോയി.
അവിടെ വച്ചായിരുന്നു മനസ്സില്‍ ഹാരിപോര്‍ട്ടര്‍ ജനിച്ചത്‌.പോര്‍ട്ടുഗലില്‍ വച്ചു പരിചയപ്പെട്ട ഒരു ടി.വി ജേര്‍ണലിസ്റ്റിന്‍ അവര്‍ വിവാഹം കഴിച്ചു.
ജെസ്സിക്ക എന്നൊരു മകള്‍ പിറന്നു. നാട്ടുനടപ്പുപോലെ ആറുമാസം കഴിഞ്ഞപ്പോള്‍ ദമ്പതികള്‍ വഴി പിരിഞ്ഞു.
പട്ടിണി.ഏകാന്തത.കേറിക്കിടക്കന്‍ കൂരയില്ല.
മുലപ്പാലല്ലാതെ ജെസ്സിക്കക്കു കൊടുക്കാന്‍ ഒന്നുമില്ല.അവസാനം ഇളയസഹോദരിയെ അവര്‍ താമസ്സിക്കുന്ന എഡിന്‍ബറോയിലെത്തി ജോ അഭയം പ്രാപിച്ചു.
അങ്ങനെ ജോ എഡിന്‍ബറോയില്‍ എത്തി.ലേത്തിലെ ഒരു ഫ്ലാറ്റില്‍ വിധവകളായ അമ്മമാര്‍ക്കു കിട്ടുന്ന ചെറിയ സഹായവും വാങ്ങി ജോ ഒതുങ്ങിക്കൂടി.
ഏതാനും മാസം കഴിഞ്ഞവര്‍ ഹേസല്‍ ബാങ്കിലെ ഷാമണ്ടണ്‍ ടെറസ്സിലേക്കു മാറി.

എഡിന്‍ബറൊ നഗരിയിലെ സൗത്‌ സൈഡിലെ നിക്കോള്‍സണ്‍ കഫേയില്‍
അവര്‍ സ്ഥിരം സന്ദര്‍ശക ആയി.
ഒരു എക്സ്പ്രസ്സോ കാപ്പി വാങ്ങിയാല്‍ എത്ര നേരം വേണമെങ്കിലും അവിടെ ഇരിക്കാമായിരുന്നു. ഉറങ്ങിയ ജെസ്സിക്ക ഉണരുന്നതു വരെ അവിടെ ഇരുന്നാണ്‍, പിക്കാലത്തു
വന്‍കുബേരയായി തീര്‍ന്ന ജോ, അവരുടെ ആദ്യ കൃതി കടലാസ്സില്‍ പകര്‍ത്തിയത്‌.
ഇടക്കു ഹോളിറൂഡിലെ മോറൈ ഹൗസ്‌ ടീച്ചിംഗ്‌ കോളേജില്‍ നിന്നും ടീച്ചിംഗ്‌ ട്രയിനിംഗ്‌ നേടിപകല്‍ അധ്യാപനം. .രാത്രിയിലും കുത്തിയിര്‍ന്നെഴുതി.ഹാരി പോര്‍ട്റ്റര്‍ ആന്‍ഡ്‌ ഫിലോസഫേര്‍സ്‌ സ്റ്റോണ്‍ പ്രസിദ്ധീകരിക്കപ്പെട്ടു.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത്‌ അമേരിക്കയില്‍ അവതരിപ്പിക്കാനുള്ള അവകാശം വന്‍തുകയ്ക്കു വിറ്റു.
ജോ ജോലി രാജി വച്ചു.ഇപ്പോഴും റോളിംഗ്‌ എഡിന്‍ബറോയില്‍ താമസ്സിക്കുന്നു.
ചെര്‍ത്ത്‌ ഷെയറില്‍.
നിങ്ങള്‍ക്കോ എന്തിനു റോളിംഗിനു പോലുമോ
ഇന്ന് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്ന തീയേറ്ററിനു സമീപമുള്ള ,
നിക്കോള്‍സണില്‍ പോയി സ്വസ്ഥമായിരിക്കാനോ എഴുതാനോ
കഴിയില്ല എന്നവിടെ ചെന്നപ്പോളാണു ടോട്ടുവിനും ഞങ്ങള്‍ക്കും മനസ്സിലായത്‌.
ഇന്നത്‌ തിരക്കേറിയ ബഫര്‍ കിംഗ്‌ റസ്റ്റോറന്റ്‌ ആണ്‍. 12 പൗണ്ട്‌-അതായത്‌ 1000 രൂപ കൊടുത്താല്‍ ഒരു കപ്പു കാപ്പി കിട്ടും.
അതു കുടിച്ചു തീരും വരെ അവിടിരിക്കാം.
എങ്കിലും ടോട്ടു നിരാശയായില്ല.
കൂട്ടു കാരുടെ മുമ്പില്‍ പോര്‍ട്ടര്‍ വാര്‍ന്നു വീണ മേശയെങ്കിലും
കണ്ട കാര്യം പറയാമള്ളോ. അതിന്റെ ഫോട്ടോ കാണിക്കാമല്ലോ

2009, മാർച്ച് 20, വെള്ളിയാഴ്‌ച

ആചാരനുഷ്ഠാനങ്ങൾ കേരളത്തിൽ

യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതും അശാസ്ത്രീയവുമാണ് ഇന്ന് കേരളത്തിൽ നാം കാണുന്ന മതസംബന്ധമായ പലേ ആചാരങ്ങളും അനുഷ്ഠാനങ്ങളും. മതവും ദൈവവും മനുഷ്യസൃഷ്ടി ആയതുപോലെ ആചാരങ്ങളും മനുഷ്യ സൃഷ്ടിയാണെന്നതിൽ തർക്കമില്ല. മതങ്ങൾക്കും ദൈവങ്ങൾക്കും മാറ്റം സംഭവിക്കുന്നു. ആചാരങ്ങൾക്കും മാറ്റം സംഭവിക്കാം. പത്തു ദശാബ്ദങ്ങൾക്കൂ മുൻപ് ദക്ഷിണേന്ത്യയിൽ പ്രചുര പ്രചാരം കിട്ടിയിരുന്ന പലേ ആചാരങ്ങളും ഇന്ന് പൂർണ്ണമായിട്ടല്ലെങ്കിലും ഇല്ലാതായിട്ടുണ്ട്. ഉദാഹരണമായി പണ്ട് ദേവീക്ഷേത്രങ്ങളിൽ സാധാരണ വഴിപാടായിരുന്ന മൃഗബലി ഇന്നു കാണുന്നില്ല. പാലക്കാടിന്റെ ചില ഭാഗങ്ങളിൽ ദേവീക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് മൃഗബലി ഇപ്പോഴും നടത്താറുണ്ട് എന്ന് അന്വേഷണത്തിൻ അറിയാൻ കഴിഞ്ഞു. പക്ഷേ വളരെ രഹസ്യമായിട്ടാണ് അത് നടത്തപ്പെടുന്നത് എന്നുമാത്രം. പക്ഷേ സാധാരണക്കാരുടെ ദൈവവിശ്വാസം പിടിച്ചു നിറുത്താൻ ഉതകുന്ന ആചാരങ്ങൾ മറ്റാർക്കും ഉപദ്രവകരമല്ലെങ്കിൽ അവ ഉപേക്ഷിക്കപ്പെടണമെന്നു പറയുന്നത് അർത്ഥ ശൂന്യമാണ്.
മതങ്ങളോടൊപ്പം പ്രാധാന്യം കക്ഷി രാഷ്ടീയത്തിനും ലഭിച്ചു വരുന്ന കാലമാണ് കേരളത്തിൽ. കക്ഷി രാഷ്ടീയം സ്ഥിരം തൊഴിലായി കരുതി പ്പോരുന്ന ലക്ഷങ്ങളാണ് ഇന്ന് കേരളത്തിൽ ഉള്ളത്. രാഷ്ടീയ തൊഴിലാളികൾ മതാനുയായികളേപ്പോലെ സംഘടിതരുമാണ്. സ്വാഭാവികമായും അവരിലും ആചാരാനുഷ്ടാനങ്ങൾ കടന്നു കൂടിയിട്ടുണ്ട്. ഹർത്താൽ ,ബന്ദ് മുതലായ രഷ്ട്രീയ ആചാരങ്ങൾ അവരുടെ സംഘടിത ശക്തിയുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് അതേ പോലെ , അസംബ്ലിയിൽ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുന്ന ആചാരം വ്യാപിച്ച് ഇപ്പോൾ പാർലിമെന്റ് വരെ എത്തിയിരിക്കുന്നു. കുറച്ചു സമയം അസംബ്ലിയിൽ ഉണ്ടാവുക, പിന്നീട് മുദ്രാവാക്യവുമായി ഇറങ്ങി പോവുക എന്നത് കേരളത്തിന്റെ തനിമ വെളിപ്പെടുത്തുന്ന ഒരാചാരമായിട്ടുണ്ട്. അസം ബ്ലിയിൽ ചെരിപ്പ് കൊണ്ട് ഫുട്ട് ബോൾ കളിക്കുന്നത് വെറും ഒരു ശാരീരികാഭ്യാസം മാത്രമായി നിലനിൽക്കുന്നു. ആചാരമാകാനുള്ള യോഗ്യത അസംബ്ലിയിലെ ഫുട്ട് ബോൾ കളിക്ക് ലഭിച്ചിട്ടില്ല . രാഷ്ടീയക്കാർ മാന്യന്മാരും ബുദ്ധി രാക്ഷസന്മാരും ഭരിക്കാൻ മാത്രം ജനിച്ചവരും ആണ്. അതുകൊണ്ട് ആവശ്യാനുസരണം ആചാരങ്ങൾ മാറ്റാൻ അവർക്ക് കഴുയുമെന്നതിൽ സംശയം വേണ്ട . മൃഗ ബലിക്കു പകരം നരബലി ആചാരമായി തുടങ്ങാനാണ് രഷ്ടീയക്കാർ തീരുമാനിക്കുന്നതെങ്കിൽ നമ്മുടെ നാട്ടിൽ ജനസംഖ്യാനിരക്ക് കറയ്ക്കാൻ ഉതകുന്ന വലിയ ഒരാചാരം ആകും അത് എന്നു തീർച്ച. ജനസംഖ്യാനിരക്ക് കുറച്ചാൽ പട്ടിണിക്കു പരിഹാരം ആവുകയും ചെയ്യും . ശേഷം ജീവിക്കുന്നവർക്ക് സുഭിക്ഷമായി ജീവിക്കാം. ഇക്കാര്യത്തിൽ എല്ലാപാർ‌ട്ടിക്കാരും ചേർന്ന് ഒരുകൂട്ടായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. രാഷ്ടിയം ജയിക്കട്ടെ രാഷ്ട്രം തുലയട്ടെ എന്ന മുദ്രാവാക്യവുമായി ചെറുപ്പക്കാരായ വിദ്യാർത്ഥികളെ സം ഘടിപ്പിച്ച് നാഷണൽ ഹൈ വേയിലൂടെ ഒരു ജാഥ യായി അണിയണി യായി നീങ്ങാം. ജാഥ സംഘടിപ്പിക്കുന്നതും മദ്രാവാക്യം മുഴക്കുന്നതും ഒരു കലയാണല്ലോ? നമുക്ക് അതൊരാചരമായി മാറ്റാൻ ആത്മാർത്ഥമായി ശ്രമിക്കാം. ആചാരങ്ങൾ ആരെങ്കിലും എന്നെങ്കിലും തുടങ്ങി വയ്ക്കുകയേ വേണ്ടൂ. ജനലക്ഷങ്ങൾ അത് ഏറ്റെടുത്ത് തലമുറ തലമുറയായി കൈമാറ്റം ചെയ്തു കൊള്ളും.

അങ്ങിനെ ഒരു കൈമാറ്റത്തിലൂടെയാണ് പൊങ്കൽ പൊങ്ങി ഒഴുകിയത്. പണ്ട് കർഷകരുടെ ഒരു ഉത്സവമായിരുന്നു പൊങ്കൽ .നിലത്തിലോ നിലത്തോടു ചേർന്ന കര ഭൂമിയിലോ ആണ് പൊങ്കൽ ആഘോഷം നടന്നിരുന്നത്. നേരം പുലരുന്നതിനോടൊപ്പം പുത്തരി പുത്തൻ കലങ്ങളിൽ പാകം ചെയ്ത് സൂര്യ ദേവന്റെ സ്വർണ്ണ കിരണങ്ങൾക്ക് [പൊൻ കാൽ] കർഷകർ ഭക്തിപൂർവം സമർപ്പിക്കുകയും സൂര്യ ദേവനോട് അടുത്ത വിളവെടുപ്പും കേമമാക്കാണെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതിനു ശേഷം നിവേദ്യം കർഷക പണി ചെയ്യുന്നവർക്കായി പൂർണ്ണ മനസ്സോടെ നൽകുന്നു. കൃഷി വൃത്തിക്ക് സഹായിക്കുന്ന മൃഗങ്ങളോടും കർഷകർ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. കൃഷിഭൂമിയുടെ അവകാശം കുറച്ചു പേരിൽ ആയിരുന്നപ്പോൾ അവർ പൊങ്കാല വീട്ടു വളപ്പിൽ ആഘോഷിക്കാൻ തുടങ്ങി. 7 കലം, 11കലം,21 കലം 41കലം,101 കലം അങ്ങിനെ ആഢ്യത്വം കലത്തിന്റെ എണ്ണത്തിലൂടെ വളർന്ന് അതൊരു ഉത്സവപ്രതീതി യുണ്ടാക്കി. ജന്മി ഒരു പ്രത്യേക ജാതിയിൽ പെടുന്ന ആളുകളെ വിളിപ്പിച്ച് കാലേ കൂട്ടി കലത്തിനു വേണ്ട ഏർപ്പാടു ചെയ്യും. അവർക്കായി നെല്ലും അരിയും വിറകും പണവും നൽകും. ഉത്സവത്തിന് ഒരാഴ്ചക്ക് മുമ്പു തന്നെ കലങ്ങൾ എത്തിച്ചേരും. മണ്ണു കുഴച്ച് ഒരു ചെറിയ മതിൽ ഉണ്ടാക്കും അതിനു പിറകിൽ ഉള്ളിൽ കല്ലുകൾ വച്ച് അടുപ്പുണ്ടാക്കി കലം നിരത്തും. നടുവിൽ വയ്ക്കുന്ന കലം വലുതായിരിക്കും. അതിന്റെ രണ്ടു ഭഗങ്ങളിലുമായി പായസ്സവും ചോറും തയ്യാറാക്കാൻ സ്ത്രീകൽ നിരന്നുനിൽക്കും. നിലവിളക്കു കത്തിച്ച് ഗണപതി പൂജയും കഴിഞ്ഞ് നിലവിളക്കിൽ നിന്ന് തീ കൊളുത്തി കിഴക്കോട്ടു നോക്കി നിന്ന് അടുപ്പ് കത്തിക്കും. സൂര്യനുദിക്കുന്നതിനോടൊപ്പം പുത്തനരിയുടെ ചോറും പായസ്സവും തയ്യാറായിരിക്കും. ജന്മിയുടെ കൊച്ചു മക്കൾക്കായി തവിട്ടപ്പവും പഴവും ശർക്കരയും ചേർത്ത മറ്റൊരു വിഭവവും ഒരുക്കിയിട്ടുണ്ടാവും. പൂജ കഴിഞ്ഞ് ഈ പുത്തൻ ചോറും പായസ്സവും ഇതിനു വേണ്ടി ശ്രമിച്ച എല്ലാവർക്കും പ്രത്യേകിച്ച് കർഷക പണിചെ യ്യുന്നവർക്കായി നൽകും.
ജന്മാവകാശം നശിച്ച് കൃഷി ഭൂമി ശിഥിലമായപ്പോൾ ഈ ആചാരം ദേവീക്ഷേത്ര മുറ്റത്തേക്ക് വ്യാപിക്കുകയാണ് ഉണ്ടായത്. തുടക്കത്തിൽ സമുദായത്തിലെ താഴേക്കിടയിലുള്ളവർ ആണ് ഈ സംരംഭത്തിനായി മുന്നോട്ടു വന്നത്. ക്രമേണ അത് മിഡിൽ ക്ലാസ് ലവൽ വരെ എത്തുകയുണ്ടായി. കോവലനും കണ്ണകിക്കുമെന്നല്ല ഒരു ദേവിക്കും ഈ ആചാരവുമയി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ദേവീക്ഷേത്ര മുറ്റത്തായതു കൊണ്ട് ആ ബന്ധം പിന്നീട് സ്ഥാപിക്കപ്പെടുകയാണ് ഉണ്ടായത്. ദേവി വന്നപ്പോൾ സൂര്യ ദേവൻ ഇരുട്ടിലായി. കൃഷി ഇല്ലാതായപ്പോൾ കൃഷിപ്പണി ചെയ്തിരുന്നവരും ഒതുക്കപ്പെട്ടു. ഇപ്പോൾ സിനിമാ വ്യവസായത്തിൽ ഉള്ളവർ കാര്യമായ പങ്ക് വഹിക്കുന്നതു കൊണ്ട് ഭാവിയിൽ ഒരു പൊങ്കാല വ്യവസായം തന്നെ കേരളത്തിൽ വളരുകയില്ലെന്നാരു കണ്ടു?.

2009, മാർച്ച് 15, ഞായറാഴ്‌ച

കാമം കരഞ്ഞു കരഞ്ഞു തീർക്കുന്നു

മറ്റൊരു ഭാരതയുദ്ധം സമാഗതമായി എന്നോതുന്ന
മുറവിളികൾ,വെടിയൊച്ചകൾ!

പോരുമുറുകുമ്പോൾ തേരുകൾ ഉരുളുന്നു;
ടാർ ഇല്ലാത്ത റോഡുകൾ പൊട്ടി കരയുന്നു;
ഓടുന്ന ജനം ഓടയിൽ വീഴുന്നു;
സുഗന്ധ സന്ദേശ വാഹകരായ്
എണിറ്റ് കൊടി പിടിക്കുന്നു;
കാമം കരഞ്ഞു തീർക്കുന്നു.

ഉന്മത്തരായ് ഉറക്കെ മന്ത്രം ജപിക്കും തന്ത്രി മുഖ്യന്മാർ
പാർട്ടി കൊട്ടാരങ്ങളിലിരുന്ന് തിടുക്കത്തിൽ
മുദ്രപത്രങ്ങൾ വീതറി വിലപേശി വലവീശി
കുടുക്കുന്നു കൊമ്പൻ ശ്രാവുകളെ.

മിത്രം ശത്രുവാകുന്നു, ശത്രു മിത്രമാകുന്നു;
മത്തികൾ ചിന്നി ചിതറി പായുന്നു.
മന്ത്രങ്ങൾ തന്ത്രങ്ങൾ പഠിക്കും പഠിപ്പിക്കും
തന്ത്രിമാർ വേന്ദ്രന്മാർ തന്നെ !

യുദ്ധഭൂമിയിൽ, മറ്റൊരു കോണിൽ ശരശയ്യയിൽ
പ്രധാന മന്ത്രി പദത്തിൽ നിന്നും
ഒട്ടും താഴോട്ടില്ലെന്ന ശപഥവുമായ്,
പ്രതീകാത്മ പ്രതിഷേധവുമായ്
ഭീഷ്മർ ശയിക്കുന്നു.

ഉണ്ണാതെ ഉറക്കം കിട്ടതെ മതമേലദ്ധ്യക്ഷർ
കലിതുള്ളി ചാടുന്നു ആടുന്നു ആർപ്പു വിളിക്കുന്നു.
ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട
മന്ത്രി പദം മാത്രം മതിയെന്ന മുദ്രാവാക്യവുമായ്
സമവായത്തിനൊരുങ്ങുന്നു ആദർശ വാദികൾ

അപ്പോഴും കരയുന്നു കഴുതകൾ,
കാമം കരഞ്ഞു കരഞ്ഞു തീർക്കുന്നു.

2009, മാർച്ച് 2, തിങ്കളാഴ്‌ച

ഉണർത്താനായ് ഉറങ്ങുന്നു

എന്റെ കണ്ണുനീരിൽ തിര അടിക്കുന്നത്
നിങ്ങൾ കണുന്നില്ല കേൾക്കുന്നുമില്ല.

അജ്ഞത നടിക്കുമീ അധരവ്യാപാരികൾ
ജാഥയും രഥയാത്രയുമായ് ഊരുചുറ്റിയും
എന്റ്റെ മാറിൽ ചുരത്തിയ പാൽ കുടിച്ചും
ഉന്മത്തരായി നേതാക്കളായ് വളരാൻ ശ്രമിക്കുന്നു.

ഉയരശിഖരങ്ങളിൽ വാൽ ചുറ്റി ആടുന്നു
അഹന്തയുടെ പൊൻ‌കിരീടം ചൂടി
ചരിത്രത്തിൽ ഇടം തേടുന്നു.
ഞാനൊന്നു പൊട്ടിതെറിച്ചാൽ,
ഉരുകിയൊഴുകിയെത്തും ലാവയിൽ
പൊലിയും ഈ ഫലവൃക്ഷങ്ങൾ

മരുഭൂമിയായി മാറുമെൻ മാറിടത്തിൽ
കത്തീയെരിയും തത്വസംഹിതകൾ
എന്റെ കണ്ണുനീരാണ് സാഗരം
ഞാനാണ് അഖിലവും

ഞാൻ കരയുന്നു ചിരിക്കുന്നു
അലയലയായ് ആഞ്ഞടിക്കുന്നു
നിങ്ങളിൽ ഉറങ്ങുന്നു,
ഉണർത്താനായ് ഉറങ്ങുന്നു

ഡൌണ്‍ലോഡുകള്‍ മാറിമറിയുമ്പോള്‍

മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരും നാളിതുവരെ മലയാളം ബ്ലോഗേഴ്സും ആകാത്തവര്‍ ഒരു പുതിയ മലയാളം ബ്ലോഗ് തുടങ്ങാമെന്നാലോചിച്ചാല്‍ അവര്‍ക്ക് ഇന്നത്തെ ചുറ്റുപാടില്‍ പലരും ചൂണ്ടിക്കാണിക്കുക ആദ്യാക്ഷരി ആയിരിക്കും. പഴയ ബ്ലോഗേഴ്സ് വായിച്ച് നോക്കാത്ത പല പരിഷ്കാരങ്ങളും അതില്‍ ലഭ്യമാണുതാനും. ഐ.റ്റി പണ്ഡിതനല്ലാത്ത ഒരു പഴയ ബ്ലോഗര്‍ ആ പുതിയ ബ്ലോഗറുടെ സഹായത്തിനെത്തി എന്നും ഇരിക്കട്ടെ. ആദ്യം ചെയ്യുക അഞ്ചലിഓള്‍ഡ് ലിപി ഡൌണ്‍ലോഡ് ചെയ്ത് " C Windows Fonts" ല്‍ പേസ്റ്റ് ചെയ്യലായിരിക്കും. സംഭവിക്കുന്നതെന്തെന്ന് നിങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ. ഇതേ ലിങ്ക് തന്നെയാണ് പല ബ്ലോഗുകളിലും അഞ്ജലിഓള്‍ഡ്ലിപി ഡൌണ്‍ലോഡ് ചെയ്യുവാനായി പലരും ലഭ്യമാക്കിയിട്ടുള്ളത്. അത് ttf എന്ന രീതിയിലുള്ളതാണ്.
എന്നാല്‍ varamozhi editor എന്ന വാക്കുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മുകളില്‍ത്തന്നെ കിട്ടുക varamozhi.sourceforge.net/ എന്ന ലിങ്കായിരിക്കും. അത് ക്ലിക്ക് ചെയ്താല്‍ ചെന്നെത്തുക https://sites.google.com/site/cibu/ എന്ന പേജിലേയ്ക്കും. അവിടെനിന്ന്
http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.02.exe ലേയ്ക്കും. ഇത് വരമൊഴിയും കീമാനും അഞ്ചലി ഓള്‍ഡ് ലിപിയും എല്ലാം ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉത്തമം.
സിബുവിന്റെ സൈറ്റില്‍ AnjaloOldLipi ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഉള്ള ലിങ്ക് ചുവടെ
http://downloads.sourceforge.net/varamozhi/AnjaliFontInstaller1.03.02.exe (ഇത് എക്സ്‌പ്ലോററില്‍ നേരിട്ട് ഡൌണ്‍ലോഡാകും. പോപ്പ്‌അപ്പ് അനുവദിക്കണം എന്നുമാത്രം. ഫയര്‍ഫോക്സാണെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്യണം)

ക്ലിക്കിയാല്‍ ഡൌണ്‍ലോഡാകുന്ന വരമൊഴി എഡിറ്ററിനൊപ്പം കീമാനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. എന്നാല്‍ കീമാന്‍ 1.1.0, 1.1.1 എന്നിവയ്ക്ക് പകരം 1.0.3 ആണ് ഡൌണ്‍ലോഡാകുന്നത്. എന്നിട്ട് വായന പ്രശ്നം പരിഹരിക്കുവാന്‍ ഫസര്‍ഫോക്സ് സെറ്റിംങ്ങ് അഞ്ജലിഓള്‍ഡ്ലിപിയും UTF 8 ആയി സെറ്റ് ചെയ്തശേഷം എസ്.എം.സിക്കാര്‍ ആണവച്ചില്ല് വായനയുടെ താല്കാലിക പരിഹാരമായ fix ml 04 ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും കൂട്ടക്ഷരങ്ങള്‍ വേര്‍പെട്ട് നില്‍ക്കുന്നതായിക്കാണാം.
AnjaliOldLipi exe ഫയല്‍ ആയതുകാരണം ചിലപ്പോള്‍ ആണവച്ചില്ലാല്ലാത്തവ വായിക്കുവാന്‍ പ്രശ്നം നേരിട്ടെന്ന് വരാം. ആ ഫോണ്ടിനൊപ്പം മീരഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഫയര്‍ഫോക്സില്‍ താല്കാലിക പരിഹാരമായ fix ml 04 ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഫോണ്ട് സെറ്റിംഗ്സ് മീരയായി തെരഞ്ഞെടുക്കുകയും ചെയ്യുക. മീര ഫോണ്ടാണ് മാതൃഭൂമി ദിനപത്രം ഉപയോഗിക്കുന്നത്. കൂടുതല്‍ ഫോണ്ടുകള്‍ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ പേജ് സന്ദര്‍ശിക്കുക. തെരഞ്ഞടുത്ത് സെറ്റ് ചെയ്യുന്ന ഫോണ്ടിലായിരിക്കും നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയുക. SMC ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ചില ലിങ്കുകള്‍ ലഭ്യമാക്കുന്നു അതിവിടെ ലഭ്യമാണ്. അതില്‍ ttf രൂപത്തില്‍ AnjaliOldLipi ലഭ്യമാണ്.